Malayalam Breaking News
വിജയ് പേടിയില്‍ ‘സര്‍ക്കാര്‍’ !! ഭരണകൂടത്തെ വിറപ്പിച്ച വിവാദ രംഗങ്ങള്‍ ഇവ…
വിജയ് പേടിയില്‍ ‘സര്‍ക്കാര്‍’ !! ഭരണകൂടത്തെ വിറപ്പിച്ച വിവാദ രംഗങ്ങള്‍ ഇവ…
വിജയ് പേടിയില്‍ ‘സര്‍ക്കാര്‍’ !! ഭരണകൂടത്തെ വിറപ്പിച്ച വിവാദ രംഗങ്ങള്‍ ഇവ…
തമിഴ്നാട് രാഷ്ട്രീയം ചര്‍ച്ചയാകുന്ന വിജയുടെ ദീപാവലി ചിത്രം സര്‍ക്കാര്‍ വന്‍ വിവാദങ്ങളിലേക്ക്. ഭരണകക്ഷിയായ അണ്ണാഡിഎംകെയുടെ എതിര്‍പ്പിനു വഴങ്ങി സിനിമയിലെ വിവാദ രംഗങ്ങള്‍ നിക്കം ചെയ്തുവെങ്കിലും സര്‍ക്കാരുണ്ടാക്കിയ കോലാഹലം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുകയാണ്.
സര്‍ക്കാരിലെ രാഷ്ട്രീയ സൂചനകളാണ് അണ്ണാഡിഎംകെയെ ചൊടിപ്പിച്ചത്. ചിത്രത്തില്‍ വരലക്ഷ്മി കൈകാര്യം ചെയ്യുന്ന കോമളവല്ലിയെന്ന കഥാപാത്രം മുൻ മുഖ്യമന്ത്രി ജയലളിതയെ അനുസ്മരിപ്പിക്കുന്നതാണെന്നാണ് പ്രാധാന ആരോപണം.
ഒപ്പമുള്ളവര്‍ മുഖ്യമന്ത്രിക്ക് അമിത തോതില്‍ മരുന്നുനൽകി കൊലപ്പെടുത്തുന്ന രംഗങ്ങളും സര്‍ക്കാരിലുണ്ട്. ഈ ഭാഗങ്ങളും വിവാദത്തിന് കാരണമായി.
സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന വസ്തുക്കൾ തീയിട്ട് നശിപ്പിക്കുന്ന രംഗങ്ങള്‍ അണ്ണാ ഡിഎംകെയ്ക്ക് എതിരെയുള്ളതാണെന്നും വിമര്‍ശനമുണ്ട്. ഇതോടെയാണ് വിജയ് ചിത്രത്തിനെതിരെ അണ്ണാ ഡിഎംകെ മന്ത്രിമാർ കൂട്ടത്തോടെ രംഗത്തുവന്നത്.
സര്‍ക്കാരിലെ ചില ഭാഗങ്ങള്‍ മരണമടഞ്ഞ എഐഎഡിഎംകെ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ദേവരാജന്‍ എന്ന പാര്‍ട്ടി പ്രവര്ത്തകന് ചെന്നൈ സിറ്റി പൊലീസ് കമ്മീഷര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ജനങ്ങളെ സർക്കാരിനെതിരെ തിരിച്ചുവിടാൻ ശ്രമിച്ച വഞ്ചകനാണ് ചിത്രത്തിന്റെ സംവിധായകനായ മുരുഗദോസെന്നും ഇയാള്‍ പരാതിയിൽ ആരോപിക്കുന്നു. ചിത്രത്തിന്റെ നിർമാതാവ് കലാനിധി മാരനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നുണ്ട്.
case against Sarkar