Connect with us

ദിലീപ് വിഷയത്തിൽ ‘അമ്മ പിളരുന്ന അവസ്ഥയുണ്ടായി .. !!മോഹൻലാൽ വെളിപ്പെടുത്തിയ 16 കാര്യങ്ങൾ

Malayalam Breaking News

ദിലീപ് വിഷയത്തിൽ ‘അമ്മ പിളരുന്ന അവസ്ഥയുണ്ടായി .. !!മോഹൻലാൽ വെളിപ്പെടുത്തിയ 16 കാര്യങ്ങൾ

ദിലീപ് വിഷയത്തിൽ ‘അമ്മ പിളരുന്ന അവസ്ഥയുണ്ടായി .. !!മോഹൻലാൽ വെളിപ്പെടുത്തിയ 16 കാര്യങ്ങൾ

ദിലീപ് വിഷയത്തിൽ ‘അമ്മ പിളരുന്ന അവസ്ഥയുണ്ടായി .. !!മോഹൻലാൽ വെളിപ്പെടുത്തിയ 16 കാര്യങ്ങൾ

ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ‘അമ്മ പ്രെസിഡെന്റ് മോഹൻലാൽ മറുപടി പറഞ്ഞു. ‘അമ്മ സംഘടനയുടെ നയവും വനിതാ സംഘടനയായ വുമൺ ഇൻ സിനിമ കളക്ടീവ് സംഘടനയുടെ നിലപടുകൾക്കും മോഹൻലാൽ വെക്തമായി മറുപടി നൽകി.

മോഹൻലാലിൻറെ വാക്കുകൾ .

അമ്മ പ്രസിഡന്റ് ആകുന്നതിന് മുമ്പേ നാൽപത് വർഷമായി മാധ്യമങ്ങളോട് ബന്ധമുള്ള ആളാണ് ഞാൻ. ഇതെന്റെ വ്യക്തിപരമായ കാര്യമാണ്. 25 വർഷമായി അമ്മ സംഘടന തുടങ്ങിയിട്ട്. എന്നാൽ കഴിഞ്ഞ ജനറൽബോഡി യോഗത്തിൽ മാധ്യമങ്ങളെ വിളിക്കാതിരുന്നത് തെറ്റായിപ്പോയി. പെട്ടന്നുള്ള പ്രകോപനത്തിൽ ഉണ്ടായ തീരുമാനമാണ്. അത് നവമാധ്യമങ്ങളിലൂടെ തത്സമയം ടെലികാസ്റ്റ് ചെയ്തിരുന്നു. പക്ഷേ ഇനി അങ്ങനെയൊരു വീഴ്ച ഉണ്ടാകില്ലെന്ന് ഞാൻ നിങ്ങളോട് ഉറപ്പുപറയുന്നു.

25 വർഷം മുമ്പാണ്ടായിരുന്ന ബൈലോ മാറ്റും. സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കും. സിനിമ ഇല്ലാതിരിക്കുന്ന ഒരുപാട് താരങ്ങളുണ്ട്. എല്ലാവർക്കും അവസരം കൊടുക്കും. അതൊക്കെ പുതിയ തീരുമാനങ്ങൾ ആയിരിക്കും. ഡബ്യുസിസി ഒരു കത്തയച്ചിരുന്നു. അത് എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്ത് യോഗം എന്നാണെന്ന് തീരുമാനമെടുക്കും.

ദിലീപിനെ അറസ്റ്റ് ചെയ്ത സമയത്ത് പെട്ടന്നൊരു അവൈലബിൾ കമ്മിറ്റി കൂടുന്നു. ദിലീപിന്റെ പ്രശ്നം വന്നപ്പോൾ എന്ത് ചെയ്യണം എന്ന തത്രപ്പാടിലായിരുന്നു എല്ലാവരും. ആകെ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ദിലീപിന്റെ കാര്യത്തിലെ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും അറിയില്ല. അമ്മ രണ്ടായി പിളരുമെന്ന് വരെ അപ്പോൾ സാഹചര്യമുണ്ടായി. പലരും പല അഭിപ്രായങ്ങൾ പറഞ്ഞു. ഫെഫ്കയിൽ നിന്നും പ്രൊഡ്യൂസേർസ് അസോസിയേഷനിൽ നിന്നും അദ്ദേഹത്തെ മാറ്റി. അങ്ങനെയാണ് ദിലീപിനെ മാറ്റുന്നത്. പക്ഷേ മാറ്റിക്കഴിഞ്ഞപ്പോഴാണ് മനസ്സിലായത് നിയമത്തിൽ അങ്ങനെ ഇല്ല.

അങ്ങനെ അടുത്ത ജനറൽ ബോഡിയിൽ ഇക്കാര്യം അവതരിപ്പിച്ചു. അവിടെ പല ചോദ്യങ്ങൾ ഉയർന്നു. അദ്ദേഹം കുറ്റക്കാരനല്ലല്ലോ എന്ന് പലരും പറഞ്ഞു. എല്ലാവരും ദിലീപിന് പിന്തുണ നൽകി. ആരും എതിർത്തില്ല. അങ്ങനെയാണ് ദിലീപിനെ തിരഞ്ഞെടുത്തത്. നിയമപരമായി ദിലീപിനെ പുറത്താക്കിയില്ലായിരുന്നു, അദ്ദേഹത്തിന് കത്തയച്ചില്ല, പെട്ടന്നുണ്ടായ തീരുമാനത്തിൽ വാക്കാൽ പുറത്താക്കുകയായിരുന്നു. ദിലീപ് അമ്മയിലേക്ക് തിരിച്ച് വരുന്നില്ലെന്ന് പറഞ്ഞു കഴിഞ്ഞു. അതുകൊണ്ട് തന്നെ അദ്ദേഹം സാങ്കേതികപരമായും നിയമപരമായും അമ്മയ്ക്ക് പുറത്താണ്.’–മോഹൻലാൽ പറഞ്ഞു.

‘അമ്മ ഷോയിലെ സ്കിറ്റ് അതിലുളള സ്ത്രീകൾ തന്നെ കഥ എഴുതി ചെയ്തതാണ്. ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കുന്ന കൊണ്ടാണ് പലരും അതിനെ വിമർശിക്കുന്നത്.’–മോഹന്‍ലാൽ പറഞ്ഞു.

‘സംഘടനകളിൽ ആർക്കും മത്സരിക്കാമായിരുന്നു. ആരും പക്ഷേ മുന്നോട്ട് വന്നില്ല. ഡബ്യുസിസിയിെല അംഗങ്ങൾ അമ്മയിലെയും കുട്ടികളാണ്. അവർ മത്സരിക്കുന്നതിന് ആരും തടസ്സമല്ലായിരുന്നു. പാർവതിയെ മത്സരത്തിൽ നിന്ന് പിൻവലിച്ചെന്ന് പറയുന്നതൊക്കെ ശരിയാണോ എന്ന് എനിക്ക് അറിയില്ല.’–മോഹന്‍ലാൽ പറഞ്ഞു.

‘ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെ അമ്മയിൽ പരാതി തന്നുവെന്ന കാര്യം തെറ്റാണ്. അങ്ങനെയൊരു പരാതി അമ്മയ്ക്ക് ലഭിച്ചിട്ടില്ല.’–മോഹൻലാൽ പറഞ്ഞു.

കൂടുതൽ വായിക്കാൻ >>>

ജൂൺ 24 മോഹൻലാലിൻറെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാകുന്നത് ഈ 2 കാരണങ്ങൾ കൊണ്ടാണ് !!!

mohanlal about dileep issue

More in Malayalam Breaking News

Trending