Bollywood
ജാൻവിയും ഇഷാനും പ്രണയത്തിലോ ? – വെളിപ്പെടുത്തി ബോണി കപൂർ
ജാൻവിയും ഇഷാനും പ്രണയത്തിലോ ? – വെളിപ്പെടുത്തി ബോണി കപൂർ
By
ദഡക്കിലൂടെയാണ് ശ്രീദേവിയുടെ മകൾ ജാൻവി കപൂർ സിനിമയിൽ അരങ്ങേറിയത്. ശ്രീദേവിയ്ക്ക് ആരാധകര്‍ നല്കിയ അതേ സ്നേഹത്തോടെയാണ് അവരുടെ മകള്‍ ജാന്‍വിയെയും ബോളിവുഡ് സ്വീകരിച്ചത്. സിനിമ വിജയിച്ചതിന് പിന്നാലെ ജാന്‍വിയും ഇഷാനും പ്രചരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ പ്രണയത്തിലല്ലയെന്ന് കോഫ് വിത്ത് കരണ്‍ എന്ന ചാനല്‍ ഷോയിലൂടെ ഇരുവരും തുറന്ന് പറഞ്ഞിരുന്നു.
എന്നാല്‍ ഇഷാനും ജാന്‍വിയും പൊതുവിടങ്ങളില്‍ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതോടെ വീണ്ടും ഈ പ്രണയവാര്‍ത്തകള്‍ ശക്തമായി. കൂടായെ ഇഷാന് ജാന്‍വിയെ കാണാന്‍ വീട്ടിലെത്തിയെന്നും ജാന്‍വിയുടെ പിതാവ് ബോണി കപൂര്‍ ഈ ബന്ധം അംഗീകരിച്ചുവെന്നും വാര്‍ത്തകള്‍ പ്രചരിച്ചു.
എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് ബോണി കപൂര്‍ പ്രതികരിച്ചു. ”ഇഷാനും ജാന്‍വിയും ഒന്നിച്ച് സിനിമ ചെയ്തു. അതുകൊണ്ട് അവര്‍ തീര്‍ച്ചയായും സൗഹൃദത്തിലായിരിക്കും. എന്റെ മകളുടെയും ഇഷാന്റെയും സൗഹൃദത്തെ ഞാന്‍ ബഹുമാനിക്കുന്നു.” – ബോണി കപൂര്‍ പറഞ്ഞു.
boney kapoor about jhanvi kapoor
