Connect with us

അന്ന് മെയിൽ സിംഗേഴ്‌സിനൊപ്പം ഞാൻ മുട്ടിയിരിക്കുന്നതൊക്കെ കണ്ട് പുള്ളിയ്ക്ക് സഹിച്ചില്ല; അതിൽ ഈഗോ അടിച്ച് ഭയങ്കര പ്രശ്‌നമായി; ആദ്യ പ്രണയത്തെ കുറിച്ച് റിമി ടോമി!!

Malayalam

അന്ന് മെയിൽ സിംഗേഴ്‌സിനൊപ്പം ഞാൻ മുട്ടിയിരിക്കുന്നതൊക്കെ കണ്ട് പുള്ളിയ്ക്ക് സഹിച്ചില്ല; അതിൽ ഈഗോ അടിച്ച് ഭയങ്കര പ്രശ്‌നമായി; ആദ്യ പ്രണയത്തെ കുറിച്ച് റിമി ടോമി!!

അന്ന് മെയിൽ സിംഗേഴ്‌സിനൊപ്പം ഞാൻ മുട്ടിയിരിക്കുന്നതൊക്കെ കണ്ട് പുള്ളിയ്ക്ക് സഹിച്ചില്ല; അതിൽ ഈഗോ അടിച്ച് ഭയങ്കര പ്രശ്‌നമായി; ആദ്യ പ്രണയത്തെ കുറിച്ച് റിമി ടോമി!!

മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് റിമി ടോമി. തന്റെ ശബ്ദം കൊണ്ടെന്നത് പോലെ തന്നെ തമാശകൾ പറഞ്ഞ് ചിരിപ്പിച്ചും ആരാധകരെ കയ്യിലെടുക്കാൻ റിമി ടോമിയ്ക്ക് സാധിക്കും. പാട്ടുപാടിയും ഡാൻസുകളിച്ചും തമാശകൾ പറഞ്ഞുമൊക്കെ സദസിനെ കയ്യിലെടുക്കാനുള്ള റിമിയുടെ കഴിവ് മലയാളികൾക്കേറെ ഇഷ്ടവുമാണ്.

ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിയിൽ  അതിഥിയായി റിമി എത്തിയിരുന്നു. ഈ വേളയിലാണ്  തന്റെ ജീവിതത്തിലുണ്ടായ രസകരമായ അനുഭവങ്ങൾ റിമി പങ്കുവെച്ചത്. റിമി ടോമിയുടെ വാക്കുകൾ ഇങ്ങനെ; 

എന്നോട് ഇഷ്ടം തോന്നി പുറകേ നടന്നൊരാൾ ഉണ്ടായിരുന്നു. അത് ഞാൻ എട്ടിലോ ഒൻപതിലോ പഠിക്കുമ്പോഴാണ്. ഈ കഥ ഞാനൊരു സ്ഥലത്ത് പറഞ്ഞിരുന്നു. അതിന് ശേഷം പുള്ളി എന്റെ നമ്പർ തപ്പി കണ്ടുപിടിച്ച് ഹലോ എന്നൊരു മെസേജ് അയച്ചിരിക്കുന്നു. അത് കണ്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി. പുള്ളി ഭാര്യുയടെയും മക്കളുടെയും കൂടെ സമാധാനത്തോടെ വേറെ എവിടെയോ ജീവിക്കുകയാണ്. 

വീണ്ടും ഞാൻ ഈ കഥ പറഞ്ഞാൽ പുള്ളി ഹായ് പറഞ്ഞ് വരുമെന്നാണ് റിമി തമാശരൂപേണ പറയുന്നത്. ആ പുള്ളി എന്നെ ഇഷ്ടമാണെന്ന് ഒന്നും എന്നോട് പറഞ്ഞിട്ടില്ല. പകരം എന്റെ കൂട്ടുകാരോടൊക്കെ പറഞ്ഞിട്ടുണ്ട്. അക്കാലത്ത് പള്ളിയിൽ നിന്നും എന്റെ പാട്ട് റെക്കോർഡ് ചെയ്തിട്ട് ഞാൻ നടന്ന് പോകുന്ന വഴിയിലൊക്കെ വെച്ച് കേൾപ്പിക്കും. പിന്നെ സ്‌കൂളിലേക്ക് പോകുന്ന വഴി എന്നെ നോക്കി വരുമായിരുന്നു. 

ഞാൻ നാണം കൊണ്ട് മുഖമൊക്കെ താഴ്ത്തി പോവുകയാണ് ചെയ്യാറുള്ളത്. പിന്നെ ഒരിക്കൽ ബ്ലെഡ് ടെസ്റ്റ് ചെയ്ത് നോക്കിയപ്പോൾ എന്റെയും പുള്ളിയുടെയും രക്തഗ്രൂപ്പ് ഒ പോസിറ്റീവാണ്. അതറിഞ്ഞ് അദ്ദേഹം അവിടെ പാർട്ടി വരെ നടത്തിയെങ്കിലും ഞാനൊന്നും അറിഞ്ഞില്ല. മാത്രമല്ല എന്റെ പപ്പയെ എവിടുന്നേലും കണ്ടാൽ പുള്ളിയുടെ കൂട്ടുകാരൊക്കെ ദേ നിന്റെ അമ്മായിച്ഛൻ പോകുന്നു എന്നൊക്കെ പറയും. 

അത് പപ്പയുടെ ചെവിയിൽ എത്തിയതോടെ അതിന്റെ അടിയും കൂടി എനിക്ക് കിട്ടി. മാത്രമല്ല എന്റെ എല്ലാ പിറന്നാളിനും പുളളി ടെഡി ബീയർ അയച്ച് തരും. പക്ഷേ അദ്ദേഹം എന്നോട് വന്നിട്ട് ഒന്നും പറയുന്നതുമില്ല. പിന്നെ പതിനഞ്ച് വയസ് കഴിഞ്ഞപ്പോൾ മുതൽ ഞാൻ സ്‌റ്റേജ് ഷോ ചെയ്ത് തുടങ്ങി. പാലയിലൊരു പള്ളിയിൽ എന്റെ പരിപാടി നടക്കുകയാണ്. അയാൾ കൂട്ടുകാരെയുമൊക്കെ കൂട്ടി പരിപാടി കാണാൻ വന്നു.

പക്ഷേ അവിടെ വെച്ച് പുള്ളിയ്ക്ക് സഹിക്കാൻ പറ്റാത്തൊരു കാര്യമുണ്ടായി. അന്ന് മെയിൽ സിംഗേഴ്‌സിനൊപ്പം ഞാൻ മുട്ടിയിരിക്കുന്നതൊക്കെ കണ്ടു. അത് പുള്ളിയ്ക്ക് സഹിച്ചില്ല. അതിൽ ഈഗോ അടിച്ച് ഭയങ്കര പ്രശ്‌നമായി. അതോടെ ആ ഇഷ്ടം തന്നെ അവസാനിപ്പിച്ചു. പുള്ളിയ്ക്ക് അതൊന്നും ഇഷ്ടപ്പെട്ടില്ലായിരുന്നു എന്ന് പിന്നീടാണ് ഞാൻ അറിഞ്ഞത്. എന്തായാലും ആ പുള്ളി രക്ഷപ്പെട്ടു.

ഞാനും തിരക്കുകളുമായി ബന്ധപ്പെട്ട് പോവുകയാണ് ചെയ്തതെന്നും റിമി പറയുന്നു. ഗാനമേളകളിലൂടെയാണ് റിമി ടോമി ശ്രദ്ധ നേടുന്നത്. സ്‌റ്റേജ് ഷോകളിലൂടെയാണ് റിമി ടോമി സിനിമയിലെത്തുന്നത്. നാദിർഷയാണ് റിമിയെ മീശമാധവനിലെ ചിങ്ങമാസം എന്ന പാട്ട് പാടാനായി വിദ്യാ സാഗറിനും ദിലീപിനും നിർദ്ദേശിക്കുന്നത്.

മീശമാധവൻ എന്ന ചിത്രത്തില ചിങ്ങമാസം വന്നു ചേർന്നാൽ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണി ലോകത്തേയ്ക്ക് ചുവടുവെയ്പ്പ് നടത്തുന്നത്.
അതേസമയം വിവാഹമോചനം നേടിയ താരം സിംഗിൾ ലൈവ് പിന്തുടരുകയാണ് ഇപ്പോൾ. 2008 ലായിരുന്നു റിമി ടോമിയും റോയ്‌സും തമ്മിലുള്ള വിവാഹം. 2019 ൽ ഇവർ വേർപിരിയുകയും ചെയ്തു. വിവാഹമോചനം വലിയ തോതിൽ വാർത്താ പ്രാധാന്യം നേടി. റോയ്‌സ് മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടന്നെങ്കിലും റിമി പിന്നീടൊരു വിവാഹത്തിന് തയ്യാറായിട്ടില്ല.

More in Malayalam

Trending