Connect with us

മലയാള സിനിമയിലെ ഹിറ്റുകളെല്ലാം ഊതിപ്പെരിപ്പിച്ചത്; അധിക്ഷേപിച്ച് തമിഴ് പിആര്‍ഒ; മലയാളം സിനിമ കലാപരമായി ഏത് ഇന്റസ്ട്രിയേക്കാളും ഉയരത്തിലാണെന്ന് തമിഴ്‌നാട്ടുകാര്‍

Malayalam

മലയാള സിനിമയെ സംബന്ധിച്ച് 2024 ഒരു ഭാഗ്യവര്‍ഷമാണ്. റിലീസായതില്‍ മിക്കതും സൂപ്പര്‍ഹിറ്റുകളായിരുന്നു. തെന്നിന്ത്യയില്‍ ഒട്ടാകെ മികച്ച അഭിപ്രായമാണ് മലയാള ചിത്രങ്ങള്‍ നേടുന്നത്. ഇപ്പോഴിതാ തമിഴിലെ പ്രമുഖ പിആര്‍ഒയുടെ മലയാള സിനിമയെക്കുറിച്ചുള്ള വിവാദ പോസ്റ്റാണ് ചര്‍ച്ചയാവുന്നത്.

തമിഴിലെ പ്രമുഖ പിആര്‍ഒയും ട്രേഡ് അനലിസ്റ്റുമായ കാര്‍ത്തിക് രവിവര്‍മയുമാണ് വിവാദ പോസ്റ്റുമായി എത്തിയത്. മലയാള സിനിമയിലെ ഹിറ്റുകളെല്ലാം ഊതിപ്പെരിപ്പിച്ചതാണ് എന്നാണ് ഇയാള്‍ പറയുന്നത്. മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഹൈപ്പില്‍ വലിയ കാര്യമില്ലെന്നും പലതും ഊതിപ്പെരിപ്പിച്ചതാണ് എന്നുമാണ് കാര്‍ത്തിക് കുറിച്ചത്.

കൂടാതെ വിജയകാന്ത് മലയാള സിനിമയെക്കുറിച്ച് പറയുന്ന വിഡിയോയും കഴിഞ്ഞ വര്‍ഷം നാല് സിനിമകള്‍ മാത്രമാണ് വിജയിച്ചത് എന്ന് പറയുന്ന പത്രക്കട്ടിങ്ങും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

എന്നാല്‍ മലയാളം സിനിമയുടെ ആരാധകരായ തമിഴ് നാട്ടുകാര്‍ തന്നെ കാര്‍ത്തിക് രവിവര്‍മയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. പോസ്റ്റിന് താഴെ വന്‍ വിമര്‍ശനമാണ് അവര്‍ ഉയര്‍ത്തുന്നത്.

തമിഴിലെ പോലെ 70 കാരന്മാരായ ഹീറോകള്‍ നായികമാര്‍ക്കൊപ്പം ഡ്യുവറ്റ് നടത്തുകയല്ല അവിടെ എന്നാണ് ഒരാള്‍ കുറിച്ചത്. സാമ്പത്തിക വിജയമല്ല നോക്കേണ്ടതെന്നും മലയാളം സിനിമ കലാപരമായി ഏത് ഇന്റസ്ട്രിയേക്കാളും ഉയരത്തിലാണെന്നും കമന്റ് ചെയ്യുന്നവരുണ്ട്.

2023 വര്‍ഷത്തെ കാര്യം നോക്കേണ്ടെന്നും ഈ വര്‍ഷം മലയാളത്തിന്റെ ലക്കി ഇയര്‍ ആണെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്. തമിഴില്‍ ഒരേ കഥ വച്ച് വര്‍ഷങ്ങളോളം സിനിമയെടുക്കുമ്പോള്‍ പുത്തന്‍ ആശയങ്ങളാണ് മലയാളം കൊണ്ടുവരുന്നത് എന്നായിരുന്നു മറ്റൊരു പ്രേക്ഷകന്‍ കുറിച്ചത്.

More in Malayalam

Trending

Recent

To Top