Malayalam Breaking News
ഇനിയും കാണാൻ കിടക്കുന്നതേയുള്ളു ! മുരളി ഗോപിക്കൊപ്പം വീണ്ടും വരുന്നുവെന്ന് പൃഥ്വിരാജ് !
ഇനിയും കാണാൻ കിടക്കുന്നതേയുള്ളു ! മുരളി ഗോപിക്കൊപ്പം വീണ്ടും വരുന്നുവെന്ന് പൃഥ്വിരാജ് !
By
മുരളി ഗോപിയും പ്രിത്വിരാജ്ഉം മോഹൻലാലും ഒന്നിച്ചെത്തിയ ലൂസിഫർ വമ്പൻ വിജയമായി മുന്നേറുകയാണ് . മുരളി ഗോപിയുടെ തിരക്കഥയിൽ ലൂസിഫർ ഒരുങ്ങിയപ്പോൾ . പ്രിത്വിരാജിന്റെ സംവിധാന മികവ് ചിത്രത്തെ വേറെ ലെവലിൽ എത്തിച്ചു. വീണ്ടും ആ കോമ്പിനേഷൻ എത്തണം എന്ന് ആഗ്രഹിക്കുന്നവരാണ് മലയാളികൾ. ഇപ്പോൾ അത് സംഭവിക്കും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രിത്വിരാജ് .
മുരളി ഗോപിയുമായി ഒന്നിച്ച് മറ്റൊരു ചിത്രം കൂടി പദ്ധതിയിടുന്നുണ്ടെന്ന് സൂചന നല്‍കിയിരിക്കുകയാണ് പ്രിഥ്വിരാജ്. പ്രിഥ്വിക്കൊപ്പം നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ഇനിയും കൂടുതല്‍ വരാനിരിക്കുന്നു എന്ന ക്യാപ്ഷനാണ് മുരളി ഗോപി നല്‍കിയത്. ഇത് ഷെയര്‍ ചെയ്തു കൊണ്ട്, ശരിയാണ് വരാനുണ്ട് എന്ന് പ്രിഥ്വിയും കുറിച്ചു.
കൃത്യമായ ആസൂത്രണത്തോടെയാണ് പ്രിഥ്വിരാജ് ആദ്യ സംവിധാനത്തിലേക്ക് കടന്നത്. അഭിനയിച്ച ചിത്രങ്ങളിലെ സംവിധായകരോടെല്ലാം താന്‍ സംശയങ്ങള്‍ ചോദിക്കുകമായിരുന്നു എന്നും പലര്‍ക്കും ശല്യമായി തീര്‍ന്നിട്ടുണ്ടെന്നും പ്രിഥ്വി അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
എന്തായാലും ആദ്യ ചിത്രം വിജയമായതോടെ അഭിനയത്തോടൊപ്പം ഇനിയും സംവിധാനം ചെയ്യുന്നതിന് തന്നെയാണ് താരത്തിന്റെ പദ്ധതി. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേര്‍സ് ഡേയിലാണ് പ്രിഥ്വിരാജ് അഭിനയിക്കുന്നത്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടു ജീവിതത്തിന്റെ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയായിട്ടുണ്ട്.
More to come says prithviraj
