Tamil
ബിഗിലിന്റെ പ്രദർശനം വൈകി;തിയറ്റര്‍ കവാടത്തിന് മുന്നിൽ താണ്ഡവമാടി വിജയ് ആരാധകർ!
ബിഗിലിന്റെ പ്രദർശനം വൈകി;തിയറ്റര്‍ കവാടത്തിന് മുന്നിൽ താണ്ഡവമാടി വിജയ് ആരാധകർ!
By
വിജയ്യുടെ ഏറ്റവും പുതിയ ചിത്രമായ ബിഗിലിന്റെ പ്രീ-റിലീസ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തീയ്യറ്ററുകളിൽ നടന്നുകൊണ്ടിരിക്കുകയാണ്.ഇപ്പോളിതാ കൃഷ്ണഗിരിയിലെ മൂന്ന് തിയറ്ററുകളില്‍ വിജയ് സിനിമയുടെ പ്രത്യേക പ്രദര്‍ശനം മുടങ്ങിയത് വലിയ പ്രശ്നം സൃഷ്ടിക്കുകയാണ് വിജയ് ആരാധകർ.
.പുലര്‍ച്ചെയുള്ള പ്രത്യേക പ്രദര്‍ശനം വൈകിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. സിനിമയുടെ പോസ്റ്ററുകള്‍ നശിപ്പിച്ച ആരാധകര്‍ റോഡിലിറങ്ങി ബാരിക്കേഡുകള്‍ തകര്‍ക്കുകയും സ്ഥാപനങ്ങള്‍ക്കു നേരെ കല്ലെറിഞ്ഞ് ഏറെ നേരം പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. പോസ്റ്ററുകളും ബാരിക്കേഡും തിയറ്റര്‍ കവാടത്തിന് മുന്നിലിട്ട് കത്തിച്ചു.സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് പ്രദര്‍ശനം രണ്ട് മണിക്കൂര്‍ വൈകുമെന്ന് അധികൃതര്‍ അറിയിസിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ആരാധകര്‍ റോഡിലിറങ്ങിയത്. നൂറോളം പൊലീസ് എത്തിയാണ് സ്ഥിതി സാധാരണ നിലയിലാക്കിയത്.
തെരി, മെര്‍സല്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്കു ശേഷം വിജയും അറ്റലിയും ഒന്നിക്കുന്ന ചിത്രമാണിത്. ഫുട്ബോള്‍ പരിശീലകന്റെ വേഷത്തിലാണ് വിജയ് ചിത്രത്തില്‍ എത്തുന്നത്.വിജയിയുടെ 63 മത് ചിത്രമാണിത്. ചിത്രത്തില്‍ വിവേക്, പരിയേറും പെരുമാള്‍ ഫെയിം കതിര്, യോഗി ബാബു, റോബോ ശങ്കര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
bigil show delayed fans create problems
