serial news
ജന്മദിനത്തില് ആശുപത്രിക്കിടക്കയിൽ ശ്രുതി രജനീകാന്ത്; ഗ്ലൂക്കോസ് സ്റ്റാന്റ് പിടിച്ചുകൊണ്ട് ഡാന്‍സ്; ശ്രുതി രജനീകാന്തിന്റെ അസുഖം എന്ത്?
ജന്മദിനത്തില് ആശുപത്രിക്കിടക്കയിൽ ശ്രുതി രജനീകാന്ത്; ഗ്ലൂക്കോസ് സ്റ്റാന്റ് പിടിച്ചുകൊണ്ട് ഡാന്‍സ്; ശ്രുതി രജനീകാന്തിന്റെ അസുഖം എന്ത്?
മലയാളികളുടെ പ്രിയപ്പെട്ട പരമ്പര ചക്കപ്പഴത്തിലൂടെ മലയാളി കുടുംബപ്രേക്ഷകരുടെ സ്വന്തം മകളായി മാറിയിരിക്കുകയാണ് ശ്രുതി രജനീകാന്ത്. ഒരു രസികന്‍ കുടുംബത്തിന്റെ കഥയാണ് ചക്കപ്പഴം പരമ്പരയിലൂടെ പ്രേക്ഷകർക്കിടയിൽ എത്തുന്നത്.
ഒരു വീട്ടിൽ സ്വാഭാവികമായി നടക്കുന്ന എല്ലാ തമാശകളും മണ്ടത്തരങ്ങളും മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. താരതമ്യേനെ അത്ര പരിചിതരല്ലാത്ത അഭിനേതാക്കളുമായി ആരംഭിച്ച പരമ്പരയിലെ താരങ്ങളെല്ലാം ഇന്ന് മലയാളികളുടെ വീട്ടിലെ അംഗങ്ങളെ പോലെ തന്നെ പ്രിയപ്പെട്ടവരാണ്.
ഒരിടയ്ക്ക് പരമ്പരയില്‍ നിന്നും പ്രധാന വേഷങ്ങള്‍ ചെയ്തവരെല്ലാം പിന്മാറിയിരുന്നു. എന്നാല്‍ ആരാധകരുടെ സ്നേഹം അവരേയും ഷോയേയും തിരികെ കൊണ്ടു വരികയായിരുന്നു. ഇപ്പോള്‍ പണ്ടത്തേതിലും അടിപൊളിയായി മുന്നേറുകയാണ് ചക്കപ്പഴം. ഈ പരമ്പരയിലൂടെ താരമായി മാറിയവരില്‍ ഒരാളാണ് ശ്രുതി രജനീകാന്ത്. സോഷ്യല്‍ മീഡിയയിലും താരമാണ് ശ്രുതി എന്ന പൈങ്കിളി.
നേരത്തെ അവതരാകയായും അഭിനേത്രിയായുമൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ചക്കപ്പഴത്തിലെ പൈങ്കിളിയായതോടെയാണ് ശ്രുതി രജനീകാന്ത് താരമായി മാറുന്നത്. ഉറങ്ങാന്‍ വേണ്ടി ജീവിക്കുന്ന പൈങ്കിളിയായി ശ്രുതി മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.
അതേസമയം ഇന്ന്, നവംബര്‍ 7 ന് ശ്രുതിയുടെ ജന്മദിനമാണ്. താരത്തിന് ആശംസകളുമായി ആരാധകരും താരങ്ങളുമെല്ലാം എത്തുന്നുണ്ട്. പക്ഷെ ജന്മദിനത്തില് ആശുപത്രിയിലാണ് ശ്രുതി രജനീകാന്ത്. ആശുപത്രി കിടക്കയില്‍ നിന്നുള്ള തന്റെ വീഡിയോയ്ക്ക് ഒപ്പമാണ് തന്റെ ജന്മദിനമാണ് ഇന്ന് എന്ന് ശ്രുതി ആരാധകരെ അറിയിച്ചത്. ഇന്‍സ്റ്റഗ്രാം റീല്‍ ചെയ്താണ് താരം പിറന്നാള്‍ ആഘോഷിക്കുന്നത്.
‘മേലെ മാഘപാളി’ എന്ന പാട്ടിനൊപ്പം ആശുപത്രിയില്‍ നിന്ന് റീല്‍ ചെയ്യുകയാണ് നടി. ഗ്ലൂക്കോസ് സ്റ്റാന്റ് പിടിച്ചുകൊണ്ട് ആണ് ഡാന്‍സ്. ‘അപ്പോ ഹാപ്പി ബേര്‍ത്ത് ഡേ… ഓകെ ബൈ’ എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന കുറിപ്പ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
വീഡിയോയ്ക്ക് കമന്റുമായി താരങ്ങളും എത്തിയിട്ടുണ്ട്. ശ്രീതിയ്ക്കൊപ്പം ചക്കപ്പഴം സീരിയലിലെ താരങ്ങളായ അശ്വതി ശ്രീകാന്ത്, റാഫി മുഹമ്മദ് തുടങ്ങിയവര്‍ പെട്ടന്ന് സുഖം പ്രാപിച്ചു വരൂ പ്രിയപ്പെട്ടവളേ എന്ന് പറഞ്ഞ് കമന്റ് എഴുതിയിട്ടുണ്ട്. അതേസമയം, ആരാധകര്‍ക്ക് ശ്രുതിയ്ക്ക് എന്ത് പറ്റി എന്ന് അറിയില്ല.
പോസ്റ്റിന് താഴെ പിറന്നാള്‍ ആശംസകള്‍ക്കൊപ്പം തന്നെ നിരവധി പേര് ശ്രുതി എന്തുപറ്റി, എന്താണ് അസുഖം എന്ന് ചോദിച്ചുകൊണ്ട് എത്തിയിട്ടുണ്ട്. ചോദ്യങ്ങള്‍ക്ക് താരം മറുപടി നല്‍കിയിട്ടില്ല. എന്താണ് തങ്ങളുടെ പ്രിയ താരത്തിന് സംഭവിച്ചതെന്ന് അറിയാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
ഫുഡ് പോയിസണ്‍ അടിച്ചോ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. ഗുരുതര പ്രശ്നങ്ങളൊന്നും കാണില്ലെന്നാണ് ചിലര്‍ വിലയിരുത്തുന്നത്. ഇതിനിടയിലും ചക്കപ്പഴത്തിലെ പൈങ്കിളിയോടെന്ന പോലെ, ഉറക്കം മാറാനുള്ള ട്രീറ്റ്മെന്റിലാണോ എന്ന് ചോദിക്കുന്നവരും റീല്‍സ് ചെയ്യാന്‍ പറ്റിയ സ്ഥലം എന്ന് കമന്റ് ചെയ്യുന്നവരുമുണ്ട്. എന്തായാലും പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
അതേസമയം ശ്രുതിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് ചക്കപ്പഴം സീരിയലില്‍ ശ്രുതിയുടെ അമ്മയായി അഭിനയിക്കുന്ന സബീറ്റ എത്തിയിട്ടുണ്ട്. ‘പിറന്നാള്‍ ആംലിഗംനങ്ങള് പിങ്കീ. വിനയത്തോടും സത്യസന്ധതയോടും കൂടി നീ വളരട്ടെ. നിന്നെ ഞങ്ങള്‍ എല്ലാവരും കെയര്‍ ചെയ്യും’ എന്ന് പറഞ്ഞു കൊണ്ട് ശ്രുതിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് സബീറ്റ. ഈ പോസ്റ്റിനും കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.
About sruthi rajanikanth
