ഇതുവരെ ഞാന്‍ കണ്ടുമുട്ടിയ പുരുഷന്മാരെല്ലാം ഒരു സ്ത്രീയുടെ വിജയത്തെ എങ്ങനെ തടയാം എന്നതിനെ കുറിച്ച് ചിന്തിക്കുന്നവരാണ്. ; എന്നാൽ വിഘ്നേഷ് അങ്ങനെയല്ല ; നയൻതാര !
തെന്നിന്ത്യയുടെ പ്രിയ ജോഡികളാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും.കുറച്ച് നാളുകൾക്ക് മുൻപ് ഇന്ത്യൻ സിനിമാലോകം ആഘോഷമാക്കിയ താര വിവാഹമായിരുന്നു നയൻതാര വിഘ്‌നേശ് ശിവൻ വിവാഹം. 6 വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇരുവരും ജീവിതം ആഘോഷമാക്കുകയാണ്.
ഇതിനിടയിലാണ് രണ്ട് ഇരട്ടക്കുട്ടികളുടെ അമ്മയായെന്ന സന്തോഷം നടി പറയുന്നത്. വാടകഗര്‍ഭപാത്രത്തിലൂടെയാണ് നയന്‍സും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവനും രണ്ട് കുട്ടികളുടെ മാതാപിതാക്കളായത്.
വിവാഹം കഴിഞ്ഞ് വളരെ പെട്ടെന്ന് ഇരുവരും കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്തത് ചില വിവാദങ്ങള്‍ക്കും കാരണമായി. എന്നാല്‍ അതൊക്കെ മറികടന്ന് സന്തുഷ്ടമായ ദാമ്പത്യം ആഘോഷിക്കുകയാണ് ഇരുവരും. അതേ സമയം വിഘ്‌നേശ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാണെന്ന് തോന്നാനുള്ള കാരണത്തെ കുറിച്ച് നയന്‍താര പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.
മുന്‍പ് തമിഴിലെ നടന്മാരായ ചിമ്പു, പ്രഭുദേവ തുടങ്ങിയവരുമായി നയന്‍താര ഇഷ്ടത്തിലായിരുന്നു. പ്രഭുദേവയുമായി വിവാഹം കഴിക്കുന്ന തലത്തിലേക്ക് വരെ എത്തിയെങ്കിലും വേര്‍പിരിയുകയായിരുന്നു. അതിന് ശേഷമാണ് വിഘ്‌നേശ് ശിവനും നയന്‍താരയും പരിചയപ്പെടുന്നതും ഇപ്പോള്‍ വിവാഹം കഴിക്കുന്നതും. സിനിമയില്‍ നിന്നും അല്ലാതെയും ഇത്രയധികം ആരാധകരുള്ള നയന്‍താര വിഘ്‌നേശിനെ ഭര്‍ത്താവായി തിരഞ്ഞെടുക്കാനുള്ള കാരണത്തെ കുറിച്ച് മുന്‍പൊരു അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു.
വിഘ്‌നേശ് ശിവനില്‍ താന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഗുണങ്ങളെ കുറിച്ചാണ് നയന്‍താര പറഞ്ഞത്. ‘തന്റെ ജോലിയായ അഭിനയം ചെയ്യാന്‍ വിഘ്‌നേശ് ഏറെ പ്രോത്സാഹിപ്പിക്കാറുണ്ട്. എന്റെ വിജയങ്ങള്‍ തടയാന്‍ അദ്ദേഹം ഒരിക്കലും ആഗ്രഹിക്കാറില്ല. വിഘ്‌നേശിനെ കുറിച്ച് ഞാന്‍ കാര്യമായി എവിടെയും സംസാരിച്ചിട്ടില്ല. എന്നാല്‍ ഇതുവരെ ഞാന്‍ കണ്ടുമുട്ടിയ പുരുഷന്മാരെല്ലാം ഒരു സ്ത്രീയുടെ വിജയത്തെ എങ്ങനെ തടയാം എന്നതിനെ കുറിച്ച് ചിന്തിക്കുന്നവരാണ്.
വിഘ്‌നേശ് ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ് ഞാന്‍ കൂടുതലായും വര്‍ക്ക് ചെയ്ത് തുടങ്ങിയത്. ഞാന്‍ ചെയ്യുന്നതിലെല്ലാം മിടുക്കിയാണെന്ന് അദ്ദേഹം ബോധ്യപ്പെടുത്തി കൊണ്ടേയിരിക്കുന്നു. അതുപോലെ പ്രധാനപ്പെട്ട മറ്റൊരു കാര്യം അദ്ദേഹം സ്വന്തം അമ്മയെയും സഹോദരിയെയും നല്ല രീതിയില്‍ സംരക്ഷിക്കുന്നു എന്നതാണ്.
സാധാരണ പുരുഷന്മാര്‍ അവരുടെ അമ്മമാരെയും സഹോദരിയെയും സ്ത്രീകളെ പോലെ ശ്രദ്ധിക്കുകയോ പരിഗണിക്കുകയോ ചെയ്യാറില്ല. എന്നാല്‍ വിക്കി അങ്ങനെയല്ല. എന്നും അവര്‍ ഭക്ഷണം കഴിച്ചോ എന്ന് വരെ അറിയാന്‍ എന്നും വിളിക്കുന്നയാളാണ്. ആറ് വര്‍ഷമായി എനിക്കിതെല്ലാം അറിയാമെന്ന് നടി സൂചിപ്പിച്ചു.
വിവാഹത്തെ കുറിച്ചും ലിവിങ് ടുഗദറായി ജീവിക്കുന്നതിനെ കുറിച്ചും നയന്‍താര പറഞ്ഞിരുന്നു. ‘വിവാഹവും ലിവിങ് ടുഗദറും അതൊക്കെ വ്യക്തികളുടെ തീരുമാനത്തെ അടിസ്ഥാനമാക്കിയാണ്. ഇത് ശരിയോ തെറ്റോ എന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. ഓരോരുത്തരും അവര്‍ക്ക് സൗകര്യമുള്ളത് പോലെയാണ് ചെയ്യുന്നതെന്നും’, നയന്‍താര വ്യക്തമാക്കി.പ്രഭുദേവയുമായി ഇഷ്ടത്തിലായിരുന്ന കാലത്താണ് നയന്‍താര സിനിമയില്‍ നിന്ന് പോലും മാറി നിന്നത്.
മാത്രമല്ല പ്രഭുദേവയുടെ ആദ്യ ഭാര്യയുടെ കുറ്റപ്പെടുത്തലുകളും ആരോപണവുമൊക്കെ നയന്‍താരയുടെ കരിയറിനെ പോലും ബാധിച്ചു. ആ ബന്ധത്തില്‍ നിന്നും പിന്മാറിയതിന് ശേഷമാണ് നയന്‍താര ലേഡി സൂപ്പര്‍സ്റ്റാര്‍ ലെവലിലേക്ക് വളരുന്നത്. എല്ലാത്തിനും പിന്തുണയായി അന്ന് മുതല്‍ വിഘ്‌നേശ് കൂടെ തന്നെ നടക്കുകയാണ്.
