Malayalam
പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി രമേശ് പിഷാരടി
പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി രമേശ് പിഷാരടി
Published on
അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് രമേഷ് പിഷാരടി. പിഷാരടി ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ചിത്രത്തില്‍ നായകനായി എത്തുന്നത് സൗബിന്‍ ഷാഹിറാണ്.
രചന സന്തോഷ് ഏച്ചിക്കാനം നിര്‍വഹിക്കും. ബാദുഷ സിനിമാസിന്റെ ബാനറില്‍ ബാദുഷ, ഷിനോയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അഭിനയത്തിന് പുറമേ സംവിധാന രംഗത്തും കഴിവ് തെളിയിച്ചയാളാണ് രമേഷ് പിഷാരടി.
ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ പഞ്ചവര്‍ണതത്തയാണ് പിഷാരിയുടെ സംവിധാനത്തില്‍ വന്ന ആദ്യ ചിത്രം. പിന്നീട് മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്‍വന്‍ എന്ന ചിത്രവും ചെയ്തു. രണ്ടു ചിത്രങ്ങളും വിജയമായിരുന്നു.
Continue Reading
You may also like...
Related Topics:Ramesh Pisharody