Connect with us

ഇവനെപ്പോലൊരാളെ ഞങ്ങള്‍ക്ക് കിട്ടിയത് അനുഗ്രഹമാണ്; മകളുടെ കാമുകനെ കുറിച്ച് ബോണി കപൂര്‍

News

ഇവനെപ്പോലൊരാളെ ഞങ്ങള്‍ക്ക് കിട്ടിയത് അനുഗ്രഹമാണ്; മകളുടെ കാമുകനെ കുറിച്ച് ബോണി കപൂര്‍

ഇവനെപ്പോലൊരാളെ ഞങ്ങള്‍ക്ക് കിട്ടിയത് അനുഗ്രഹമാണ്; മകളുടെ കാമുകനെ കുറിച്ച് ബോണി കപൂര്‍

ബോളിവുഡിലെ ഇഷ്ടനായികയാണ് ജാന്‍വി കപൂര്‍. ശിഖര്‍ പഹാരിയയുമായി താരം പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ ഇത് സ്ഥിരീകരിച്ചിരിക്കുകയാണ് ജാന്‍വിയുടെ അച്ഛനും നിര്‍മാതാവുമായ ബോണി കപൂര്‍. ശിഖര്‍ പഹീരിയയെ തനിക്ക് ഇഷ്ടമാണെന്നും തങ്ങളുടെ കുടുംബത്തിലേയ്ക്ക് ശിഖര്‍ എത്തിയത് അനുഗ്രഹമാണ് എന്നുമാണ് ബോണി കപൂര്‍ പറഞ്ഞത്.

എനിക്ക് ശിഖറിനെ ഇഷ്ടമാണ്. കുറച്ചുവര്‍ഷം ജാന്‍വിക്ക് ശിഖറുമായി ബന്ധമൊന്നുമുണ്ടായിരുന്നിവ്വ. പക്ഷേ അപ്പോഴും ഞാന്‍ അവനുമായി നല്ല സൗഹൃദത്തിലായിരുന്നു. അവന് ഒരിക്കലും ഒരു മുന്‍ കാമുകല്‍ ആവാന്‍ കഴിയില്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു.

അവന്‍ എപ്പോഴും കൂടെയുണ്ടാകും. എനിക്കോ ജാന്‍വിക്കോ അര്‍ജുനോ ആര്‍ക്കുവേണ്ടിയായാലും അവന്‍ കൂടെയുണ്ടാകും. എല്ലാവരുമായും അവന്‍ നല്ല സൗഹൃദത്തിലാണ്. ഇവനെപ്പോലൊരാളെ ഞങ്ങള്‍ക്ക് കിട്ടിയത് അനുഗ്രഹമായാണ് കാണുന്നത്. ബോണി കപൂര്‍ പറഞ്ഞു.

ജാന്‍വിയും ശിഖറും ഇതുവരെ പ്രണയം തുറന്നു പറഞ്ഞിട്ടില്ല. എങ്കിലും ഇരുവരും ഒന്നിച്ച് ഡിന്നറിനും പാര്‍ട്ടിക്കുമെല്ലാം പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

സഹോദരി ഖുശിയുടെ പിറന്നാള്‍ പാര്‍ട്ടിയിലും ജാന്‍വിക്കൊപ്പം ശിഖര്‍ ഉണ്ടായിരുന്നു. താരത്തിന്റെ 27ാം പിറന്നാള്‍ ദിനത്തില്‍ ജാന്‍വിക്കൊപ്പം ശിഖറും തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ശശികുമാര്‍ ഷിന്‍ഡെയുടെ ചെറുമകനാണ് ശിഖര്‍.

More in News

Trending