Connect with us

മിക്ക നായികമാരുടെയും അവസ്ഥ അത് തന്നെ, ആ ചരിത്രം മറികടന്ന മലയാളത്തിലെ ഒരേയൊരു നടി മഞ്ജു വാര്യരാണ്; മാന്യ

Malayalam

മിക്ക നായികമാരുടെയും അവസ്ഥ അത് തന്നെ, ആ ചരിത്രം മറികടന്ന മലയാളത്തിലെ ഒരേയൊരു നടി മഞ്ജു വാര്യരാണ്; മാന്യ

മിക്ക നായികമാരുടെയും അവസ്ഥ അത് തന്നെ, ആ ചരിത്രം മറികടന്ന മലയാളത്തിലെ ഒരേയൊരു നടി മഞ്ജു വാര്യരാണ്; മാന്യ

മലയാളികളുടെ പ്രിയതാരമാണ് മാന്യ. ഒരുകാലത്ത് നിരവധി ഹിറ്റുകളിലെ നായികയായിരുന്നു മാന്യ. എന്നാൽ പിന്നീട് സിനിമയിൽ നിന്നും പിന്മാറിയ മാന്യ ഇന്ന് വിദേശത്ത് സ്ഥിരതാമസമാക്കിയിരിക്കുകയാണ്.

വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നു മാന്യ സിനിമ ഉപേക്ഷിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. കുടുംബത്തോടൊപ്പമുള്ള താരത്തിന്റെ പോസ്റ്റുകൾ ശ്രദ്ധ നേടാറുണ്ട്. കുടുംബത്തോടൊപ്പം വിദേശത്ത് സ്ഥിര താമസം ആക്കിയിരിക്കുകയാണ് നടി.

വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തെങ്കിലും ഇന്നും പ്രേക്ഷകർക്കേറെ ഇഷ്ടമാണ് താരത്തെ. മകൾ ഓംഷികയുമൊത്തുള്ള നിരവധി റീൽസും ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഓംഷികക്കൊപ്പം ഡാൻസ് കളിച്ചും ഒരേ പോലുള്ള വസ്ത്രങ്ങൾ അണിഞ്ഞും ജീവിതം ആഘോഷമാക്കുന്നതിന്റെ പോസ്റ്റുകളാണ് മാന്യയുടെ സോഷ്യൽ മീഡിയ പേജിൽ. വിവാഹത്തോടെ കുടുംബ ജീവിതവുമായി മുന്നോട്ട് പോയ നടി പിന്നീട് പൂർണമായും സിനിമ ഉപേക്ഷിക്കുകയായിരുന്നു.

ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മാന്യ. നടിയുടെ ഈ വീഡിയോയാണ് വൈറലാവുന്നത്. ആദ്യമായി അഭിനയിക്കാൻ വന്നത് മുതൽ ഇപ്പോൾ വിദേശത്ത് ജോലി ചെയ്യുന്നതിനെ കുറിച്ചടക്കം പറയുകയാണ് നടി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ ഈ തുറന്ന് പറച്ചിൽ.

ഞാൻ ജനിച്ചതിന് ശേഷം മാതാപിതാക്കൾ ലണ്ടനിൽ സെറ്റിൽഡായി. എനിക്ക് എട്ടോ ഒൻപതോ വയസുള്ളപ്പോഴാണ് നാട്ടിലേയ്ക്ക് വരുന്നത്. അത് അപ്പയുടെ തീരുമാനമായിരുന്നു. പക്ഷേ പ്രതീക്ഷിക്കാത്ത സമയത്ത് എന്റെ അപ്പയ്ക്ക്ഹാർട്ട് അറ്റാക്ക് വന്നു. എനിക്ക് പതിമൂന്ന് വയസുള്ളപ്പോഴാണ് അപ്പ മരിക്കുന്നത്. അതോടെ എന്റെ കുടുംബത്തിന്റെ പൂർണ ഉത്തരവാദിത്തം എനിക്കായി.

അങ്ങനെയാണ് ഈയൊരു കരിയറിലേക്ക് എത്തുന്നത്. ആദ്യം മോഡലിങ്ങാണ് ചെയ്തത്. അതിന് ശേഷം തെലുങ്കിലാണ് ആദ്യം അഭിനയിക്കുന്നത്. പിന്നീട് നിരവധി സിനിമകൾ ലഭിച്ചു. അഞ്ച് മുതൽ പത്ത് വർഷം വരെയായിരിക്കും ഒരു സിനിമാ നടിയുടെ നല്ലകാലമെന്ന് പറയുന്നത്. അതിന് ശേഷം വിവാഹിതയാവുകയും കുട്ടികൾ ജനിക്കുകയും ചെയ്താൽ പിന്നെ ആ കരിയർ ഉണ്ടാവില്ല.

എന്നും ജോക്കർ പോലൊരു സിനിമയൊന്നും എനിക്ക് കിട്ടില്ല. അതെനിക്ക് തന്നെ മനസിലായത് കൊണ്ടാണ് പഠിച്ചൊരു ജോലി നോക്കാമെന്ന് തീരുമാനിച്ച് ന്യൂയോർക്കിലേയ്ക്ക് പോകുന്നത്. ഞാനിപ്പോൾ ഓഡിറ്റർ മാനേജരായി സിറ്റി ബാങ്കിൽ ജോലി ചെയ്യുകയാണ്. സിനിമയിൽ അഭിനയിക്കുന്ന നായികമാരുടെ ഒക്കെ അവസ്ഥ അങ്ങനെയാണ്. അതൊരു റിയാലിറ്റിയാണ്.

ആ ചരിത്രം മറികടന്ന മലയാളത്തിലെ ഒരേയൊരു നടി മഞ്ജു വാര്യരാണ്. വളരെ മനോഹരമായ കഥാപാത്രങ്ങൾ ചേച്ചി ചെയ്യുന്നുണ്ട്. അതുപോലെ ഇപ്പോഴും കാണാൻ സുന്ദരിയായി ഇരിക്കുന്നു.

മഞ്ജു ചേച്ചിയുടെ കാര്യത്തിൽ തനിക്ക് വളരെ അഭിമാനമുണ്ടെന്നും മാന്യ പറയുന്നു. മാത്രമല്ല, എന്റെ പേര് മന്യ ആണോ മാന്യ ആണോ എന്നൊരു സംശയം പലർക്കും ഉണ്ട്. എന്നാൽ മാന്യ എന്നാണ് ശരിക്കും. ഈ പേര് പറഞ്ഞ് ജയറാമേട്ടൻ തന്നെ കളിയാക്കാറുണ്ടെന്നും നടി പറയുന്നു.

2008ൽ സത്യ പട്ടേൽ എന്ന ആളുമായി മാന്യ വിവാഹിതയായിരുന്നു. എന്നാൽ കുറച്ച് വർഷത്തെ ദാമ്പത്യത്തിനൊടുവിൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് 2013ൽ വികാസ് ബാജ്‌പേയി എന്നയാളുമായി മാന്യ വീണ്ടും വിവാഹിതയായി.

ഈ ബന്ധത്തിലാണ് ഓംഷിക പിറന്നത്. കന്നട, തമിഴ്, തെലുങ്ക്, മലയാളം ഭാഷ ചിത്രങ്ങളിൽ സജീവമായിരുന്ന മാന്യ ഇതുവരെ നാൽപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നായികയാകും മുമ്പ് ബാലതാരമായും മാന്യ സിനിമകൾ ചെയ്തിരുന്നു. പിന്നീട് മുതിർന്ന ശേഷം മാന്യ വീണ്ടും സിനിമയിലേക്ക് മടങ്ങി എത്തി. സീതാരാമ രാജു എന്ന സിനിമയാണ് നായികയായി മാന്യ അഭിനയിച്ച ആദ്യ സിനിമ. തെലുങ്കിലായിരുന്നു സിനിമ പുറത്തിറങ്ങിയത്.

More in Malayalam

Trending