Malayalam
എന്തൊരു സംവിധായകനാണ് ജിയോ ബേബി ഒരുപാട് പഠിക്കാനുണ്ട്; കാതലിനെ കുറിച്ച് ബോളിവുഡ് സംവിധായകന്‍
എന്തൊരു സംവിധായകനാണ് ജിയോ ബേബി ഒരുപാട് പഠിക്കാനുണ്ട്; കാതലിനെ കുറിച്ച് ബോളിവുഡ് സംവിധായകന്‍
അടുത്തിടെ പുറത്തിറങ്ങി ഏറെ കൈയ്യടികള്‍ നേടുകയും എന്നാല്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്ത മമ്മൂട്ടി ചിത്രമാണ് ‘കാതല്‍: ദി കോര്‍’. സ്വവ ര്‍ഗ്ഗ പ്രണയം ആസ്പദമാക്കി ഒരുക്കിയ ചിത്രം ഒടിടിയില്‍ എത്തിയപ്പോള്‍ കൂടുതല്‍ ചര്‍ച്ചയാവുകയാണ്. ചിത്രത്തെ വാനോളം പുകഴ്ത്തി ദി ന്യൂയോര്‍ക്ക് ടൈംസ് വരെ രംഗത്തെത്തി.
ഇപ്പോഴിതാ ജിയോ ബേബി ചിത്രം കൂടിയായ കാതലിനെ കുറിച്ച് ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്ത പങ്കുവച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മമ്മൂക്കയുടെത് അതിമനോഹരമായ പ്രകടനമാണ്, ജിയോ ബേബിയില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട് എന്നാണ് ഹന്‍സല്‍ മെഹ്ത പറയുന്നത്.
‘കാതല്‍, ദി കോര്‍ സ്വയം സ്‌നേഹിക്കാനുള്ള വളരെ ആര്‍ദ്രവും സ്‌നേഹപൂര്‍വകവുമായ ഒരു സങ്കീര്‍ത്തനമാണ്. മമ്മൂക്ക അദ്ദേഹത്തിന്റെ വിശാലമായ ഫിലിമോഗ്രാഫിയില്‍ മനോഹരമായൊരു ഏട് കൂടി ചേര്‍ത്തിരിക്കുന്നു. നമ്മുടെ ഏറ്റവും മികച്ച ഒരു കലാകാരനില്‍ നിന്നുള്ള അതിമനോഹരമായ പ്രകടനം.’
‘ജ്യോതിക ശ്രദ്ധേയമായ പ്രകടനം കാഴ്ച വയ്ക്കുന്നു, ആ സത്യസന്ധതയും സഹാനുഭൂതിയും വിസ്മയിപ്പിക്കും. ഇനിയും കൂടുതല്‍ തവണ അവരെ കാണാന്‍ കഴിയട്ടെ. മഹത്തായ സമന്വയം. എന്തൊരു സംവിധായകനാണ് ജിയോ ബേബി. ഒരുപാട് പഠിക്കാനുണ്ട്’ എന്നാണ് ഹന്‍സല്‍ മെഹ്ത എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്.
അതേസമയം, സ്വവര്‍ ഗാനുരാഗം പ്രമേയമാക്കിയ ചിത്രത്തില്‍ സ്വവര്‍ഗ ാനുരാഗിയായ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ ഭാര്യയായ ഓമന എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിച്ചത്. സുധി കോഴിക്കോട് അവതരിപ്പിച്ച തങ്കന്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.
