Connect with us

ചരിത്രത്തിലാദ്യമായിട്ടായിരിക്കും ന്യൂമോണിയ പേഷ്യന്റ് ഹോസ്പിറ്റല്‍ ബെഡില്‍ നിന്നും റീല്‍ ഇടുന്നത്, അങ്ങനെയും വേണമല്ലോ; വീഡിയോയുമായി ബീന ആന്റണി

Malayalam

ചരിത്രത്തിലാദ്യമായിട്ടായിരിക്കും ന്യൂമോണിയ പേഷ്യന്റ് ഹോസ്പിറ്റല്‍ ബെഡില്‍ നിന്നും റീല്‍ ഇടുന്നത്, അങ്ങനെയും വേണമല്ലോ; വീഡിയോയുമായി ബീന ആന്റണി

ചരിത്രത്തിലാദ്യമായിട്ടായിരിക്കും ന്യൂമോണിയ പേഷ്യന്റ് ഹോസ്പിറ്റല്‍ ബെഡില്‍ നിന്നും റീല്‍ ഇടുന്നത്, അങ്ങനെയും വേണമല്ലോ; വീഡിയോയുമായി ബീന ആന്റണി

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് ബീന ആന്റണി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ ബീനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും സീരിയലുകളില്‍ സജീവ സാന്നിധ്യമാണ് ബീന ആന്റണി. ഹാസ്യ താരമായും വില്ലത്തിയായുമെല്ലാം ബീന സ്‌ക്രീനില്‍ തിളങ്ങുന്നുണ്ട്.

നിരവധി സീരിയലുകളില്‍ പ്രധാന വേഷത്തില്‍ തിളങ്ങുകയാണ്. അതുപോലെ തന്നെ ഭര്‍ത്താവ് മനോജും അഭിനയരംഗത്ത് സജീവമാണ്. വളരെ കുറച്ച് നാളുകളെയായുള്ളു ബീന ആന്റണി സോഷ്യല്‍മീഡിയയില്‍ സജീവമാകാന്‍ തുടങ്ങിയിട്ട്. ഫോട്ടോഷൂട്ടും റീല്‍സും എല്ലാമായി ബീന ആന്റണി സജീവമാണ്. എന്നാല്‍ താരം കുറച്ച് മുമ്പ് പങ്കുവെച്ചൊരു വീഡിയോയാണ് ആരാധകരില്‍ ആശങ്ക നിറച്ചിരുന്നു.

മാസങ്ങള്‍ക്കിപ്പുറം വീണ്ടും ന്യൂമോണിയ വില്ലനായി വന്നിരിക്കുകയാണ്. ആശുപത്രിയില്‍ വിശ്രമത്തില്‍ കഴിയുകയാണെന്നും അസുഖം ഭേദമായി വരുന്നുണ്ടെന്നും താരം അറിയിച്ചിരുന്നു.ആശുപത്രിയിലായിരുന്നപ്പോള്‍ ഒരു റീല്‍ ചെയ്തിരുന്നു. ജഗദീഷേട്ടന്റെ പാട്ടുകളില്‍ ഏറെയിഷ്ടമുള്ളതാണ് ഇതെന്നായിരുന്നു താരം കുറിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ ചര്‍ച്ചയായി മാറിയത്. സോഷ്യല്‍മീഡിയയിലും ഇതായിരുന്നു ചര്‍ച്ച. തമ്പ്‌നെയില്‍ കണ്ട് ആരും തെറ്റിദ്ധരിക്കല്ലേ, ചെറിയൊരു ന്യൂമേ

ാണിയ വന്നതാണ്. കുറച്ച് ദിവസം വിശ്രമത്തിലായിരിക്കുമെന്നും വ്യക്തമാക്കി ബീന എത്തിയിരുന്നു. പെട്ടെന്ന് തന്നെ എല്ലാം ഭേദമാവട്ടെയെന്നായിരുന്നു എല്ലാവരും ആശംസിച്ചത്.
ആശ്വാസമായി വരുന്നുണ്ട്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നായിരുന്നു കഴിഞ്ഞ ദിവസം താരം കുറിച്ചത്. നന്നായി ആശ്വാസം തോന്നുന്നുണ്ടെന്നായിരുന്നു മണിക്കൂറുകള്‍ക്ക് മുന്‍പ് ബീന കുറിച്ചത്.

എക്‌സ് റേ റിസല്‍ട്ട് ബെറ്ററായതിന്റെ സന്തോഷത്തിലാണ്. ചരിത്രത്തിലാദ്യമായിട്ടായിരിക്കും ന്യൂമോണിയ പേഷ്യന്റ് ഹോസ്പിറ്റല്‍ ബെഡില്‍ നിന്നും റീല്‍ ഇടുന്നത്. അങ്ങനെയും വേണമല്ലോ, സ്ട്രയ്ന്‍ ഒന്നും എടുത്തില്ലട്ടോ. ഇവിടെ ബോറടിക്കുന്നുണ്ട്. ഒരു ആശ്വാസത്തിന് വേണ്ടി ചെയ്തതാണെന്നായിരുന്നു പുതിയ റീല്‍സ് വീഡിയോയ്ക്ക് ബീന നല്‍കിയ ക്യാപ്ഷന്‍.

ചില ലക്ഷണങ്ങളുണ്ടായിരുന്നുവെങ്കിലും താന്‍ അത് അത്ര കാര്യമാക്കിയിരുന്നില്ല. അതാണ് വീണ്ടും പണിയായത്. ചുമയോ, പനിയോ അങ്ങനെയെന്തെങ്കിലും ലക്ഷണങ്ങളുണ്ടെങ്കില്‍ അവഗണിക്കരുത്. സ്വന്തം അനുഭവത്തിലൂടെയാണ് താന്‍ ഇത് പറയുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു. ആശുപത്രിയിലെ ആദ്യ വീഡിയോ കണ്ടപ്പോള്‍ ന്യൂമോണിയ ആണോ എന്ന് ചിലരൊക്കെ ചോദിച്ചിരുന്നു. സ്‌കാനിംഗിന് ശേഷമാണ് അസുഖം സ്ഥിരീകരിച്ചത്. രണ്ടാമതും വില്ലനെത്തിയപ്പോള്‍ ശരിക്കും പേടിച്ചുവെന്നും താരം കുറിച്ചിരുന്നു.

കൊവിഡിനൊപ്പമായി ന്യൂമോണിയ ബാധിച്ചതിനെക്കുറിച്ച് മുന്‍പ് ബീന ആന്റണി സംസാരിച്ചിരുന്നു. മരണത്തെ നേരില്‍ കണ്ട അവസ്ഥയായിരുന്നു. ഷൂട്ടിംഗിനിടയിലായിരുന്നു കൊവിഡ് ബാധിച്ചത്. പനി വിടാതെ തുടര്‍ന്നപ്പോഴും ഡോക്ടറെ കണ്ടിരുന്നില്ല. വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്നു. കുറേ ദിവസമായിട്ടും പനി മാറാതെയിരുന്നപ്പോഴും ആശുപത്രിയില്‍ പോവാന്‍ മടിയായിരുന്നു. ശ്വാസം കിട്ടാത്ത അവസ്ഥ വന്നപ്പോള്‍ ശരിക്കും ഭയം തോന്നിയിരുന്നു.

ഓക്‌സിജന്‍ മാസ്‌ക്കില്ലാതെ ശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ന്യൂമോണിയയും കൂടുതലായിരുന്നു. അന്ന് അതേക്കുറിച്ച് ആരും തന്നോട് പറഞ്ഞിരുന്നില്ല. ഡിസ്ചാര്‍ജായി വീട്ടിലെത്തിയ ശേഷമാണ് മനുവും മോനും അതേക്കുറിച്ച് പറഞ്ഞത് തന്നതെന്നും ബീന പറഞ്ഞിരുന്നു. അന്നത്തെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വളരെ പെട്ടെന്ന് വൈറലായിരുന്നു.

അതേസമയം, സിനിമയില്‍ നിന്നാണ് ബീന സീരിയലിലേയ്ക്ക് എത്തുന്നത്. 1986 പുറത്തിറങ്ങിയ ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു തുടക്കം. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി ക്യാമറയുടെ മുന്നില്‍ എത്തുന്നത്. അതും മമ്മൂട്ടി ചിത്രമായ കനല്‍ക്കാറ്റിലൂടെ. എന്നാല്‍ ബീനയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രം 1991 ല്‍ പുറത്തിറങ്ങിയ ഗോഡ്ഫാദറായിരുന്നു. ചിത്രത്തില്‍ കനകയുടെ സുഹൃത്തായിട്ടായിരുന്നു ബീന എത്തിയത്.

ഇതിന് ശേഷം നിരവധി ചിത്രങ്ങള്‍ ബീനയെ തേടി എത്തുകയായിരുന്നു. സഹോദരി കഥാപാത്രങ്ങളായിരുന്നു അധികവും. അക്കാലത്ത് മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം എന്നിങ്ങനെ മലയാളത്തിലെ മുന്‍നിര നായകന്മാരുടെ സഹോദരിയായും സുഹൃത്തായുമെല്ലാം ബീന അഭിനയിച്ചിട്ടുണ്ട്. 1991 മുതല്‍ ഏകദേശം 2000 വരെ സിനിമയില്‍ സജീവമായിരുന്നു ബീന. സിനിമയ്‌ക്കൊപ്പം തന്നെ മിനിസ്‌ക്രീനിലും ബീന ആന്റണി സജീവമായിരുന്നു.

ദൂരദര്‍ശനില്‍ നിന്നാണ് മിനിസ്‌ക്രീന്‍ കരിയര്‍ ആരംഭിക്കുന്നത്. പീന്നീട് ഏഷ്യനെറ്റ്, സൂര്യ ടിവി, അമൃത ടിവി, എന്നിങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളിലും നല്ല കഥാപാത്രങ്ങള്‍ ബീന ചെയ്തിട്ടുണ്ട്.ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ടി.എസ്. സജി സംവിധാനം ചെയ്ത് ഒരു കഥയും കുഞ്ഞുപെങ്ങളും എന്ന പരമ്പരയിലൂടെയാണ് ബീന മിനീസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

More in Malayalam

Trending

Recent

To Top