featured
”എന്റെ മൂത്ത ജേഷ്ഠനൊപ്പം” ഡൽഹിയിൽ നിന്നും സുരേഷ് ഗോപിക്കൊപ്പം ബൈജു സന്തോഷ്; ചിത്രങ്ങൾ വൈറൽ
”എന്റെ മൂത്ത ജേഷ്ഠനൊപ്പം” ഡൽഹിയിൽ നിന്നും സുരേഷ് ഗോപിക്കൊപ്പം ബൈജു സന്തോഷ്; ചിത്രങ്ങൾ വൈറൽ
മലയാള സിനിമയിലെ സൂപ്പർ സ്റ്റാറാണ് സുരേഷ് ഗോപി. താരത്തിനെ ഇഷ്ട്ടപെടാത്തവരായി ആരും തന്നെയില്ല. സിനിമ ലോകത്തുള്ളവർ പോലും അദ്ദേഹത്തിനെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. ഇപ്പോഴിതാ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയെ കാണാനെത്തിയിരിക്കുകയാണ് നടൻ ബൈജു സന്തോഷ്.
ഇൻസ്റ്റഗ്രാമിലൂടെ ബൈജു സന്തോഷ് തന്നെയാണ് ഈ വിവരം അറിയിച്ചത്. ഡൽഹിയിൽ സുരേഷ് ഗോപിയുടെ ഓഫീസിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
”എന്റെ മൂത്ത ജേഷ്ഠനൊപ്പം ഡൽഹിയിൽ ” എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് താരം കാപ്ഷനായി കുറിച്ചിരിക്കുന്നത്.
അതേസമയം സുരേഷ് ഗോപിക്കൊപ്പമുള്ള രണ്ടു ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. മലയാള സിനിമയിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ ഇരുവരും ചെയ്തിട്ടുണ്ട്. കമ്മിഷണർ അടക്കമുള്ള സിനിമകളിൽ ഒരുമിച്ച അഭിനയിച്ച താരങ്ങൾ അടുത്ത സുഹൃത്തുക്കളുമാണ്. നിലവിൽ ബൈജു ഇപ്പോൾ അഭിനയിക്കുന്നത് മോഹൻലാൽ ചിത്രം എംബുരാനിലാണെന്നാണ് സൂചന.