Connect with us

ബിഗ് ബോസില്‍ സീക്രട്ട് റൂം കിട്ടാന്‍ എന്റെ അച്ഛന്‍ 50 ലക്ഷം കൊടുത്തു; സത്യം തുറന്ന് പറഞ്ഞ് സെറീന

Malayalam

ബിഗ് ബോസില്‍ സീക്രട്ട് റൂം കിട്ടാന്‍ എന്റെ അച്ഛന്‍ 50 ലക്ഷം കൊടുത്തു; സത്യം തുറന്ന് പറഞ്ഞ് സെറീന

ബിഗ് ബോസില്‍ സീക്രട്ട് റൂം കിട്ടാന്‍ എന്റെ അച്ഛന്‍ 50 ലക്ഷം കൊടുത്തു; സത്യം തുറന്ന് പറഞ്ഞ് സെറീന

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലൂടെയാണ് സെറീന ആനിനെ മലയാളി പ്രേക്ഷകര്‍ കൂടുതല്‍ അറിഞ്ഞത്. തുടക്കത്തില്‍ വലിയ സ്വീകാര്യത താരത്തിന് ലഭിച്ചിരുന്നില്ല. എന്നാല്‍ സഹമത്സരാര്‍ത്ഥിയായ റെനീഷയുമായുള്ള സൗഹൃദവും പിന്നീടുള്ള ഗെയിമുകളും സെറീനയുടെ ഗ്രാഫ് ഉയര്‍ത്തി. ഒടുവില്‍ 97ാം ദിവസമായിരുന്നു താരത്തിന്റെ അപ്രതീക്ഷിത പുറത്താകല്‍. ഷോയില്‍ വെച്ച് വളരെ പെട്ടെന്ന് കൂട്ടുകരായവരായിരുന്നു സെറീന ആനും സീസണ്‍ 4 താരമായ റിയാസ് സലീം. ഷോയില്‍ അതിഥിയായെത്തിയ റിയാസ് തനിക്ക് ഹൗസില്‍ ഏറ്റവും ഇഷ്ടമുള്ളൊരാള്‍ സെറീനയാണെന്നും അവര്‍ നല്ലൊരു മനസിന് ഉടമയാണെന്നും പറഞ്ഞിരുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലൂടെയാണ് സെറീന ആനിനെ മലയാളി പ്രേക്ഷകര്‍ കൂടുതല്‍ അറിഞ്ഞത്. തുടക്കത്തില്‍ വലിയ സ്വീകാര്യത താരത്തിന് ലഭിച്ചിരുന്നില്ല. എന്നാല്‍ സഹമത്സരാര്‍ത്ഥിയായ റെനീഷയുമായുള്ള സൗഹൃദവും പിന്നീടുള്ള ഗെയിമുകളും സെറീനയുടെ ഗ്രാഫ് ഉയര്‍ത്തി. ഒടുവില്‍ 97ാം ദിവസമായിരുന്നു താരത്തിന്റെ അപ്രതീക്ഷിത പുറത്താകല്‍. ഷോയില്‍ വെച്ച് വളരെ പെട്ടെന്ന് കൂട്ടുകരായവരായിരുന്നു സെറീന ആനും സീസണ്‍ 4 താരമായ റിയാസ് സലീം. ഷോയില്‍ അതിഥിയായെത്തിയ റിയാസ് തനിക്ക് ഹൗസില്‍ ഏറ്റവും ഇഷ്ടമുള്ളൊരാള്‍ സെറീനയാണെന്നും അവര്‍ നല്ലൊരു മനസിന് ഉടമയാണെന്നും പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഷോയ്ക്ക് ശേഷം ഇരുവരും കണ്ടുമുട്ടിയിരിക്കുകയാണ്. റിയാസ് സലീമിന്റെ ബ്യൂട്ടി ആന്റ് ബിയോണ്ട് എന്ന ഷോയിലേക്കാണ് സെറീന എത്തിയത്. റിയാസ് തന്റെ മെയ്ക്ക് അപ്പ് ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും അതുകൊണ്ട് റിയാസിനോട് ഇങ്ങോട്ട് ചോദിച്ചാണ് താന്‍ എത്തിയതെന്നും സെറീന പറഞ്ഞു. ഷോയില്‍ വെച്ച് തന്റെ ബിഗ് ബോസ് അനുഭവങ്ങളെ കുറിച്ചും സെറീന പ്രതികരിച്ചു. സെറീനയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

‘ഞാന്‍ റിയാസ് സലീമിന്റെ വലിയൊരു ഫാനായിരുന്നു. ഞങ്ങളുടെ സീസണിലേക്ക് റിയാസ് വന്നപ്പോള്‍ വലിയ സന്തോഷം തോന്നി. ഞങ്ങള്‍ക്ക് പെട്ടെന്ന് കണക്ടായി തോന്നി. ഇപ്പോള്‍ എനിക്ക് മിസ് ചെയ്യാറുണ്ട് ഷോ. ഒന്ന് കൂടെ ആ 100 ദിവസം കിട്ടിയെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്. ഗെയിം അവിടെ തീര്‍ന്നു. ഞങ്ങള്‍ ആരും പരസ്പരം തര്‍ക്കങ്ങള്‍ ഇല്ല. എല്ലാവരും നല്ല മനസിന് ഉടമകളായിരുന്നു. ഞങ്ങള്‍ ഇപ്പോഴും പുറത്ത് നല്ല കണക്ടഡ് ആയിരുന്നു.

തുടക്കത്തില്‍ എന്‍ആര്‍ഐ ആയ എന്നെ സ്വീകരിക്കാന്‍ ഷോയില്‍ ഉള്ളവര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. പ്രശ്‌നങ്ങള്‍ അറിഞ്ഞിട്ടില്ല, ലക്ഷ്വറിയില്‍ വളര്‍ന്നതാണ് എന്നൊക്കെയാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ എല്ലാവരും അങ്ങനെയാകണമെന്നില്ല. ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാന്‍ സമയം എടുത്തു. ബിഗ് ബോസ് ഷോയുടെ സ്‌പോണ്‍സേഴ്‌സിന്റെ ആളാണ് ഞാന്‍ എന്നൊരു പേര് എനിക്ക് ഷോയില്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് എന്നെ ബിഗ് ബോസില്‍ നിര്‍ത്തിയത് എന്നാണ് ആരോപണങ്ങള്‍. മാത്രമല്ല,സീക്രട്ട് റൂമില്‍ എന്നെ നിര്‍ത്തിയത് എന്റെ അച്ഛന്‍ 50 ലക്ഷം കൊടുത്തിട്ടാണെന്നാണ് ആരോപണം’ എന്നും സെറീന പറഞ്ഞു.

അതേസമയം സെറീനയുടെ കഠിനാധ്വാനത്തെ ആളുകള്‍ വിലകുറച്ച് കാണുന്നതാണ് ഇത്തരം ആരോപണങ്ങള്‍ എന്നായിരുന്നു റിയാസിന്റെ പ്രതികരണം. തങ്ങള്‍ അനുഭവിച്ചത് മാത്രമാണ് കഷ്ടപ്പാടുകള്‍ എന്ന് കരുതുന്നവരാണവര്‍’ എന്നും റിയാസ് സലീം പറഞ്ഞു. തിരിച്ച് കയറിയപ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ ഞാന്‍ സംസാരിച്ചത് സെറീനയുമായിട്ടായിരുന്നു. സെറീനയുമായി ഭയങ്കര കംഫേര്‍ട്ട് ആയിരുന്നു എനിക്ക്. രാവിലെ വരെ ഞങ്ങള്‍ സംസാരിച്ചുകൊണ്ടേയിരുന്നു.

ഇപ്പോഴും ബിഗ് ബോസ് സീസണ്‍ 4 ലെ ഗെയിമില്‍ നിന്നും താന്‍ ഒരിക്കലും മൂവ് ഓണ്‍ ആയിട്ടില്ല. കാരണം അതൊരു ഗെയിം ഷോ ആയിരുന്നില്ല ഞങ്ങള്‍ക്ക്. ബിഗ് ബോസ് എന്നത് എന്നെ സംബന്ധിച്ച് റിയല്‍ ആയിരിക്കുകയെന്നതാണ്. നല്ല മനുഷ്യരെ കണ്ടാല്‍ നമ്മള്‍ റിയല്‍ ആയിരിക്കുക എന്നതാണ്. നല്ല മനുഷ്യരെ കണ്ടാല്‍ അവരെ കൂടെ കൂട്ടും. മോശം മനുഷ്യരെ കണ്ടാല്‍ ആള്‍ക്കാര്‍ക്കൊരു മാതൃക കാണിച്ച് കൊടുക്കണം എന്തുകൊണ്ട് ഇങ്ങനെയുള്ള മനുഷ്യരെ ജീവിതത്തില്‍ ഒപ്പം കൂട്ടാന്‍ പാടില്ലെന്ന്’ എന്നും റിയാസ് പറഞ്ഞു.

അതേസമയം, ‘ഈ വര്‍ഷം ബിഗ് ബോസിലേക്ക് ഒരു കോള്‍ വരുന്നതും ജീവിതം ഇങ്ങനെ മാറുമെന്നതൊന്നും ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ബിഗ് ബോസില്‍ പോയപ്പോള്‍ ക്യാമറ ഞാന്‍ മറന്നിട്ടില്ല. എവിടെ നോക്കിയാലും ക്യാമറയായിരുന്നു. പുറത്തും അകത്തുമൊക്കെ ഞാന്‍ ഒരുപോലെയായിരുന്നു. പക്ഷേ ക്യാമറ മറന്നിട്ടേയില്ല’, സെറീന പറഞ്ഞു. വിഷമങ്ങള്‍ വരുമ്പോള്‍ എങ്ങനെ ഡീല്‍ ചെയ്യുമെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ’എനിക്ക് മാനസികമായി വിഷമങ്ങള്‍ തോന്നുമ്പോള്‍ ബിഗ് ബോസില്‍ പോലും ആരോടെങ്കിലും പറയുകയോ ക്യാമറ നോക്കി സംസാരിക്കുകയോ ചെയ്യുന്നൊരാളല്ല ഞാന്‍. അത്തരം വിഷയങ്ങള്‍ സ്വന്തമായി കൈകാര്യം ചെയ്യുന്ന ആളാണ് ഞാന്‍’.

ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളെ കുറിച്ചും താാരം പ്രതികരിച്ചു. ‘ഞാനിപ്പോള്‍ മാര്‍ക്കറ്റിംഗ് മാനേജറായി ജോലി നോക്കുകയാണ് ദുബായില്‍. ആ നിലയില്‍ എനിക്ക് വളരണമെന്നതാണ് എന്റെ വലിയ സ്വപ്നങ്ങളില്‍ ഒന്ന്. പാഷന്‍ വൈസ് നോക്കിയാല്‍ മോഡലിംഗ് എനിക്ക് മുന്നോട്ട് കൊണ്ടുപോകണം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സെറ്റാവണം. സിനിമ എന്ന മോഹമൊന്നും മനസില്‍ ഇല്ല’, എന്നും സെറീന പറഞ്ഞു.

ബിഗ് ബോസില്‍ ആരോടെങ്കിലും ക്ഷമ ചോദിക്കണമെങ്കില്‍ അതാരോടായിരിക്കും എന്ന ചോദ്യത്തിന് റെനീഷയോച് എന്നായിരുന്നു മറുപടി. ‘റെനീഷയോട് ക്ഷമ ചോദിക്കാന്‍ ഞാന്‍ തയ്യാറാണ്. അതൊരിക്കലും ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ കുറ്റബോധം ഉള്ളത് കൊണ്ടല്ല. മറിച്ച് അവളെ അത് വേദനിപ്പിച്ചിട്ടുണ്ട്, അതുകൊണ്ട്. ജീവിതത്തില്‍ എന്തെങ്കിലും വിഷയങ്ങളോ വിഷങ്ങളോ ഉണ്ടായാല്‍ ഞാന്‍ ആദ്യം വിളിക്കുക നാദിറയേയും സാഗറേട്ടനേയും ആയിരിക്കും എന്നും താരം പറഞ്ഞു.

More in Malayalam

Trending

Recent

To Top