Connect with us

‘ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരൻ മാത്രമാണ് ഞാൻ എല്ലാവരുടേയും പിന്തുണ മാത്രമാണ് ആവശ്യം; റോബിൻ

Movies

‘ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരൻ മാത്രമാണ് ഞാൻ എല്ലാവരുടേയും പിന്തുണ മാത്രമാണ് ആവശ്യം; റോബിൻ

‘ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരൻ മാത്രമാണ് ഞാൻ എല്ലാവരുടേയും പിന്തുണ മാത്രമാണ് ആവശ്യം; റോബിൻ

ബോസ് മലയാളം സീസൺ 4 ലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയെടുക്കാൻ സാധിച്ച താരമാണ് റോബിൻ രാധാകൃഷ്ണൻ. ഷോയുടെ വിജയി റോബിൻ തന്നെയായിരിക്കുമെന്ന പ്രേക്ഷക പ്രതീക്ഷകൾക്കിടെയായിരുന്നു അപ്രതീക്ഷിതമായി റോബിൻ ഷോയിൽ നിന്നും പുറത്തായത്. സഹമത്സരാർത്ഥിയായ റിയാസ് സലീമിനെ കായികമായി നേരിട്ടതിന് റോബിനെ പുറത്താക്കുകയായിരുന്നു.

എന്നാൽ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും താരത്തിന് ലഭിച്ച പിന്തുണയിൽ യാതൊരു കുറവും സംഭവിച്ചില്ല. മാത്രമല്ല വിവിധ പരിപാടികളിൽ താരം സജീവ സാന്നിധ്യമായി മാറുകയും ചെയ്തു. നിരവധി ഉദ്ഘാടന പരിപാടികളിലും റോബിൻ പങ്കെടുക്കാറുണ്ട്. ഇപ്പോഴിതാ റോബിൻ ഇരിങ്ങാലക്കുടയിൽ വെച്ച് ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുത്ത വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പരിപാടിയിൽ റോബിൻ പങ്കിട്ട വാക്കുകൾ ഇങ്ങനെ’

ബിഗ് ബോസിലൂടെയാണ് എല്ലാവർക്കും എന്നെ പരിചയം. ഓരോരുത്തരോടും വോട്ടും പിന്തുണയും തന്നെയാണ് തന്നെ ഇവിടെ വരെ എത്താൻ സഹായിച്ചത്.എല്ലാവരുടേയും പ്രാർത്ഥനയും അനുഗ്രഹവും മാത്രം മതി. അത് തന്നെയാണ് ജീവിത്തിൽ ഏറ്റവും വലുതെന്ന് ഞാൻ കാണുന്നത്. എല്ലാവരും സന്തോഷത്തോടെ ഇരിക്കണമെന്ന് മാത്രമാണ് എന്റെ ആഗ്രഹം’.ബിഗ് ബോസ് കാണുന്ന സമയത്ത് ഒരുപാട് പ്രായമുള്ളവർക്കൊക്കെ ബിപി കൂടി, പലരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നൊക്കെ പറയുന്ന കേട്ടിരുന്നു. പക്ഷേ സത്യം പറഞ്ഞാൽ ഇതൊന്നും അറിഞ്ഞോണ്ട് ചെയ്തതല്ല. എനിക്ക് അറിയത്തില്ല, പക്ഷേ അത് കാണുമ്പോൾ നിങ്ങൾക്ക് ഉണ്ടാകുന്ന വിഷമവും വികാരവുമൊക്കെ എനിക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ട്. ഈ സ്നേഹം മാത്രം മതി.”

ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരൻ മാത്രമാണ് ഞാൻ. എല്ലാവരുടേയും പിന്തുണ മാത്രമാണ് ആവശ്യം. സ്വന്തമായി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ട്. വളരെ ടാലന്റ് ഉള്ള ആളൊന്നുമല്ല. ഒരു സാധാരണക്കാരൻ എന്ന നിലയ്ക്കുള്ള ആഗ്രഹം മാത്രമാണ്. എന്റെ വിവാഹ നിശ്ചയം ജനവരിയിൽ ആയത് കൊണ്ട് അത് കഴിഞ്ഞ് സിനിമയുമായി മുന്നോട്ട് പോകാനാണ് തീരുമാനം’അതിന്റെ പ്രമോഷന് വേണ്ടി തിരുവനന്തപുരം മുതൽ ചെന്നൈ വരെ 800 കിമി ഓടാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്.

എല്ലാവരും അതിനെ പിന്തുണയ്ക്കുമെന്നാണ താൻ പ്രതീക്ഷിക്കുന്നത്’, റോബിൻ പറഞ്ഞു. ആരാധകർക്കൊപ്പം സെൽഫി കൂടി പകർത്തിയ ശേഷമായിരുന്നു റോബിൻ മടങ്ങിയത്.മോട്ടിവേഷൻ സ്പീക്കർ ആയിരുന്നു ഡോക്ടർ കൂടിയായ റോബിൻ. ബിഗ് ബോസ് പങ്കെടുത്തതിന് പിന്നാലെ ഡോക്ടർ ജോലിയിൽ നിന്നും താത്കാലിക ഇടവേള എടുത്തിരിക്കുകയാണ് താരം. നിലവിൽ ചില സിനിമകളിൽ അവസരം ലഭിച്ചതായി റോബിൻ പറഞ്ഞിരുന്നു. ചില സിനിമകളുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണെന്നും കഥാപാത്രത്തിനായി ഭാരം വർധിപ്പിക്കാനുള്ള ശ്രമത്തിലാണെന്നുമായിരുന്നു റോബിൻ പറഞ്ഞത്.

മാത്രമല്ല വൈകാതെ തന്നെ തന്റെ വിവാഹ നിശ്ചയം ഉണ്ടാകുമെന്നും റോബിൻ വെളിപ്പെടുത്തിയിരുന്നു. സുഹൃത്ത് കൂടിയായ ആരതി പൊടിയെ ആണ് റോബിൻ വിവാഹം കഴിക്കുന്നത്. ഇരുവരുടേയും നിശ്ചയം ജനവരിയിൽ ഉണ്ടായേക്കുമെന്നാണ് റോബിൻ അറിയിച്ചത്. അതേസമയം തീയതി എന്നാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

More in Movies

Trending

Recent

To Top