serial news
ആദ്യത്തെ വീഡിയോയതിനാല്‍ തെറ്റുകുറ്റങ്ങളൊക്കെയുണ്ടാവും, ക്ഷമിക്കുക ; കൊച്ചി സ്റ്റൈലിലെ മീന്‍കറി കഴിച്ച് പുതിയ തുടക്കം ; ഐശ്വര്യയ്‌ക്കൊപ്പം ബിനീഷ് ബാസ്റ്റിൻ !
ആദ്യത്തെ വീഡിയോയതിനാല്‍ തെറ്റുകുറ്റങ്ങളൊക്കെയുണ്ടാവും, ക്ഷമിക്കുക ; കൊച്ചി സ്റ്റൈലിലെ മീന്‍കറി കഴിച്ച് പുതിയ തുടക്കം ; ഐശ്വര്യയ്‌ക്കൊപ്പം ബിനീഷ് ബാസ്റ്റിൻ !
മലയാള ടെലിവിഷനിൽ ഇന്ന് ഏറെ ശ്രദ്ധനേടിയ ടെലിവിഷൻ ഷോയാണ് സ്റ്റാർ മാജിക്. സ്റ്റാര്‍ മാജിക്കിലെ സ്ഥിരം താരങ്ങളിലൊരാള്‍ കൂടിയാണ് ഐശ്വര്യ രാജീവ്.സ്നേഹത്തോടെ ഐഷു എന്നാണ് എല്ലാവരും താരത്തെ വിശേഷിപ്പിക്കുന്നത്.
മികച്ച നര്‍ത്തകി കൂടിയായ താരം സ്വന്തമായി ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട്. ഇപ്പോഴിതാ സ്വന്തമായി യൂട്യൂബ് ചാനലുമായെത്തിയിരിക്കുകയാണ് ഐശു. ബിനീഷ് ബാസ്റ്റിനായിരുന്നു ഐശുവിന്റെ ചാനല്‍ ഉദ്ഘാടനം ചെയ്യാനെത്തിയത്.
ഉദ്ഘാടനമെന്ന് കേള്‍ക്കുമ്പോഴേ ഞങ്ങളുടെ മനസില്‍ ടീമാണെന്നും അതാണ് അദ്ദേഹത്തെ തന്നെ വിളിച്ചതെന്നുമായിരുന്നു ഐശ്വര്യ പറഞ്ഞത്. എന്തോ പ്രാങ്ക് പരിപാടിയാണെന്ന് തോന്നുന്നു എന്നായിരുന്നു ബിനീഷ് പറഞ്ഞത്.
പിന്നീടാണ് ഐശു തന്നെ വിളിച്ചത് ശരിക്കും ഉദ്ഘാടനത്തിനാണെന്ന് അദ്ദേഹത്തിന് മനസിലായത്. ചില സ്ഥലങ്ങളിൽ പോവുമ്പോൾ കത്രിക കിട്ടാറില്ലെന്നും അതിനാൽ സ്വന്തമായി അത് കരുതാറുണ്ടെന്നും ടീം പറഞ്ഞിരുന്നു. പ്രാർത്ഥനയോടെയായിരുന്നു ടീം ഐശുവിന്റെ ചാനൽ ഉദ്ഘാടനം ചെയ്തത്.
ഏത് പുഴയായാലും അവിടെ മീനുണ്ടെങ്കില്‍ ഞാന്‍ പിടിച്ചിരിക്കും. കുട്ടിക്കാലം മുതലേ ചൂണ്ടയിടാന്‍ എനിക്ക് പ്രത്യേകമായൊരു കഴിവുണ്ടെന്നും ബിനീഷ് ഐശ്വര്യയോട് പറയുന്നുണ്ടായിരുന്നു. ചൂണ്ടയിട്ടതിന് ശേഷം മിണ്ടാതെ അതിലേക്ക് തന്നെയായി ശ്രദ്ധിക്കുകയായിരുന്നു ബിനീഷ്. ഇത് ജില്ല മാറിയതിന്റെ പ്രശ്‌നമാണ്, ഞങ്ങളുടെ ജില്ലയായിരുന്നുവെങ്കില്‍ ശരിക്കും മീന്‍ കിട്ടിയേനെയെന്നായിരുന്നു ബിനീഷ് പറഞ്ഞത്.
ഞങ്ങള്‍ പോയാല്‍ ഇതൊന്നും കിട്ടാറില്ലെന്നായിരുന്നു ഐശ്വര്യയുടെ അച്ഛന്‍ പറഞ്ഞത്. ഇത് ക്ലീന്‍ ചെയ്ത് കിട്ടിയാല്‍ കൊച്ചി സ്റ്റൈലില്‍ കരിമീന്‍ പൊള്ളിച്ചതുണ്ടാക്കാമെന്നായിരുന്നു ബിനീഷ് പറഞ്ഞത്. ചൂണ്ടയിടാന്‍ പോയപ്പോഴുള്ള അപ്രതീക്ഷിത സംഭവവും വീഡിയോയില്‍ കാണിച്ചിരുന്നു. കുറേനേരം കഴിഞ്ഞിട്ടും മീന്‍ കിട്ടാതെ വന്നതോടെയാണ് അവിടെയിരുന്ന് ചൂണ്ടയിട്ടവര്‍ പിടിച്ച കരിമീന്‍ ബിനീഷ് കാശ് കൊടുത്ത് മേടിച്ചത്. ഇത് ഞങ്ങള്‍ പിടിച്ചതാണെന്നാണ് ഞങ്ങള്‍ പറയാന്‍ പോവുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു.
ആദ്യത്തെ വീഡിയോയതിനാല്‍ തെറ്റുകുറ്റങ്ങളൊക്കെയുണ്ടാവും. ക്ഷമിക്കുക. എന്തെങ്കിലും ഇംപ്രൂവ് ചെയ്യാനൊക്കെയുണ്ടെങ്കില്‍ പറഞ്ഞ് തരണമെന്നും ഐശ്വര്യ പറഞ്ഞിരുന്നു. നിരവധി പേരായിരുന്നു താരത്തിന് ആശംസ അറിയിച്ചെത്തിയത്. കൊച്ചി സ്റ്റൈലിലെ മീന്‍കറി ഞങ്ങളാദ്യമായിട്ടാണ് കഴിക്കുന്നത്. ടീം അത് നന്നായി ചെയ്ത് തന്നുവെന്നും ഐശ്വര്യ പറഞ്ഞിരുന്നു. നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്.
about aiswarya rajeev