Connect with us

ഡീഗ്രേഡ് ചെയ്ത് തളര്‍ത്താന്‍ നോക്കുന്നവരുടെ മുന്നില്‍ ദേ ഇങ്ങനെ ജയിച്ച് കാണിച്ചു കൊടുക്കണം; വമ്പന്‍ സര്‍പ്രൈസുമായി ദില്‍ഷ

News

ഡീഗ്രേഡ് ചെയ്ത് തളര്‍ത്താന്‍ നോക്കുന്നവരുടെ മുന്നില്‍ ദേ ഇങ്ങനെ ജയിച്ച് കാണിച്ചു കൊടുക്കണം; വമ്പന്‍ സര്‍പ്രൈസുമായി ദില്‍ഷ

ഡീഗ്രേഡ് ചെയ്ത് തളര്‍ത്താന്‍ നോക്കുന്നവരുടെ മുന്നില്‍ ദേ ഇങ്ങനെ ജയിച്ച് കാണിച്ചു കൊടുക്കണം; വമ്പന്‍ സര്‍പ്രൈസുമായി ദില്‍ഷ

നിരവധി കാഴ്ചക്കാരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിന് പുറമേ മറ്റ് പല ഭാഷകളിലും ഷോ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ലാ ഭാഷയിലും കാഴ്ചക്കാര്‍ ഏറെയാണ്. മലയാളത്തില്‍ ഇതുവരെ നാല് സീസണുകളാണ് നടന്നത്. അതില്‍ രണ്ടാമത്തെ സീസണിന് മാത്രമാണ് വിജയി ഇല്ലാത്തത്. കൊറോണയും മറ്റും മൂലം ഷോ പാതിവഴിയില്‍ വെച്ച് അവസാനിപ്പിച്ചതുകൊണ്ടാണ് ബിഗ് ബോസ് സീസണ്‍ 2വിന് വിജയികളില്ലാതെ പോയത്.

ഇതുവരെ മലയാളത്തില്‍ വന്നിട്ടുള്ള സീസണുകളില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഏറ്റെടുത്ത സീസണായിരുന്നു ബിഗ് ബോസ് സീസണ്‍ ഫോര്‍. സീസണ്‍ ഫൈവ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയും ബിഗ് ബോസ് സീസണ്‍ ഫോറാണ് ആരാധകര്‍ക്കിടയില്‍ സജീവമായുള്ളത്. ആദ്യത്തെ ലേഡി ബിഗ് ബോസ് ടൈറ്റില്‍ വിന്നറുണ്ടായതും ബിഗ് ബോസ് സീസണ്‍ ഫോറിലാണ്.

ഡാന്‍സറും സീരിയല്‍ താരവുമെല്ലാമായ ദില്‍ഷ പ്രസന്നനാണ് ബിഗ് ബോസ് സീസണ്‍ ഫോറില്‍ മത്സരിച്ച് ആദ്യ ലേഡി ബിഗ് ബോസ് ടൈറ്റില്‍ കിരീടം ചൂടിയത്. ബിഗ് ബോസില്‍ വരും മുമ്പ് റിയാലിറ്റി ഷോ താരമായിട്ടാണ് പ്രേക്ഷകര്‍ക്ക് ദില്‍ഷയെ കൂടുതല്‍ പരിചയം. ഇപ്പോള്‍ അതെല്ലാം മാറി ബിഗ് ബോസ് വിജയി എന്നാണ് ദില്‍ഷ അറിയപ്പെടുന്നത്.

മികച്ചൊരു നര്‍ത്തകി കൂടിയായ ദില്‍ഷയുടെ വളരെ നാളത്തെ സ്വപ്നമാണ് സിനിമാ ജീവിതം. ഇപ്പോഴിത ദില്‍ഷ മലയാള സിനിമയിലേക്ക് കാലെടുത്ത് വെക്കാന്‍ പോവുകയാണ്. നായികയായിട്ടാണ് ദില്‍ഷ മലയാള സിനിമയിലേക്ക് അരങ്ങേറാന്‍ പോകുന്നത്. ദില്‍ഷ തന്നെയാണ് തന്റെ സിനിമാ പ്രവേശനത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ സോഷ്യല്‍മീ!ഡിയ വഴി പങ്കുവെച്ചത്. വളരെ അപ്രതീക്ഷിതമായിരുന്നുവെന്നത് കൊണ്ട് തന്നെ ആരാധകരും ദില്‍ഷയുടെ പുതിയ സോഷ്യല്‍മീഡിയ പോസ്റ്റ് കണ്ട് അമ്പരന്നു.

ദില്‍ഷ പ്രസന്നന്‍ നായിക ആകുന്ന സിനിമയ്ക്ക് ഓ സിന്‍ഡ്രെല്ല എന്നാണ് പേര്. അനൂപ് മേനോന്‍ സ്‌റ്റോറീസ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസും കഥാപാത്രമായി എത്തുന്നു. അനൂപ് മേനോനും ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്.

‘ഇതാ എന്റെ അരങ്ങേറ്റ ചിത്രം ഓ സിന്‍ഡ്രെല്ല പ്രഖ്യാപിക്കുന്നു. എല്ലാറ്റിനും ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. ഒപ്പം എന്നെ ഈ ഇന്‍ഡസ്ട്രിയിലേക്ക് സ്വാഗതം ചെയ്തതിന് മഹാദേവന്‍ തമ്പി ഏട്ടന് നന്ദി. ഈ മനോഹരമായ ഓപ്പണിംഗിന് അനൂപ് ഏട്ടാ നന്ദി. വിശ്വസിച്ചതിന് നന്ദി. എന്നെ നയിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഒരു അത്ഭുത മനുഷ്യനാണ്. എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ എല്ലാ പിന്തുണയും വേണം എന്നാണ് ദില്‍ഷ സിനിമ അരങ്ങേറ്റത്തെ കുറിച്ച് പറഞ്ഞത്.

ദില്‍ഷയാണ് പോസ്റ്ററില്‍ നിറഞ്ഞ് നില്‍ക്കുന്നതും. താരത്തിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേര്‍ കമന്റുകളുമായി എത്തി. ‘നിന്റെ ഏറ്റവും വലിയ ആഗ്രഹം അത് സഫലം ആകുന്നു. ഈ ഒരു നിമിഷത്തിനായി ഞങ്ങള്‍ കാത്തിരിപ്പ് ആയിരുന്നു. വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാന്‍ ആകുന്നില്ല ഈ സന്തോഷ നിമിഷത്തെ.’

‘നിന്നെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു, ഇതാണ് മക്കളേ ടൈമിങ്, പ്രവൃത്തികള്‍ വാക്കുകളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കും, ഡീഗ്രേഡ് ചെയ്ത് തളര്‍ത്താന്‍ നോക്കുന്നവരുടെ മുന്നില്‍ ദേ ഇങ്ങനെ ജയിച്ച് കാണിച്ചു കൊടുക്കണം. ഒരു പെണ്‍കുട്ടിയും അനുഭവിക്കാതെ ഡീഗ്രേഡ്ങ്, ബുള്ളിയിങ് നീ അനുഭവിച്ചു. അതില്‍ ഒന്നും തളരാതെ ഓരോ വിജയങ്ങള്‍ കീഴടക്കി നീ മുന്നേറണം’ എന്നിങ്ങനെ എല്ലാമാണ് ദില്‍ഷയെ പുകഴ്ത്തി വരുന്ന കമന്റുകള്‍.

ഡോ.റോബിന്റെ ആരാധകര്‍ വഴിയാണ് ദില്‍ഷയ്ക്ക് ഇത്രയേറെ ഡീഗ്രേഡിങ് വന്നത്. ഇത് പലപ്പോഴും സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഷോയ്ക്കിടയില്‍ വെച്ച് റോബിന്‍ ദില്‍ഷയോട് പ്രണയാഭ്യാര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ദില്‍ഷ റോബിനോട് നോ പറഞ്ഞതിനെ തുടര്‍ന്ന് വലിയ രീതിയില്‍ സൈബര്‍ ആക്രമണമാണ് താരത്തിന് നേരിടേണ്ടി വന്നത്.

എന്തായാലും ആക്രമണങ്ങളെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോവുകയാണ് ദില്‍ഷ ഇപ്പോള്‍. മാത്രമല്ല റോബിന്‍ നിരവധി കള്ളത്തരങ്ങള്‍ ചെയ്താണ് സ്റ്റാര്‍ഡം നിലനിര്‍ത്തി കൊണ്ടുപോകുന്നതെന്ന തരത്തില്‍ നിരവധി വെളിപ്പെടുത്തലുകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വരുന്നുമുണ്ട്.

അടുത്തിടെ റോബിനെ കുറിച്ച് ഗുരുതര ആരോപണങ്ങളുമായാണ് സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശാലു പേയാട് രംഗത്തെത്തിയത്. ഒരു അഭമുഖത്തില്‍ ശാലു ദില്‍ഷയെ കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ദില്‍ഷയ്ക്ക് റോബിനെ ഭയങ്കര ഇഷ്ടമായിരുന്നു. ആത്മാര്‍ഥമായി തന്നെ അവളവനെ ഇഷ്ടപ്പെട്ടിരുന്നു. അവളുടെ കൈയ്യില്‍ യാതൊരു തെറ്റുമില്ല. സത്യത്തില്‍ റോബിനാണ് ദില്‍ഷയെ തേച്ചത്. ആ കൊച്ചിന്റെ കൈയ്യില്‍ പൈസ ഇല്ലെന്ന് അറിഞ്ഞ് അവളെ തേച്ചതാണ്. റോബിന് പൈസ തന്നെയാണ് വലുത്. മുപ്പത് കോടി അക്കൗണ്ടിലുള്ളവന് മിനിമം അറുപത് കോടിയുള്ള പെണ്‍കുട്ടിയെങ്കിലും വേണ്ടേ?

ശരിക്കും അവളൊരു നല്ല കുട്ടിയാണ്. ദില്‍ഷ റോബിന്റെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ടു എന്നേ എനിക്ക് പറയാനുള്ളു. ഒരുപാട് വൈകി ഈ കാര്യങ്ങളൊക്കെ അറിയാന്‍. ഈ ഭ്രാന്തന്റെ കൈയ്യിലൊക്കെ കിട്ടിയാല്‍ എന്താണ് സ്ഥിതി. കഴിഞ്ഞ ദിവസം കോളേജില്‍ പോയി കാണിച്ച പരിപാടി കണ്ടില്ലായിരുന്നോ? ആ കൊച്ചിനെ അവന്‍ വല്ലതും ചെയ്തിരുന്നെങ്കിലോ, അവളെന്തായാലും രക്ഷപ്പെട്ടുവെന്ന്’ ശാലു പറഞ്ഞിരുന്നു.

More in News

Trending