Connect with us

‘സ്വവര്‍ഗരതി’ എന്നാല്‍ ‘ആത്മസുഖം’ ആണോ!; കാതലിന്റെ ഹിന്ദി പതിപ്പിന് വിമര്‍ശനം

Malayalam

‘സ്വവര്‍ഗരതി’ എന്നാല്‍ ‘ആത്മസുഖം’ ആണോ!; കാതലിന്റെ ഹിന്ദി പതിപ്പിന് വിമര്‍ശനം

‘സ്വവര്‍ഗരതി’ എന്നാല്‍ ‘ആത്മസുഖം’ ആണോ!; കാതലിന്റെ ഹിന്ദി പതിപ്പിന് വിമര്‍ശനം

മമ്മൂട്ടിയുടേതായി പുറത്തെത്തിയ, മമ്മൂട്ടി വ്യത്യസ്തമായ കഥാപാത്രമായി എത്തിയ കാതല്‍ എന്ന ചിത്രം രാജ്യാന്തരത്തില്‍ അടക്കം ഗംഭീര പ്രതികരണങ്ങളാണ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 23ന് റിലീസ് ചെയ്ത ചിത്രം നിലവില്‍ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് തുടരുകയാണ്. ആമസോണ്‍ െ്രെപമില്‍ സ്ട്രീമിംഗ് തുടരുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.

ഹിന്ദി പതിപ്പിലെ വിവര്‍ത്തന പിഴവാണ് ഇതിന് കാരണം. ഹിന്ദി പതിപ്പിലെ ഒരു ഡയലോഗ് ‘സ്വ വര്‍ഗരതി’യെ ‘ആ ത്മസുഖം’ എന്നാണ് പരാമര്‍ശിച്ചിക്കുന്നത്. ഇതിനെതിരെ ക്വിയര്‍ കമ്മ്യൂണിറ്റി രംഗത്തെത്തിയിരുന്നു.

സംഭാഷണത്തിലെ പിഴവ് പരിഹരിക്കണമെന്ന് ക്വിയര്‍ കമ്മ്യൂണിറ്റി െ്രെപമിനോട് ആവശ്യപ്പെട്ടിരുന്നു. ചിത്രത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ചൊവ്വാഴ്ച രാവിലെ െ്രെപം വീഡിയോ പുതിയ പതിപ്പ് പുറത്തുവിട്ടിരുന്നു. എന്നാല്‍, സിനിമയിലെ ചില ഭാഗത്ത് ഇപ്പോഴും തെറ്റ് ആവര്‍ത്തിക്കുന്നുണ്ട് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

സിനിമയിലെ 74ാം മിനിറ്റിലെ ഒരു രംഗത്തില്‍, ‘സ്വ വര്‍ഗരതി’ എന്ന സബ് ടൈറ്റില്‍ ഉണ്ടായിരുന്നിട്ടും, സംഭാഷണത്തില്‍ ‘ആ ത്മസുഖം’ എന്നാണ് പരാമര്‍ശിക്കുന്നത്. ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കും എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, ഗംഭീര പ്രതികരണങ്ങളാണ് കാതലിന് ലഭിക്കുന്നത്.

സ്വ വര്‍ഗ്ഗ പ്രണയം ആസ്പദമാക്കി ഒരുക്കിയ ചിത്രം ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ കൂടുതല്‍ ചര്‍ച്ചയാവുകയാണ്. ജിയോ ബേബി ചിത്രത്തെ വാനോളം പുകഴ്ത്തി ദി ന്യൂയോര്‍ക്ക് ടൈംസ് വരെ രംഗത്തെത്തിയിരുന്നു. നടന്‍ സുധി കോഴിക്കോടിന്റെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു.

More in Malayalam

Trending

Recent

To Top