Connect with us

ആ അപകടം അദ്ദേഹത്തിനുണ്ടാക്കിയ ആഘാതം എത്രത്തോളമാണെന്ന് എനിക്ക് അറിയാം. ഒരിക്കലും അഭിനം അല്ല; ബിനു അടിമാലിയുടെ ഭാര്യ

Social Media

ആ അപകടം അദ്ദേഹത്തിനുണ്ടാക്കിയ ആഘാതം എത്രത്തോളമാണെന്ന് എനിക്ക് അറിയാം. ഒരിക്കലും അഭിനം അല്ല; ബിനു അടിമാലിയുടെ ഭാര്യ

ആ അപകടം അദ്ദേഹത്തിനുണ്ടാക്കിയ ആഘാതം എത്രത്തോളമാണെന്ന് എനിക്ക് അറിയാം. ഒരിക്കലും അഭിനം അല്ല; ബിനു അടിമാലിയുടെ ഭാര്യ

കഴിഞ്ഞ ദിവസമായിരുന്നു നടനും കോമേഡിയനുമായ ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിനുവിന്റെ മുന്‍ സോഷ്യല്‍ മീഡിയ മാനേജര്‍ ജിനേഷ് എത്തിയത്. റിയാലിറ്റി ഷോയുടെ ലൊക്കേഷനില്‍ വിളിച്ചുവരുത്തി മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നാണ് ജിനേഷ് ആരോപിക്കുന്നത്. ബിനുവിനെതിരായ സോഷ്യല്‍ മീഡിയയില്‍ അടക്കം വരുന്ന നെഗറ്റീവ് കമന്റുകള്‍ക്ക് കാരണം താനാണെന്ന് ആരോപണം ഉയര്‍ത്തിയാണ് ആക്രമണം നടന്നത് എന്നാണ് ജിനേഷ് ആരോപിക്കുന്നത്.

ഒപ്പം ബിനു അടിമാലി ഭീഷണിപ്പെടുത്തുന്ന വോയ്‌സ് ക്ലിപ്പും ഇദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരിച്ച കൊല്ലം സുധിയുടെ വീട്ടില്‍ ബിനു അടിമാലി പോയതും മഹേഷ് കുഞ്ഞുമോനെ സന്ദര്‍ശിച്ചതും നടനുള്ള ചീത്തപ്പേര് മാറി സഹതാപം കിട്ടാന്‍ വേണ്ടിയായിരുന്നുവെന്നും ജിനേഷ് ആരോപിക്കുന്നുണ്ട്. സംഭവം വലിയ വാര്‍ത്തയായതോടെ വിശദീകരണവുമായി ബിനു അടിമാലി തന്നെ രംഗത്തെത്തയിരുന്നു.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഭാര്യയുടേതെന്ന പേരില്‍ പ്രചരിക്കുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഉള്ളതെല്ലാം വിറ്റായിരുന്നു മൂത്ത മകനെ വിദേശത്ത് പഠിക്കാനായി അയച്ചത്. നാല് കിടപ്പുമുറികളുള്ള ഇരുനില വീട്ടില്‍ താമസിച്ചിരുന്ന ഇവരിപ്പോള്‍ ഈ വീട് വിറ്റ് വാടകവീട്ടിലാണ് താമസം. അവന്റെ പഠനാവശ്യത്തിന് വേണ്ടിയാണ് വീട് വിറ്റത്. ഇപ്പോള്‍ എന്ത് ചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലാണ് ഞങ്ങള്‍ എന്നാണ് ബിനു അടിമാലിയുടെ ഭാര്യ പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നത്. എന്റെ ചേട്ടന്‍ ചെയ്യാത്ത തെറ്റിനാണ് എല്ലാവരും ക്രൂശിക്കുന്നത്.

ആ അപകടം അദ്ദേഹത്തിനുണ്ടാക്കിയ ആഘാതം എത്രത്തോളമാണെന്ന് എനിക്ക് അറിയാം. ഒരിക്കലും അഭിനം അല്ല. ഈ പറയുന്ന വ്യക്തി ഞങ്ങളുടെ വീട്ടിലും വന്നിട്ടുണ്ട്. ചേട്ടനൊപ്പം നിന്നരുന്നയാളാണ്. ഞങ്ങളുടെ വീട്ടിലെ ഞങ്ങളുടെ ഒരു സഹോദരനെ പോലെയാണ് ഞങ്ങള്‍ എല്ലാവരും കണ്ടത്, എന്നിട്ടും…ഇപ്പോള്‍ ഇയാള്‍ എന്തിനാണ് ഇങ്ങനൊക്കെ ചെയ്യുന്നതെന്ന് അറിയില്ല എന്നുമാണ് ബിനു അടിമാലിയുടെ ഭാര്യ പറയുന്നതായാണ് ചില യൂട്യൂബ് ചാനലുകളില്‍ പറയുന്നത്.

സ്റ്റാര്‍ മാജിക്കില്‍ വെച്ചാണ് എനിക്ക് എതിരെ ആരോപണം ഉന്നയിച്ച വ്യക്തിയെ ഞാന്‍ കാണുന്നത്. പുള്ളി ഒരു ഫോട്ടോഗ്രാഫറാണ്. ഞങ്ങളുടെ എല്ലാം ഫോട്ടോ എടുക്കാറുണ്ട്. ഒരു ദിവസം എന്നോട് പറഞ്ഞു ചേട്ടന്റെ സോഷ്യല്‍മീഡിയ ഞാന്‍ ഹാന്‍ഡില്‍ ചെയ്യാമെന്ന്.’ എനിക്ക് ഫേസ്ബുക്കിലും ഇന്‍സ്റ്റയിലുമൊന്നും ഒന്നും ചെയ്യാന്‍ അറിയാത്തതുകൊണ്ട് ഞാന്‍ അത് സമ്മതിച്ചു. റീച്ചുള്ള ഒരു പേജ് വേണമായിരുന്നു പുള്ളിക്ക് ഫോട്ടോയിടാന്‍. എന്റെ പേജ് നോക്കാന്‍ വന്നയാള്‍ പിന്നീട് എന്നോട് ചോദിച്ചു ഈ പേജ് കൊടുക്കുന്നുണ്ടോയെന്ന്.

പല പ്രാവശ്യം ചോദിച്ചെങ്കിലും ഞാന്‍ സമ്മതിച്ചില്ല. പിന്നീട് പേജ് മിസ് യൂസ് ചെയ്യുന്ന ഒരുപാട് സന്ദര്‍ഭങ്ങളുണ്ടായി. മാത്രമല്ല എന്നോട് ചോദിക്കാതെ പേജിന്റെ പാസ്‌വേര്‍ഡുകള്‍ മാറ്റി. ഉള്ള വീട് വരെ വിറ്റു ഞാന്‍. മകന്‍ വിദേശത്ത് പഠിക്കാന്‍ പോയി. അപ്പോള്‍ അവന്റെ ലോണും വീടിന്റെ ലോണും അടക്കാന്‍ പറ്റുന്നില്ല. അതുകൊണ്ട് ഞാന്‍ വീട് വിറ്റു. ഇത്തരം ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ വളരെ വിഷമമാണ്.’
എന്റെ കയ്യില്‍ നിന്നും വാങ്ങിയ 52000 രൂപ പോലും തിരിച്ച് തന്നിട്ടില്ല.’

‘തെളിവില്ലാത്ത വേറെയും പണം കൊടുത്തിട്ടുണ്ട്. എന്റെ ഗൂഗിള്‍ പേയുടെ പാസ്വേര്‍ഡ് വരെ ഒളിഞ്ഞു നിന്ന് മനസിലാക്കി. എന്റെ പേജില്‍ വരുന്ന പരസ്യത്തിന്റെ പൈസയൊന്നും എനിക്ക് കിട്ടിയിട്ടില്ല. സുധിയുടെ വീട്ടില്‍ ജിനേഷിന്റെ നിര്‍ബന്ധപ്രകാരമാണ് പോയത്. അതിന്റെ വീഡിയോ എന്റെ പേജിലിടാന്‍ അവന്‍ നിര്‍ബന്ധിച്ചു. പക്ഷെ അതിലൂടെ വരുന്ന വരുമാനം വേണ്ടെന്ന് അവനോട് പറഞ്ഞത് ഞാനാണ്.’

‘ഇവന്‍ ഞങ്ങള്‍ക്കൊപ്പം വന്ന് ഞങ്ങള്‍ അറിയാതെയാണ് സുധിയുടെ വീട്ടിലെ വീഡിയോ എടുത്തത്. കൂടെ നിന്നവരെ വിശ്വസിച്ചത് മൂലം എട്ടിന്റെ പണി പലപ്പോഴായി കിട്ടിയിട്ടുണ്ട്. അതുകൊണ്ട് പ്രതികരിക്കാറില്ല. വീട്ടില്‍ എല്ലാവരും വിഷമത്തിലാണ്. ഇപ്പോള്‍ വര്‍ക്കും കുറവാണ്. ഞാന്‍ ഇടിച്ചിട്ടുണ്ടെങ്കില്‍ അതിന് തെളിവ് വേണ്ടേ. ക്യാമറയുടെ മുമ്പില്‍ നിന്ന് പെര്‍ഫോം ചെയ്ത് അരി മേടിക്കുന്ന ഞാന്‍ കാമറ തല്ലിപ്പൊട്ടിക്കുമോ. ഒമ്പത് ലക്ഷം രൂപയാണ് എന്നോട് ചോദിക്കുന്നത്. സുഖമില്ലാത്ത എന്റെ മകളാണ് എന്റെ ഏറ്റവും വലിയ തീരാദുഖം. അവളെ പിടിച്ച് ഞാന്‍ സത്യം ചെയ്യുന്നു ജിനേഷിനെ ഞാന്‍ തല്ലിയിട്ടില്ല എന്നാണ്’ ബിനു അടിമാലി പറഞ്ഞത്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top