Articles
ജയറാമിന്റെ സൂപ്പര്‍ സ്റ്റാര്‍ സ്വപ്നം തകര്‍ത്തു തരിപ്പണമാക്കിയ സിനിമ !
ജയറാമിന്റെ സൂപ്പര്‍ സ്റ്റാര്‍ സ്വപ്നം തകര്‍ത്തു തരിപ്പണമാക്കിയ സിനിമ !
By
അനുകരണ കലയായ മിമിക്രിയുടെ ലോകത്ത് നിന്നും മലയാള സിനിമയുടെ കാവ്യ സംവിധായകന് പത്മാരാജന്‍ കണ്ടെടുത്ത നടനാണ് ജയറാം . ആദ്യ ചിത്രമായ ‘ അപരന് ‘ വിജയമായപ്പോഴേക്കും ജയറാമിനെ തേടി അവസരങ്ങളുടെ പ്രവാഹമായി.
1988ന്റെ മധ്യത്തില്‍ കടന്നുവന്ന ജയറാം 1990 പുലര്‍ന്നപ്പോഴേക്കും സൂപ്പര്‍താരങ്ങളോളം തിയേറ്റര്‍ അഡ്വാന്‍സ് ലഭിക്കുന്ന താരമായി മാറി കഴിഞ്ഞിരുന്നു. പത്മരാജന് , സത്യന് അന്തിക്കാട് , കമല്‍ , തുടങ്ങിയ സംവിധായകരുടെ ജനപ്രിയ ചിത്രങ്ങളായിരുന്നു സൂപ്പര്‍ താരങ്ങളുടെ പിന്‍ഗാമിയായി ജയറാമിനെ ഉയര്‍ത്തിയത് .
മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ജയറാം എന്നായിരുന്നു നിര്‍മ്മാതാക്കളുടെ ചോയിസ്. സൂപ്പര്‍ സ്റ്റാര്‍ ഇമേജ് ഉറപ്പിക്കാന്‍ ഒരു വെടികെട്ട് ആക്ഷന്‍ ചിത്രം വേണമെന്ന തിരിച്ചറിവില്‍ നിന്നും ജയറാം കളം മാറിചവിട്ടിയ ആക്ഷന്‍ ചിത്രമായിരുന്നു ‘രണ്ടാം വരവ് ‘.
സി. ബി . ഐ . സംവിധായകന് കെ . മധുവിനായിരുന്നു ജയറാമിനെ വെടികെട്ട് ട്രാക്കിലേക്ക് കയറ്റിവിടാനുള്ള സംവിധാന ചുമതല . ടെലിവിഷന്‍ മഹാഭാരതത്തില്‍ കര്‍ണ്ണനായി വേഷമിട്ട പങ്കജ് ദീര് , സോമന് ,സുകുമാരന്‍ , ജഗതി , ദേവന് , ബാബു ആന്റണി, എന്നിങ്ങനെ വമ്പന്‍ താരനിരയില്‍ ഹൈ ബ്ദ്ജടിലായിരുന്നു ചിത്രം ഒരുക്കിയത്. രണ്ടാം വരവിലൂടെ ജയറാമിന് സൂപ്പര്‍ സ്റ്റാര്‍ പരിവേഷം ലഭിക്കുമെന്ന് ജയറാമിന്റെ ആരാധകരും സിനിമാ ലോകവും മാധ്യമങ്ങളുമെല്ലാം വിധി എഴുതി .
എന്നാല്‍ , ജയറാമിന്റെയും ആരാധകരുടെയുമെല്ലാം സൂപ്പര്സ്റ്റാര്ഡ൦ പ്രതീക്ഷകളെ കരിച്ച് കളഞ്ഞുകൊണ്ടായിരുന്നു രണ്ടാം വരവ് തിയേറ്ററുകളില്‍ തകര്‍ന്നടിഞ്ഞത്.
box office flop of jayaram
