Malayalam
നാട്ടിൻ പുറത്ത് നിന്നും സിനിമാ രംഗത്തേക്ക് കടന്ന് വന്ന കാവ്യക്ക് പലപ്പോഴും കബളിപ്പിക്കൽ നേരിടേണ്ടി വന്നിട്ടുണ്ട്, പക്ഷേ അസിന്റെ അച്ഛൻ അങ്ങനെയായിരുന്നില്ല; വൈറലായി ആ വാക്കുകൾ
നാട്ടിൻ പുറത്ത് നിന്നും സിനിമാ രംഗത്തേക്ക് കടന്ന് വന്ന കാവ്യക്ക് പലപ്പോഴും കബളിപ്പിക്കൽ നേരിടേണ്ടി വന്നിട്ടുണ്ട്, പക്ഷേ അസിന്റെ അച്ഛൻ അങ്ങനെയായിരുന്നില്ല; വൈറലായി ആ വാക്കുകൾ
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച കാവ്യ പിന്നീട് സഹനടിയാവുകയും ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി ശോഭിക്കുകയുമായിരുന്നു. ഒരു കാലത്ത് മലയാള സിനിമയിൽ കാവ്യയ്ക്കുണ്ടായിരുന്ന സ്റ്റാർഡം ഇന്ന് മലയാളത്തിലെ യുവനടിമാർക്ക് സ്വപ്നം പോലും കാണാൻ കഴിയില്ലെന്നാണ് ആരാധകർ പറയുന്നത്.
ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ സജീവമല്ലാത്ത കാവ്യ ഇപ്പോൾ ബിസിനസ്സിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാവ്യയുടെ സംരഭമായ ലക്ഷ്യയ്ക്ക് വേണ്ടി മോഡലായും കാവ്യ എത്താറുണ്ട്. ലഷ്യയുടെ വസ്ത്രങ്ങളണിഞ്ഞ് നിൽക്കുന്ന കാവ്യയുടെ ചിത്രങ്ങളെല്ലാം വൈറലായി മാറാറുണ്ട്.
കാവ്യക്ക് മലയാള സിനിമാ രംഗത്ത് തുടക്ക കാലത്ത് തന്നെ വലിയ സ്വീകാര്യത ലഭിച്ചു. മലയാളം വിട്ട് മറ്റൊരു ഭാഷയിലേക്ക് കാവ്യ ശ്രദ്ധ കൊടുത്തതുമില്ല. കാവ്യ മലയാളത്തിൽ തിളങ്ങി നിന്നപ്പോൾ സിനിമയിലേയ്ക്ക് എത്തിയ താരമായിരുന്നു അസിൽ. അസിൽ എന്നാൽ അന്യഭാഷകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. മലയാളത്തിൽ വലിയ സ്വീകാര്യത അസിന് ലഭിച്ചില്ല. തമിഴ്, തെലുങ്ക് സിനിമാ രംഗത്താണ് അസിന് ശ്രദ്ധിക്കപ്പെടാനായത്. തെന്നിന്ത്യയിലെ താര റാണിയായി മാറിയ അസിൻ പിന്നീട് ബോളിവുഡിലേക്കും കടന്നു.
ഇരുവരും വിവാഹത്തോടെ സിനിമ ഉപേക്ഷിച്ചിരിക്കുകയാണ്. ഇപ്പോഴിതാ രണ്ട് നടിമാരെക്കുറിച്ചും സംസാരിക്കുകയാണ് ടാലന്റ് മാനേജർ വിവേക് രാമദേവൻ. നാട്ടിൻ പുറത്ത് നിന്നും സിനിമാ രംഗത്തേക്ക് കടന്ന് വന്ന കാവ്യക്ക് പലപ്പോഴും കബളിപ്പിക്കൽ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വിവേക് രാമദേവൻ പറയുന്നു. ഒരുപാട് പേർ എക്സ്പ്ലോയ്റ്റ് ചെയ്യപ്പെടും. മാധവേട്ടന് കാവ്യയുടെ കേസിൽ ഒരുപാട് എക്സ്പ്ലോയിറ്റേഷൻ നടന്നിട്ടുണ്ട്. അവർക്ക് പണം നഷ്‌ടപ്പെട്ടു. കാരണം അവർ കാസർകോട് നിന്ന് വന്ന നിഷകളങ്കരായ ആളുകളാണ്.
കരിയർ നല്ല രീതിയിൽ മാനേജ് ചെയ്തത് അസിന്റെ അച്ഛനാണ്. അദ്ദേഹം വളരെ സ്മാർട്ടായിരുന്നു. അസിൻ ബോംബെയിലേക്ക് പോകുന്നത് വരെ കരിയർ മാനേജ് ചെയ്തത് അദ്ദേഹമാണ്. നെപ്പോട്ടിസം എന്ന കൺസെപ്റ്റ് എന്തുകൊണ്ടാണ് സിനിമയിൽ നടക്കുന്നത്. കാരണം കുടുംബത്തിന് ബിസിനസ് അറിയാം. ഇത് വളരെ ട്രിക്കി ബിസിനസാണ്. നെപ്പോട്ടിസം വർക്ക് ആകുന്നതിന് കാരണം അവർക്ക് ഈ ബിസിനസ് അറിയാം. കോൺടാക്ട് ഉണ്ടെന്നും വിവേക് രാമദേവൻ ചൂണ്ടിക്കാട്ടി.
അതേസമയം, അസിന്റെ കരിയറിൽ വലിയ സ്വാധീനമുണ്ടായിരുന്നത് നടിയുടെ പിതാവിനാണെന്ന് നേരത്തെയും ചിലർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പൊതുവെ നടിമാർക്കൊപ്പം അമ്മയാണ് സെറ്റിൽ ഒപ്പം വരാറെങ്കിൽ അസിനൊപ്പം നടിയുടെ പിതാവാണ് വന്നിരുന്നതെന്ന് ഒരു ഫിലിം ജേർണലിസ്റ്റ് ഒരിക്കൽ പറയുകയുണ്ടായി. അഭിനയ രംഗത്ത് നിന്നും വർഷങ്ങളായി മാറി നിൽക്കുകയാണ് അസിൻ. കഴിഞ്ഞ കുറേ വർഷങ്ങളായി സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോ പോലും അസിൻ പങ്കുവെക്കാറില്ല.
ഭർത്താവിനും മകൾക്കുമൊപ്പമുള്ള സ്വകാര്യ ജീവിതത്തിനാണ് നടി ഇന്ന് പ്രാധാന്യം നൽകുന്നത്. തമിഴിൽ അസിൻ അഭിനയിച്ച ആദ്യ ചിത്രമാണ് എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി. ഈ ചിത്രത്തിൽ മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിച്ചു. പിന്നീട് അഭിനയിച്ച ഗജിനി എന്ന തമിഴ് ചിത്രത്തിലും അസിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.
മറുവശത്ത് കാവ്യയെയും സിനിമകളിൽ കണ്ടിട്ട് ഏറെക്കാലമായി. സിനിമാ ലോകത്തെക്കുറിച്ചും തനിക്ക് കുടുംബത്തിനോ അറിയില്ലായിരുന്നെന്നും പണത്തിന്റെ കാര്യത്തിൽ പലപ്പോഴും പറ്റിക്കപ്പെട്ടിട്ടുണ്ടെന്ന് കാവ്യ നേരത്തെ ചില അഭിമുഖങ്ങളിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ കാവ്യ നായികയായത് 14ാം വയസ്സിലായിരുന്നു. ദിലീപിന്റെ നായികയായി ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിരുന്നു. ഏത് വേഷമായാലും മികച്ച രീതിയിൽ ചെയ്യാനുള്ള കഴിവ് തന്നെയാണ് കാവ്യയുടെ പ്രത്യേകത. അഭിനയ മികവിന് ധാരാളം അംഗീകാരവും താരത്തെ തേടിവന്നിരുന്നു. കാവ്യ അഭിനയത്തിലേക്ക് തിരിച്ച് എത്തുന്നത് കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് ആരാധകരുണ്ട്.