Malayalam Breaking News
ജിഎൻപിസി എന്ന ഫെയ്സ്ബുക് കൂട്ടായ്മയെ ബ്ലോക്ക് ചെയ്യില്ല !! കേരള പൊലീസിന് ഫേസ്ബുക്കിന്റെ മറുപടി…
ജിഎൻപിസി എന്ന ഫെയ്സ്ബുക് കൂട്ടായ്മയെ ബ്ലോക്ക് ചെയ്യില്ല !! കേരള പൊലീസിന് ഫേസ്ബുക്കിന്റെ മറുപടി…
By
ജിഎൻപിസി എന്ന ഫെയ്സ്ബുക് കൂട്ടായ്മയെ ബ്ലോക്ക് ചെയ്യില്ല !! കേരള പൊലീസിന് ഫേസ്ബുക്കിന്റെ മറുപടി…
കേരളത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎൻപി സി ) കൂട്ടായ്മയെ നിരോധിക്കാനാകില്ലെന്നു ഫേസ്ബുക്ക് . കേരളം പോലീസിന്റെ ശക്തമായ ശ്രെമങ്ങളാണ് ഇതോടെ പാഴായിരിക്കുന്നത്. പോലീസ് ഗ്രൂപ് പൂട്ടിക്കാൻ ഫേസ്ബുക്കിനു കത്ത് നൽകിയെങ്കിലും സാധ്യമല്ലെന്നു ഫേസ്ബുക്ക് നിലപാട്.
എന്നാൽ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാലുടന്‍ പ്രധാന അഡ്മിനെ അറസ്റ്റു ചെയ്യാനാണു പൊലീസിന്റെ തീരുമാനം.ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയുമെന്ന കൂട്ടായ്മക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയാണു ഫെയ്സ്ബുക് പേജ് ഒന്നടങ്കം ബ്ലോക്ക് ചെയ്യാനുള്ള ശ്രമം പൊലീസ് നടത്തിയത്. ബാലനീതി നിയമം ലംഘിച്ചെന്നതടക്കമുള്ള കുറ്റങ്ങള്‍ വിവരിച്ച് ഫെയ്സ്ബുക്കിനു പൊലീസ് കത്തയച്ചു. എന്നാല്‍ 18 ലക്ഷത്തിലേറെ അംഗങ്ങളുള്ള ഗ്രൂപ്പിനെ ഒറ്റപ്പരാതിയുടെ പേരില്‍ ബ്ലോക്ക് ചെയ്യാനാവില്ലെന്നാണു ഫെയ്സ്ബുക് മറുപടി നല്‍കിയത്. ഇതോടെ കേസ് നടപടികളും അന്വേഷണവും ശക്തമാക്കി മുന്നോട്ടു കൊണ്ടുപോകാനാണു പൊലീസിന്റെ തീരുമാനം.
പ്രധാന അഡ്മിനായ തിരുവനന്തപുരം നേമം സ്വദേശി അജിത്കുമാറിനെയാണ് ഇപ്പോള്‍ പ്രതിചേര്‍ത്തിരിക്കുന്നത്. ഒളിവിലാണെന്ന് കുരുതുന്ന അജിത് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ജാമ്യം നിഷേധിച്ചാലുടന്‍ അറസ്റ്റ് ചെയ്യാനുമാണ് പൊലീസിന്റെ ശ്രമം.
കൂടുതൽ വായിക്കാൻ >>>
ദിലീപ് വിഷയത്തിൽ ‘അമ്മ പിളരുന്ന അവസ്ഥയുണ്ടായി .. !!മോഹൻലാൽ വെളിപ്പെടുത്തിയ 16 കാര്യങ്ങൾ
can’t ban gnpc
