Malayalam Breaking News
കുട്ടനാടന്‍ ഗ്രാമത്തിന് കൈത്താങ്ങുമായി ചാക്കോച്ചന്‍ ലവേഴ്‌സ്……
കുട്ടനാടന്‍ ഗ്രാമത്തിന് കൈത്താങ്ങുമായി ചാക്കോച്ചന്‍ ലവേഴ്‌സ്……
കുട്ടനാടന്‍ ഗ്രാമത്തിന് കൈത്താങ്ങുമായി ചാക്കോച്ചന്‍ ലവേഴ്‌സ്……
കുട്ടനാടന്‍ ഗ്രാമത്തിന് കൈത്താങ്ങുമായി ചാക്കോച്ചന്‍ ലവേഴ്‌സ്… കുഞ്ചാക്കോ ബോബനം ഇഷ്ടപ്പെടുന്നവരുടെ കൂട്ടായ്മയായ ചാക്കോച്ചന്‍ ലവേഴ്‌സ് ആലപ്പുഴയുടെ സന്നദ്ധ പ്രവൃത്തി കുട്ടനാടന്‍ ഗ്രാമനിവാസികള്‍ക്ക് ആശ്വാസമേകി.
കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറി, ജനജീവിതം ബുദ്ധിമുട്ടിലായവര്‍ക്കാണ് ചാക്കോച്ചന്‍ ലവേഴ്‌സ് ദുരിതബാധിത മേഖലകളില്‍ നേരിട്ടെത്തി ഭക്ഷണവും വെള്ളവും ശുചീകരണ വസ്തുക്കളും മറ്റും വിതരണം ചെയ്തു. ബോട്ടിലാണ് ചാക്കോച്ചന്‍ ലവേഴ്‌സ് ദുരിത ബാധിത മേഖകളിലെത്തിയത്. മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച തന്റെ സുഹൃത്തുക്കള്‍ കൂടിയായ അഭ്യുദയ കാംക്ഷികള്‍ക്ക് നന്ദി പറയാനും ചാക്കോച്ചന്‍ മറന്നില്ല.
നേരത്തെ ദുരിത ബാധിത മേഖലയില്‍ ഹസ്തദാനവുമായി മഞ്ജുവും പാര്‍വ്വതിയും നേരിട്ട് എത്തിയിരുന്നു. ആലപ്പുഴ പ്രളയ ബാധിത പ്രദേശം സന്ദര്‍ശിച്ച മഞ്ജു വാര്യര്‍ അവിടെയുള്ള ഓരോരുത്തരുടെയും വീടുകളില്‍ സന്ദര്‍ശിച്ച ശേഷം വളരെ വൈകിയാണ് അവിടിന്ന് യാത്രയായത്. ലക്ഷക്കണക്കിന് രൂപയുടെ വസ്ത്രങ്ങളും ഭക്ഷണങ്ങളും കുടുവെള്ളവുമാണ് ഇരുവരും ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചത്.
Chackochan lovers helping hand for Kuttanad
