കാത്തിരിപ്പിനൊടുവിൽ ബിഗിൽ തിയേറ്ററിൽ എത്തയിരിക്കുകയാണ് . വലിയ സ്വീകരണമാണ് ചിത്രത്തിനു ലഭിക്കുന്നത് . തമിഴ് ചിത്രമാണെങ്കിലും മലയാളികൾക്കും ഒരു അംഗീകാരമാണ് ബിഗിൽ . കാരണം ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഫുട്ബോള്‍ താരവും നടനുമായ ഐ.എം വിജയനും എത്തുന്നുണ്ട്. വിജയ്ക്ക് ഒപ്പമുള്ള ഒരു സംഘട്ടന രംഗത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
സംഘടനത്തിന്റെ ഇടയ്ക്ക് വിജയിയെ ഞാന്‍ നെഞ്ചത്ത് ചവിട്ടുന്ന ഒരു രംഗമുണ്ട്. എനിക്കത് ചെയ്യാന്‍ മടിയായിരുന്നു. സംവിധായകന് അറ്റ്ലിയോട് ഇത് എങ്ങനെ ചെയ്യും? ഞാന്‍ എങ്ങനെ ചവിട്ടും എന്ന് ചോദിക്കുന്നത് വിജയ് കേട്ടു.
അദ്ദേഹം വന്നിട്ട് എന്റെ കാലെടുത്ത് നെഞ്ചത്തു വെച്ചിട്ട് സാര്‍ ഇങ്ങനെ ചവിട്ടിക്കോളൂ, ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞു. മറഡോണയോടൊപ്പം ഫുട്ബോള്‍ കളിച്ചപ്പോള്‍ തോന്നിയ അതേ വികാരമാണ് എനിക്ക് വിജയിയോടൊപ്പം അഭിനയിച്ചപ്പോള്‍ തോന്നിയത്. ഐ എം വിജയൻ പറയുന്നു .
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് മാധവൻ. അടുത്തിടെ, തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്റ്റിനായി ശരീരഭാരം...
നയൻതാരയുടേതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ. നേരത്തെ തന്നെ ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി...