Malayalam Breaking News
കാത്തിരുന്നോളു , ബിലാൽ ഉടനെത്തുന്നു ! മാമാങ്കം സെറ്റിൽ അമൽ നീരദ് !
കാത്തിരുന്നോളു , ബിലാൽ ഉടനെത്തുന്നു ! മാമാങ്കം സെറ്റിൽ അമൽ നീരദ് !
By
മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ബിഗ് ബി . ഇന്നും കൊച്ചു കുട്ടികൾക്ക് പോലും ആ ചിത്രം ഒരു ഹരമാണ്. അമൽ നീരദ് ഒരുക്കിയ ബിഗ് ബി ക്ക് ഒരു രണ്ടാം ഭാഗം വരണം എന്നാഗ്രഹിച്ചവരാണ് ആരാധകരിൽ ഏറെയും . ബിഗ് ബിയിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ മമ്മൂട്ടി കഥാപാത്രം ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ വീണ്ടുമെത്തുന്ന ബിലാലിന്റെ പ്രഖ്യാപനം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.
അമല്‍ നീരദിന്റെ പ്രഖ്യാപനത്തെയും ആദ്യ പോസ്റ്ററിനെയും സിനിമാ ലോകത്തെ തന്നെ എല്ലാ പ്രമുഖരും വരവേറ്റപ്പോഴും മമ്മൂട്ടി ചിത്രം സംബന്ധിച്ച് എവിടെയും പറയാത്തതും ചിത്രത്തെക്കുറിച്ച് പിന്നീട് വാര്‍ത്തകളൊന്നും വരാത്തതും ചിത്രത്തിന്റെ സാധ്യതകള്‍ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ തിരക്കഥയ്ക്ക് അന്തിമ രൂപമായെന്നാണ് സൂചന. എം പദ്മകുമാറിന്റെ സംവിധാനത്തില്‍ പുരോഗമിക്കുന്ന മാമാങ്കത്തിന്റെ സെറ്റില്‍ അമല്‍ നീരദും സംഘവും ചിത്രവുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് മമ്മൂട്ടിയെ കാണാന്‍ എത്തിയിരുന്നു. ഷൂട്ടിംഗ് എപ്പോള്‍ ആരംഭിക്കാനാകുമെന്നതിനും മറ്റ് പ്രൊഡക്ഷന്‍ കാര്യങ്ങളിലും ഏകദേശ ധാരണയായെന്നാണ് വിവരം.
തിരക്കഥയില്‍ പൂര്‍ണമായും സംതൃപ്തി ഉറപ്പാക്കിയ ശേഷമേ ഷൂട്ടിംഗിലേക്ക് കടക്കുകയുള്ളൂവെന്ന് അമല്‍ നീരദ് നേരത്തേ പറഞ്ഞിരുന്നു. ബിഗ് ബി തിയറ്ററുകളില്‍ ശരാശരി വിജയം മാത്രം നേടിയ സിനിമയാണെങ്കിലും ബിലാല്‍ എന്ന കഥാപാത്രവും ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനവും പിന്നീട് ടിവിയിലൂടെയും ഓണ്‍ലൈനിലൂടെയും ഏറെ ജനപ്രിയമായി മാറി. മികച്ച ഒരു കഥ ലഭിച്ചതിനാലാണ് ബിലാലിനെ വീണ്ടും സ്ക്രീനിലെത്തിക്കാന്‍ തയാറായതെന്ന് അമല്‍ നീരദ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ മാത്രമേ ഷൂട്ടിംഗുണ്ടാകാന് സാധ്യതയുള്ളൂ.
ബിഗ് ബിക്ക് ശേഷമുള്ള കഥയാണ് ബിലാല്‍ പറയുന്നത്. ബിലാലിന്റെ ആദ്യ കാല അധോലോക ജീവിതമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നുള്ള അഭ്യൂഹങ്ങള്‍ നേരത്തേ പ്രചരിച്ചിരുന്നു. പ്രായമുള്ള സ്റ്റൈലിഷ് ഗെറ്റപ്പിലായിരിക്കും ബിലാലില്‍ മമ്മൂട്ടിയെത്തുക എന്നാണ് സൂചന. കൊച്ചിയിലായിരിക്കും പ്രധാനമായും ഷൂട്ടിംഗ് നടക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തില്‍ കാച്ചിയിലെ കൊട്ടേഷന്‍ സംഘങ്ങള്‍ക്ക് സംഭവിച്ച പരിവര്‍ത്തനം ചിത്രം ചര്‍ച്ച ചെയ്യും.
bilal coming soon
