Malayalam Breaking News
ജീവിതത്തിൽ അത് സംഭവിച്ചു, രജിനി ചാണ്ടിക്ക് മുന്നിൽ മനസ്സ് തുറന്ന് ആര്യ; വൈറല്‍!
ജീവിതത്തിൽ അത് സംഭവിച്ചു, രജിനി ചാണ്ടിക്ക് മുന്നിൽ മനസ്സ് തുറന്ന് ആര്യ; വൈറല്‍!
മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ കാത്തിരുന്ന ബിഗ് ബോസ് 2 തുടങ്ങിയിരിക്കുകയാണ്. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ഷോ യുടെ രണ്ടാം പതിപ്പാണ് ഇന്നലെ മുതല്‍ സംപ്രേക്ഷണം ആരംഭിച്ചിരിക്കുന്നത്. ഏഷ്യാനെറ്റിലൂടെ പ്രക്ഷോപണം ചെയ്യുന്ന റിയാലിറ്റി ഷോ യില്‍ മത്സരാര്‍ഥികളായി ആരൊക്കെ എത്തുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. നേരത്തെ പല താരങ്ങളും മത്സരത്തില്‍ പങ്കെടുക്കാന്‍ ഉണ്ടാവുമെന്ന ഊഹാപോഹങ്ങള്‍ വന്നെങ്കിലും കൃത്യമായ വിവരം വന്നില്ലായിരുന്നു. ഒടുവില്‍ പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ വെറുതേയാവില്ലെന്ന് വ്യക്തമാക്കി കൊണ്ടുള്ള താരങ്ങളാണ് ഇത്തവണ മത്സരിക്കാന്‍ എത്തിയിരിക്കുന്നത്.
നടിയും അവതാരകയുമായ ആര്യയാണ് നാലാമതായി ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയിരിക്കുന്നത്. പാട്ടിനൊപ്പം കലക്കന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് കാഴ്ച വെച്ച് കൊണ്ടായിരുന്നു ആര്യയുടെ വരവ്. 2020 ലെ ഏറ്റവും വലിയ ഭാഗ്യം ബിഗ് ബോസ് ആയിരിക്കുമെന്നാണ് ആര്യ പറയുന്നത്.
ബഡായ് ബംഗ്ലാവ് പോലെ ബഡായി പരിപാടികളൊന്നും ഇവിടെ നടക്കില്ലെന്നാണ് ആര്യ പറയുന്നു. നൂറ് ദിവസം ഏറ്റവും മിസ് ചെയ്യുന്നത് മകള്‍ റോയയെയാണ്. മകള്‍ സമ്മതിച്ച് കൊണ്ടാണ് താന്‍ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ എത്തിയതെന്നും ആര്യ പറയുന്നത്. ആദ്യ ദിവസം തന്നെ ആര്യ നടത്തിയ ഒരു തുറന്നു പറച്ചിലാണ് ഇപ്പോൾ മാധ്യമങ്ങളിൽ വൈറാലായത് .
താനൊരു സിംഗിള്‍ പേരന്റാനിന്ന ഇതിന് മുൻപ് ആര്യ തന്നെ പറഞ്ഞിരുന്നു രജിനി ചാണ്ടിയായിരുന്നു താരത്തോട് വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ താന്‍ വിവാഹിത ആയിരുന്നുവെന്നും എന്നാൽ ഇപ്പോള്‍ ഡിവോഴ്സായെന്നും ഒരു മകളുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. ഇതിനോടകം തന്നെ ആര്യയുടെ ഈ വാക്കുകൾ സോസിയൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് .
bigg boss malayalam
