Malayalam
എനിക്കതൊന്നും ചെയ്യാൻ പറ്റില്ല;മനസ്സ് തുറന്ന് ബിജു മേനോന്!
എനിക്കതൊന്നും ചെയ്യാൻ പറ്റില്ല;മനസ്സ് തുറന്ന് ബിജു മേനോന്!
By
വളരെ ഏറെ ജനപ്രീതിയുള്ള നടനാണ് ബിജുമേനോൻ . എത്ര തിരക്കിലും കുടുംബത്തെ കുറിച്ചും ചിത്രങ്ങളെ കുറിച്ചും പറയാറുണ്ട് ബിജുമേനോൻ .ഇപ്പോൾ ഇതാ പുതിയ ചിത്രങ്ങളെ കുറിച്ചും കുടുംബത്തെ കുറിച്ചും പറയുകയാണ് ബിജു മേനോന്. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ബിജു മേനോന് തന്റെ മനസ് തുറന്നത്.
ഏത് സിനിമ വന്നാലും പ്രൊഡ്യൂസര്‍ക്ക് മുടക്കിയ പണം തിരികെ കിട്ടണം എന്ന ആഗ്രഹം എനിക്കുണ്ട്. അതുകൊണ്ടു തന്നെ എന്നെ നായകനാക്കി മെഗാ പ്രോജക്ട് എന്തെങ്കിലും വന്നാല്‍ വലിയ ടെന്‍ഷനായിരിക്കും. അതിനാല്‍ ചെറിയ ബഡ്ജറ്റിലുള്ള ചിത്രങ്ങളില്‍ അഭിനയിക്കാനാണ് കൂടുതല്‍ താത്പര്യം. പിന്നെ നായകനായി മാത്രമേ അഭിനയിക്കൂ എന്ന് ഒരു നിര്‍ബന്ധവുമുള്ള ആളല്ല ഞാന്‍. ചെറുതായാലും വലുതായാലും നെഗറ്റീവായാലും മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിക്കണം അത്രയേയുള്ളൂ. ഒരു സീനിലായാലും നായകനായി വന്നാലും ഒരിക്കല്‍ പോലും തിയേറ്ററില്‍ നിന്ന് പ്രേക്ഷകരുടെ കൂവല്‍ ലഭിച്ചിട്ടില്ല എന്നതു തന്നെയാണ് നടനെന്ന നിലയില്‍ എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം. അതില്‍ ഞാന്‍ ഒരുപാടുപേരോട് കടപ്പെട്ടിരിക്കുന്നു.
ഭാര്യ സംയുക്ത യോഗയുടെയും ഡയറ്റിന്റെയുമൊക്കെ ആളാണ്. പക്ഷേ ഞാന്‍ ആ വിഭാഗമേയല്ല. മതിയാകുന്നവരെ ഉറങ്ങും. ഇഷ്ടമുള്ള ഭക്ഷണം കഴിക്കും. ശരീരം സംരക്ഷിക്കുമെന്നല്ലാതെ കൂടുതല്‍ കെയറില്ല. സച്ചിയുടെ സിനിമയ്ക്കു വേണ്ടി തടിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. എന്തു കഴിക്കുമ്പോഴും നന്നായി ആസ്വദിച്ച് കഴിക്കും. അല്ലാതെ കാലത്ത് ആറുമണിക്ക് എണീക്കാനും വ്യായാമം ചെയ്യാനുമൊന്നും പറ്റില്ല. ഇതു പറയുന്നതു കൊണ്ട് ഞാനൊരു മടിയനോ ഉഴപ്പനോ ആണെന്ന് തെറ്റിദ്ധരിക്കണ്ട. ഒരു കൂള്‍ ഗൈയാണ്.
അതിപ്പോള്‍ ഞാനായാലും സംയുക്തയായാലും മകനായാലും (ദക്ഷ് ധാര്‍മിക്) ഹാപ്പിയായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. വലിയ വലിയ മോഹങ്ങളൊന്നും ഞങ്ങള്‍ക്കില്ല. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ മാത്രമേയുള്ളൂ. ആ സന്തോഷങ്ങള്‍ ഞങ്ങളെ എനര്ജറ്റിക്കാക്കുന്നു. ഒന്നിനും മത്സരമില്ല, കിട്ടുന്നതൊക്കെ ബോണസെന്ന് വിശ്വസിക്കുന്നു. ഒരു നടനാകാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഞാന്‍ നടനായി ഇവിടെയെത്തി നില്ക്കുന്നു. ഇതെല്ലാം ബോണസുകളാണ്.
biju menon talk about family
