Malayalam
കോവിഡ്; ഐ.എഫ്.എഫ്.കെ ഡിസംബറില്‍ ഉണ്ടാവില്ല
കോവിഡ്; ഐ.എഫ്.എഫ്.കെ ഡിസംബറില്‍ ഉണ്ടാവില്ല
Published on
കൊവിഡ് വ്യാപനത്തെ തുടർന്ന് കേരള രാജ്യാന്തര ചലച്ചിത്രമേള ഈ വര്‍ഷം ഉണ്ടാകില്ലെന്ന് സൂചന. ചലച്ചിത്രമേളയുടെ പ്രാരംഭ നടപടികള്‍ പോലും തുടങ്ങാന്‍ ഇത് വരെ സാധിച്ചിട്ടില്ല. മേളയുടെ മുന്നൊരുങ്ങള്‍ ചലച്ചിത്ര അക്കാദമി അഞ്ചുമാസം മുമ്ബെ തുടങ്ങാറുണ്ട്. ജൂലൈ ആദ്യവാരത്തോടെ സിനിമകള്‍ ക്ഷണിച്ച് ആഗസ്റ്റ് 31ന് അപേക്ഷകള്‍ പൂര്‍ത്തിയാക്കണം. സെപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ സ്ക്രീനിംഗ് പൂര്‍ത്തിയാക്കി ജൂറിയെ നിശ്ചയിക്കണം. എന്നാല്‍ പ്രാഥമിക നടപടികള്‍ പോലും ഇത്തവണ എങ്ങുമെത്തിയിട്ടില്ല.
വിദേശത്ത് നിന്ന് ജൂറികളെ കൊണ്ടുവരുന്ന കാര്യത്തിലും തടസ്സമുണ്ട് കോവിഡ് ബാധ കുറഞ്ഞാല്‍ ഫെബ്രുവരിയിലോ മാര്‍ച്ചിലോയെങ്കിലും ചലച്ചിത്രമേള നടത്താനാകൂമോയെന്നാണ് ചലച്ചിത്ര അക്കാദമി ആലോചിക്കുന്നത്.
Continue Reading
You may also like...
Related Topics:IFFK