Connect with us

‘എത്തേണ്ടിടത്തേക്ക് തന്നെ’യാണ് റോബിന്‍ എത്തുന്നത്; റോബിന്റെ ബിജെപി പ്രവേശനത്തെ കുറിച്ച് ബിന്ദു അമ്മിണി

Malayalam

‘എത്തേണ്ടിടത്തേക്ക് തന്നെ’യാണ് റോബിന്‍ എത്തുന്നത്; റോബിന്റെ ബിജെപി പ്രവേശനത്തെ കുറിച്ച് ബിന്ദു അമ്മിണി

‘എത്തേണ്ടിടത്തേക്ക് തന്നെ’യാണ് റോബിന്‍ എത്തുന്നത്; റോബിന്റെ ബിജെപി പ്രവേശനത്തെ കുറിച്ച് ബിന്ദു അമ്മിണി

ബിഗ് ബോസ് ഷോ വഴി ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയെങ്കിലും ഉദ്ഘാടന ചടങ്ങുകളിലും പൊതുപരിപാടികളിലും റോബിന്‍ സ്ഥിര സാന്നിധ്യമാണ്. അടുത്തിടെ ആരതി പൊടിയുമായി റോബിന്റെ വിവാഹവും നിശ്ചയിച്ചിരുന്നു.

ഇതിനിടെ, താന്‍ ആദ്യമായി സംവിധാനം ചെയ്ത് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും റോബിന്‍ നടത്തിയിരുന്നു. ഒപ്പം, താങ്റ്റ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും റോബിന്‍ ആരാധകര്‍ക്ക് സൂചന നല്‍കിയിരുന്നു. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ടെന്നായിരുന്നു റോബിന്‍ പറഞ്ഞത്.

എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഏറ്റവും പുതിയ പ്രചരണം അനുസരിച്ച്, റോബിന്‍ രാധാകൃഷ്ണന്‍ ബി.ജെ.പിയില്‍ ചേരുമത്രെ. റോബിന്‍ ബി.ജെ.പിയിലേക്ക് ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വിവിധ ഗ്രൂപ്പുകളില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ പങ്കുവെച്ചിരുന്നു. റോബിന്‍ ഇക്കാര്യത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. സോഷ്യല്‍ മീഡിയയിലെ പ്രചാരണത്തിന് പരിഹാസരൂപേണ മറുപടി നല്‍കുകയാണ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി.

‘എത്തേണ്ടിടത്തേക്ക് തന്നെ’യാണ് റോബിന്‍ എത്തുന്നതെന്നാണ് ബിന്ദു അമ്മിണിയുടെ പരിഹാസം. അതേസമയം, പ്രചരിക്കുന്നത് തിരുവനന്തപുരത്താണ് റോബിന്‍ മത്സരിക്കുന്നതെന്നാണ്. എന്നാല്‍ ബി.ജെ.പി ഇതേവരെ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. റോബിനും ഔദ്യോഗിക വിശദീകരണം ഒന്നും നല്‍കിയിട്ടില്ല.

ഫാന്‍സുകാരുടെ തലയില്‍ ഉദിച്ച ഐഡിയ ആണോ ഈ രാഷ്ട്രീയ പ്രവേശമെന്ന കാര്യത്തിലും വ്യക്തതയില്ല. പല പാര്‍ട്ടികളും റോബിന്‍ രാധാകൃഷ്ണനുമായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്. തന്നെ ഇത്രയും വളര്‍ത്തിയ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം എന്ന ആഗ്രഹമാണ് രാഷ്ട്രീയ പ്രവേശനം കൊണ്ട് ലക്ഷ്യമിടുന്നത് എന്ന് ഫെബ്രുവരിയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവേ റോബിന്‍ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top