Connect with us

ഞാന്‍ അറിവില്ലായ്മകൊണ്ട് ചെയ്തതാണ്; പക്ഷേ, ആ ട്രോളുകള്‍ സമൂഹത്തിനൊരു മെസേജ് കൂടിയായിരുന്നു

News

ഞാന്‍ അറിവില്ലായ്മകൊണ്ട് ചെയ്തതാണ്; പക്ഷേ, ആ ട്രോളുകള്‍ സമൂഹത്തിനൊരു മെസേജ് കൂടിയായിരുന്നു

ഞാന്‍ അറിവില്ലായ്മകൊണ്ട് ചെയ്തതാണ്; പക്ഷേ, ആ ട്രോളുകള്‍ സമൂഹത്തിനൊരു മെസേജ് കൂടിയായിരുന്നു

മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് ബിനീഷ് ബാസ്റ്റിന്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താരം തന്റെ ടിവി അളന്നുനോക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. 55 ഇഞ്ച് ടിവി വാങ്ങിയിട്ട് അളന്ന് നോക്കിയപ്പോള്‍ 45 ഇഞ്ച് മാത്രമേ ഉള്ളൂവെന്നായിരുന്നു ആ വീഡിയോയില്‍ ബിനീഷിന്റെ പരാതി. ബിനീഷിന്റെ ഈ പരാമര്‍ശം നിരവധി ട്രോളുകള്‍ക്കാണ് കാരണമായത്. ഇപ്പോഴിതാ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍.

‘ഞാന്‍ ടിവി വാങ്ങിയപ്പോള്‍ ലോകം മുഴുവന്‍ അറിഞ്ഞു, കാരണം ഞാന്‍ ടിവി അളന്ന് നോക്കിയ ആളാണ്. കേരളത്തിലെ എല്ലാ ട്രോളന്‍മാരും എന്നെ ട്രോളി. പക്ഷേ, ആ ട്രോളുകള്‍ സമൂഹത്തിനൊരു മെസേജ് കൂടിയായിരുന്നു. ടിവി ഇഞ്ച് കണക്കിനാണ് അളക്കേണ്ടത് എന്നാണ് ഞാന്‍ കരുതിയത്.

ഞാന്‍ അത് ടേപ്പുകൊണ്ട് അളന്നപ്പോഴാണ് പലരും ഇതിങ്ങനെയല്ല, അങ്ങനെയാണ് അളക്കേണ്ടതെന്ന് മനസിലാക്കിയത്. ഞാന്‍ അറിവില്ലായ്മകൊണ്ട് ചെയ്തതാണ്. ഞാന്‍ ഒരു മേസനായിരുന്നു. എപ്പോഴും ടേപ്പുകൊണ്ട് വട്ടവും നീളവുമൊക്കെ അളക്കുന്ന ആളാണ്. ബിനീഷ് പറഞ്ഞു.

’54 ഇഞ്ചിന്റെ ടിവിയാണ് വാങ്ങിയത്. ഒറ്റ നോട്ടത്തില്‍ 54 ഇഞ്ചുണ്ടോ എന്ന് എനിക്ക് സംശയം തോന്നി. അങ്ങനെ ഞാന്‍ ടേപ്പെടുത്ത് അളന്ന് നോക്കിയപ്പോള്‍ അത്രയുമില്ല, 49 ഇഞ്ചേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ആള്‍ക്കാരെയൊക്കെ ഒന്ന് അറിയിച്ച് കളയാമെന്ന് ഞാനും കരുതി. ടിവി കമ്പനിക്കാര് പറ്റിക്കുകയാണെന്ന് വിചാരിച്ചാണ് ഞാന്‍ വീഡിയോ എടുത്തിട്ടത്. അതുവരെയും കിട്ടാത്ത റീച്ചായിരുന്നു ആ വീഡിയോക്ക്. എന്റെ വീട്ടുകാര്‍ക്കും, കൂട്ടുകാര്‍ക്കുമൊന്നും ടിവി എങ്ങനെയാണ് അളക്കേണ്ടതെന്ന് അറിയില്ലായിരുന്നു. കോണോട് കോണ്‍ ആണ് ടിവി അളക്കേണ്ടതെന്ന് ഞാന്‍ അങ്ങനെയാണ് അറിയുന്നത്’, ബിനീഷ് പറഞ്ഞു.

Continue Reading
You may also like...

More in News

Trending