Malayalam
സംമുക്തയ്ക്കൊപ്പം അഭിനയിക്കാത്തതിന്റെ കാരണം ഇതാണ്;ബിജു മേനോൻ!
സംമുക്തയ്ക്കൊപ്പം അഭിനയിക്കാത്തതിന്റെ കാരണം ഇതാണ്;ബിജു മേനോൻ!
By
മലയാളികളുടെ എക്കാലത്തേയും താര ദമ്പതിമാരാണ് ബിജു മേനോനും സംയുക്ത വർമയും.ഒരുകാലത്ത് ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രങ്ങൾക്കായി ആരാധകർ ആകാഷയോടെ കാത്തിരിക്കാറുമുണ്ടായിരുന്നു. സിനിമയിലെന്നപോലെതന്നെ ജീവിതത്തിലും ഇരുവരും മാതൃക ദമ്പതിമാർ തന്നെയാണ്.വിവാഹത്തിന് ശേഷം സംയുക്ത സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.ഇപ്പോളിതാ ബിജു മേനോൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.അഭിമുഖത്തിൽ സംയുക്തയുമായുള്ള വിവാഹത്തെക്കുറിച്ചും സിനിമയിൽ ഒന്നിച്ച് അഭിനയിക്കാത്തതിനെക്കുറിച്ചും ബിജു മേനോൻ തുറന്നു പറഞ്ഞു.
‘സംയുക്തയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. അത് സംഭവിക്കുമോ ഇല്ലയോ എന്നും പറയാനാവില്ല. പക്ഷേ, ഞങ്ങള്‍ ഇനി ഒരുമിച്ച് അഭിനയിക്കേണ്ടി വന്നാലുള്ള പ്രശ്നം, മുഖത്തു നോക്കിയാല്‍ രണ്ടുപേരും ചിരിച്ചു പോകുമെന്നതാണ്. അടുത്ത കാലത്തു ഞങ്ങള്‍ അഭിനയിച്ച പരസ്യത്തിലും ഇതേ പ്രശ്നമുണ്ടായിരുന്നു. കല്യാണം ഉറപ്പിച്ചിരുന്ന സമയത്തായിരുന്നു മേഘമല്‍ഹാറിന്റെ ഷൂട്ടിങ്. അന്നു തന്നെ ചിരി അടക്കി അഭിനയിക്കാന്‍ ഞങ്ങള്‍ പാടുപെട്ടു.’
‘സംയുക്ത ഇനി അഭിനയിക്കേണ്ട എന്ന നിലപാടൊന്നുമില്ല. അതൊക്കെ അവരുടെ കൂടി താല്പര്യമാണ്. പിന്നെ മകന് ഏറെ ശ്രദ്ധ വേണ്ട പ്രായമായതിനാല്‍ രണ്ടുപേരും കൂടി സിനിമയിലായാല്‍ ബുദ്ധിമുട്ടാവും എന്നതു കൊണ്ട് അഭിനയം ഒഴിവാക്കിയതാണ്. കാഴ്ച, കഥ പറയുമ്പോള്‍… തുടങ്ങിയ സിനിമകളിലേക്കു സംയുക്തയെ വിളിച്ചിരുന്നു. പക്ഷേ, വിവാഹശേഷം ഞങ്ങള്‍ ഒരുമിച്ചൊരു സിനിമയ്ക്കുള്ള ‘ഫാമിലി പാക്കേജ്’ വിളി ഇതുവരെ വന്നിട്ടില്ലന്നും ബിജു മേനോൻ പറയുന്നു.
biju menon talks about samyuktha varma
