സ്റ്റാര്‍ മാജിക്കില്‍ നിന്ന് തങ്കച്ചന്‍ പോയത് ഞാന്‍ കാരണമാണ് എന്ന് പറഞ്ഞ് എനിക്ക് ഒരുപാട് പഴി കേള്‍ക്കേണ്ടി വന്നു ; ബിനു അടിമാലി !
ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് പ്രേഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് . ലക്ഷ്മി നക്ഷത്ര അവതാരകയായി എത്തുന്ന പരിപാടി മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് മുന്നേറുന്നത്. റേറ്റിംഗിലെല്ലാം ഇപ്പോഴും മുന്നില്‍ നില്‍ക്കുന്ന പരിപാടിയാണ് സ്റ്റാര്‍ മാജിക്ക്. ജനപ്രിയ പരിപാടിയില്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളെല്ലാം എത്താറുണ്ട്. നോബി മാര്‍ക്കോസ്. ബിനു അടിമാലി, അനുമോള്‍, തങ്കച്ചന്‍, ശ്രീവിദ്യ ഉള്‍പ്പെടെയുളള താരങ്ങളെല്ലാം സ്റ്റാര്‍ മാജിക്കിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായവരാണ്.
ഒരു ഇടവേളയ്ക്ക് ശേഷം തങ്കച്ചന്‍ ഷോയിലേക്ക് തിരിച്ചു വന്നു എന്നതാണ് സ്റ്റാര്‍ മാജിക് ഫാന്‍സിന്റെയും തങ്കു ഫാന്‍സിന്റെയും ഏറ്റവും വലിയ സന്തോഷം. തങ്കച്ചന്‍ തിരിച്ചെത്തിയ എപ്പിസോഡ് യൂട്യൂബിലും ട്രെന്റിങ് ആയി കഴിഞ്ഞു. എന്തുകൊണ്ട് തങ്കച്ചന്‍ മാറി നിന്നു എന്ന ചോദ്യത്തിന് ഉത്തരം ഇപ്പോഴും വ്യക്തമല്ല. ഷോയില്‍ ഇത് സംബന്ധിച്ച് ലക്ഷ്മി നക്ഷത്ര തങ്കുവിനോട് ചോദിച്ചുവെങ്കിലും വ്യക്തമായ ഒരു മറുപടി താരം നല്‍കിയില്ല.
ഫിഗര്‍ ഷോ ചെയ്തുകൊണ്ട് ആയിരുന്നു തങ്കച്ചന്റെ തിരിച്ചുവരവ്. പതിവ് പോലെ പല വേഷപ്പകര്‍ച്ചകളും നടത്തി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചുകൊണ്ട് ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തങ്കച്ചന്‍ സ്റ്റാര്‍ മാജിക്കിലേക്ക് വരുന്നത്. പെര്‍ഫോമന്‍സ് കഴിഞ്ഞതിന് ശേഷമാണ് ലക്ഷ്മി നക്ഷത്ര തങ്കച്ചനോട് ഇത്രയും കാലം എവിടെയായിരുന്നു, എന്താണ് വരാതിരുന്നത് എന്നൊക്കെ ചോദിയ്ക്കുന്നത്
തങ്കച്ചന്‍ ഷോയില്‍ നിന്ന് വിട്ട് നിന്നതിന് ശേഷം സ്റ്റാര്‍ മാജിക്കിലെ മറ്റ് താരങ്ങള്‍ക്കും ഷോ ഡയറക്ടര്‍ക്കും ചാനലിനും കേള്‍ക്കേണ്ടി വന്ന ചോദ്യങ്ങളെ കുറിച്ചും പഴികളെ കുറിച്ചും ലക്ഷ്മി പറയുന്നുണ്ട്. ഷോ ഡയറക്ടര്‍ അടക്കം പലരും തങ്കച്ചനെ നേരിട്ട് വിളിച്ചിരുന്നുവത്രെ. എന്താണ് പ്രശ്‌നം എന്ന് ചോദിയ്ക്കുമ്പോള്‍, ‘പ്രത്യേകിച്ച് ഒന്നുമില്ല’ എന്നാണ് തങ്കച്ചന്‍ പറയുന്നത്. തിരിച്ചു വന്ന എപ്പിസോഡില്‍ ലക്ഷ്മി ചോദിച്ചപ്പോഴും അത് തന്നെയായിരുന്നു തങ്കച്ചന്റെ മറുപടി.
സ്റ്റാര്‍ മാജിക്കില്‍ നിന്ന് തങ്കച്ചന്‍ പോയത് ഞാന്‍ കാരണമാണ് എന്ന് പറഞ്ഞ് എനിക്ക് ഒരുപാട് പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട് എന്ന് ബിനു അടിമാലിയും പറയുന്നു. ഫേസ്ബുക്കിലൂടെ എല്ലാം എനിക്ക് തെറി അഭിഷേകമായിരുന്നു. എന്നാല്‍ തങ്കച്ചനൊപ്പം വേറെ ഒരുപാട് ഷോകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. വ്യക്തിപരമായി സ്റ്റാര്‍ മാജിക്കില്‍ ഞങ്ങള്‍ക്ക് ആര്‍ക്കും പരസ്പരം യാതൊരു പ്രശ്‌നവും ഇല്ല എന്ന് ബിനു അടിമാലി പറയുന്നു.
ഗംഭീര കൈയ്യടിയോടെയും ആര്‍പ്പ് വിളിയോടെയും ആണ് സ്റ്റാര്‍ മാജിക്കിലെ മറ്റ് മത്സരാര്‍ത്ഥികളും ഷോ കാണാന്‍ എത്തിയവരും തങ്കച്ചനെ സ്വീകരിച്ചത്. ഇനി ഇവിടെ നിന്ന് പോ എന്ന് പറഞ്ഞാലും പോകരുത് എന്ന് സുധി തങ്കച്ചനോട് പറഞ്ഞു. മാറി നിന്നതിനെ കുറിച്ചും, അതിന്റെ കാരണത്തെ കുറിച്ചും തങ്കച്ചന്‍ ഒന്നംു തുറന്ന് സംസാരിച്ചില്ല എന്നത് ശ്രദ്ധേയമാണ്. എന്തായാലും തങ്കച്ചന്‍ പോയതോടെ സ്റ്റാര്‍ മാജിക്ക് കാണുന്നത് നിര്‍ത്തിയ ആള്‍ക്കാര്‍ എല്ലാം തിരിച്ചു വന്നിട്ടുണ്ട്.
