Bollywood
ശ്രീദേവിയുടെ മരണം സ്വാഭാവികമായിരുന്നില്ല, സുപ്രധാന വെളിപ്പെടുത്തലുമായി ഭര്‍ത്താവ് ബോണി കപൂര്‍; ഞെട്ടലോടെ ആരാധകര്‍
ശ്രീദേവിയുടെ മരണം സ്വാഭാവികമായിരുന്നില്ല, സുപ്രധാന വെളിപ്പെടുത്തലുമായി ഭര്‍ത്താവ് ബോണി കപൂര്‍; ഞെട്ടലോടെ ആരാധകര്‍
ബോളിവുഡ് ലോകത്ത് നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു നടി ശ്രീദേവി. താരത്തിന്റെ മരണം ആരാധകരെയും സഹപ്രവര്‍ത്തകരെയും ഏറെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ശ്രീദേവിയുടെ മരണത്തെക്കുറിച്ച് സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഭര്‍ത്താവ് ബോണി കപൂര്‍. ശ്രീദേവിയുടെ മരണം സ്വാഭാവികമായിരുന്നില്ലെന്നാണ് ബോളിവുഡിലെ പ്രമുഖ നിര്‍മാതാവുകൂടിയായ ബോണി കപൂര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. അതൊരു സ്വാഭാവിക മരണമായിരുന്നില്ല, അപകടമരണമായിരുന്നെന്നാണ് ബോണി പറഞ്ഞത്.
‘ശ്രീദേവിയുടെ മരണം സ്വാഭാവികമല്ല. അപകടത്തിലാണ് മരിച്ചത്. മരണശേഷം ദുബായ് പൊലീസ് 24 മണിക്കൂറോളം എന്നെ ചോദ്യം ചെയ്തു. നുണപരിശോധനയും നടത്തി. ഇന്ത്യന്‍ മാധ്യമങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങി എല്ലാ വഴിയിലൂടെയും എന്നെപ്പറ്റി അന്വേഷിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ഒടുവില്‍ അവര്‍ ശ്രീദേവിയുടെ മരണത്തില്‍ ഗൂഢാലോചന ഇല്ലെന്ന നിഗമനത്തിലെത്തി എന്നാണ് ബോണി കപൂര്‍ പറഞ്ഞത്.
മെലിഞ്ഞിരിക്കാന്‍ ശ്രീദേവി കര്‍ശനമായ ഭക്ഷണക്രമം പിന്തുടര്‍ന്നിരുന്നതായും അദ്ദേഹം പറഞ്ഞു. സ്‌ക്രീനില്‍ മികവ് നിലനിര്‍ത്താന്‍ കര്‍ശനമായ ഭക്ഷണക്രമമായിരുന്നു ശ്രീദേവി പിന്തുടര്‍ന്നത്. ഉപ്പില്ലാതെ ഭക്ഷണം കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതുമൂലം പലപ്പോഴും ശ്രീദേവിക്ക് ബോധക്ഷയം ഉണ്ടായിരുന്നു. ഇത്തരത്തില്‍ ബോധക്ഷയമുണ്ടായി വീണതുമൂലം ഒരിക്കല്‍ അവര്‍ക്ക് ഒരു പല്ല് പോലും നഷ്ടപ്പെട്ടിട്ടുണ്ടെന്നും ബോണി കപൂര്‍ വെളിപ്പെടുത്തി.
ശ്രീദേവി മരിച്ച ശേഷം നാഗാര്‍ജുന വീട്ടില്‍ വന്നിരുന്നു. അവരുടെ ഒരു സിനിമയുടെ സമയത്ത് അവള്‍ കടുത്ത ഡയറ്റിലായിരുന്നു. അന്ന് അവള്‍ ബാത്ത്‌റൂമിലെ രംഗം ചിത്രീകരിക്കുന്നതിനിടെ ബോധം കെട്ട് വീണ് പല്ല് പൊട്ടിയിട്ടുണ്ടെന്ന് പറഞ്ഞു എന്നും ബോണി വ്യക്തമാക്കി.
മരിക്കുന്ന സമയത്തും ശ്രീദേവി കടുത്ത ഡയറ്റ് പിന്തുടരുന്നുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത്ര വലിയൊരു അപകടമുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും ബോണി കപൂര്‍ കൂട്ടിച്ചേര്‍ത്തു. 2018 എപ്രില്‍ 24 ന് ദുബായില്‍ വച്ചായിരുന്നു ശ്രീദേവിയുടെ മരണം. കുടുംബത്തിലെ ആഘോഷവേളയില്‍ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ശ്രീദേവി മരണപ്പെടുന്നത്.