ഇതാരാണാവോ? പുത്തന്‍ ഫ്രീക്ക് ലുക്കില്‍ ജയറാം!! അമ്പരന്ന് ആരാധകർ
By
Published on
ജയറാമിന്റെ ഏറ്റവും പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുനുമായി അഭിനയിക്കുന്ന ചിത്രത്തിന് വേണ്ടിയാണ് ജയറാം പുതിയ ലുക്ക് പരീക്ഷിച്ചിരിക്കുന്നത്. ചിത്രത്തില്‍ അല്ലു അര്‍ജുന്റെ അച്ഛന്റെ വേഷമാണ് ജയറാം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. തലമുടിയുടെ ഇരു ഭാഗങ്ങളും ട്രിം ചെയ്ത് ശരീര വണ്ണം കുറച്ച് കറുത്ത ടീ ഷേര്‍ട്ടിലാണ് ജയറാമിന്റെ പുതിയ ലുക്ക്. ജയറാം തന്നെയാണ് ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചത്. ചിത്രം ഇതിനോടകം ഫേസ്ബുക്കില്‍ വൈറലാണ്. ചിത്രം പങ്കുവച്ച സംവിധായകന്‍ ഒമര്‍ ലുലു കുറിച്ചത് ഇങ്ങനെ, ഫ്രീക്കന്‍മാര്‍ ഒരു സ്റ്റെപ്പ് അകലം പാലിച്ചോ, ജയറാമേട്ടന്‍ ഓണ്‍ ഫയര്‍ എന്നായിരുന്നു. പുതിയ ചിത്രത്തില്‍ അല്ലു അര്‍ജുന്റെ മകനായിട്ടാണോ അഭിനയിക്കുന്നത് എന്നും ആരാധകര്‍ കമന്റിലൂടെ ചോദിക്കുന്നുണ്ട്.
jayaram-new-look
Continue Reading
You may also like...
Related Topics:
