News
മയക്കുമരുന്ന് കൈവശം വെച്ചു; ബിഗ് ബോസ് താരം പിടിയില്‍
മയക്കുമരുന്ന് കൈവശം വെച്ചു; ബിഗ് ബോസ് താരം പിടിയില്‍
Published on
മയക്കുമരുന്ന് കൈവശം വച്ച കേസില്‍ ബിഗ് ബോസ് താരം പിടിയില്‍. മുന്‍ തെലുങ്ക് ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയും യൂട്യൂബറുമായ ഷണ്‍മുഖ് ജസ്വന്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഷണ്മുഖിന്റെ സഹോദരന് സമ്പത്ത് വിനയ് പ്രതിയായ കേസിന്റെ അന്വേഷണത്തിനെത്തിയ പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വിവാഹ വാഗ്ദാനം നല്കി പീ ഡിപ്പിച്ചെന്ന് കാണിച്ച് സമ്പത്ത് വിനയിയുടെ കാമുകി പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സമ്പത്തിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട്ടിലെത്തിയപ്പോള്‍ യുവാവ് അവിടെ ഉണ്ടായിരുന്നില്ല.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടില്‍ നിന്നും മയക്കുമരുന്നു കണ്ടെടുത്തത്. ഒളിവിലായിരുന്ന സമ്പത്തിനെയും കസ്റ്റഡിയിലെടുത്തെന്ന് പോലീസ് അറിയിച്ചു.
Continue Reading
Related Topics:news
