Connect with us

ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങിയതാണ്, അങ്ങനെ തളരില്ല ; ഗോപി സുന്ദര്‍

Movies

ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങിയതാണ്, അങ്ങനെ തളരില്ല ; ഗോപി സുന്ദര്‍

ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങിയതാണ്, അങ്ങനെ തളരില്ല ; ഗോപി സുന്ദര്‍

മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും തിളങ്ങിയ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍ ഗോപിയുടെ ഓരോ പാട്ടുകൾക്കും വലിയ ആരാധക വൃന്ദം തെന്നിന്ത്യയിലുണ്ട്. അമൃതയുമായി പ്രണയത്തിലായ ശേഷം ​ഗോപി സുന്ദർ നിരന്തരമായി വാർത്തകളിൽ നിറയുന്നുണ്ട്.
ഒട്ടനവധി ഹിറ്റ് പാട്ടുകൾ ​ഗോപി സുന്ദർ മലയാളത്തിലും ഒരുക്കിയിട്ടുണ്ട്. പാട്ടുകൾ ചെയ്ത് തുടങ്ങിയ കാലത്ത് തന്നെ വലിയ രീതിയിൽ ​ഗോപി സുന്ദർ വിമർശനം നേരിട്ടിരുന്നു. കോപ്പിയടിക്കുന്ന ട്യൂണുകളിൽ നേ‌രിയ മാറ്റം വരുത്തിയാണ് ​ഗോപി സുന്ദർ മ്യൂസിക്ക് തയ്യാറാക്കുന്നത് എന്നായിരുന്നു ആക്ഷേപം.

കോപ്പിയടി വിവാദം വലിയ രീതിയിൽ തനിക്ക് എതിരെ വന്നിട്ടും ​ഗോപി സുന്ദർ ഒന്നിനോടും പ്രതികരിക്കാൻ പോയില്ല. നിരവധി മ്യൂസിക്ക് റിയാലിറ്റി ഷോകളുടേയും മെന്ററായി ​ഗോപി സുന്ദർ പ്രവർത്തിച്ചിട്ടുണ്ട്.

അമൃത സുരേഷുമായി പ്രണയത്തിലായശേഷം ഏതെങ്കിലും പോസ്റ്റോ കുറിപ്പോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചാൽ പോലും ​ഗോപി സുന്ദറിന് വലിയ രീതിയിൽ വിമർശനവും പരിഹാസവും ലഭിക്കാറുണ്ട്. പക്ഷെ എല്ലാത്തിനോടും ​ഗോപി സുന്ദർ പ്രതികരിക്കാറില്ല.ക്ഷമയുടെ അതിര് വിടുമ്പോൾ മാത്രമാണ് ​ഗോപി സുന്ദർ തന്നെ ചൊറിയാൻ വരുന്നവർക്ക് മറുപടി നൽകുന്നത്. ഒരിക്കൽ വിവാഹിതനായ വ്യക്തിയാണ് ​ഗോപി സുന്ദർ. ആ ബന്ധത്തിൽ രണ്ട് ആൺകുട്ടികളും ​ഗോപി സുന്ദറിനുണ്ട്.

ആ ബന്ധം നിലനിൽക്കെയാണ് ​ഗോപി സുന്ദർ ​ഗായിക അഭയ ഹിരൺമയിയുമായി പ്രണയത്തിലായത്. ഇരുവരും പത്ത് വർഷത്തിലധികം ലിവിങ് റിലേഷനിലായിരുന്നു ശേഷം പിരിഞ്ഞു. അതിന് ശേഷമാണ് അമൃത സുരേഷുമായി ​ഗോപി സുന്ദർ പ്രണയത്തിലായത്.

അമൃതയും മകളും ഇപ്പോൾ ​ഗോപി സുന്ദറിനൊപ്പമാണ് താമസിക്കുന്നത്. ബാലയുമായുള്ള വിവാ​ഹമോചനത്തിന് ശേഷമാണ് അമൃത സുരേഷ് ​ഗോപി സുന്ദറുമായി പ്രണയത്തിലായത്. അടുത്തിടെ തന്റെ മകളെ തന്റെ അടുത്തേക്ക് അമൃതയും കുടുംബവും വിടുന്നില്ലെന്ന് കാണിച്ച് ബാല രം​ഗത്തെത്തിയിരുന്നു.

ആ പ്രശ്നം നടന്നപ്പോഴും​ ​ഗോപി സുന്ദറിന് നേരെ സൈബർ ആക്രമണം ഉണ്ടായിരുന്നു. ഇപ്പോഴിത പുതിയ തെലുങ്ക് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ താൻ എങ്ങനെയാണ് ഈ നിലവരെ എത്തിയതെന്ന് ​ഗോപി സുന്ദർ വെളിപ്പെടുത്തിയിരിക്കുകയാണ്.

സൈഡില്‍ നില്‍ക്കുന്ന ഒരു പയ്യനായി തുടങ്ങിയ തന്റെ കരിയറാണ് ഇവിടെ വരെ എത്തിനിൽക്കുന്നത് എന്നാണ് ​ഗോപി സുന്ദർ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ‘പത്ത് നാല്‍പതോളം തെലുങ്ക് സിനിമകളില്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അവരെല്ലാവരും ഉറ്റുനോക്കുന്നത് കേരളത്തെയാണ്. നിങ്ങളെങ്ങനെയാണ് ഈ കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ ബഡ്ജറ്റില്‍ ഇത്രയും വണ്ടേര്‍സ് ഉണ്ടാക്കുന്നതെന്നാണ് അവരുടെ ചോദ്യങ്ങള്‍.’

‘പാട്ടിലൂടെ ഒരു വികാരം കൂടി കമ്യൂണിക്കേറ്റ് ചെയ്യാനാണ് നോക്കുന്നത്. ആ ഇമോഷന്‍ കണക്റ്റാവുന്ന രീതിയില്‍ കമ്യൂണിക്കേറ്റ് ചെയ്യാനാവുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കും പാടാനാവും.’വിമര്‍ശനങ്ങള്‍ കാണുമ്പോള്‍ ചില സമയത്ത് പ്രതികരിക്കാന്‍ തോന്നും. അപ്പോഴാണ് പ്രതികരിക്കുന്നത്. ട്രോള്‍ ചെയ്യുന്നവരോട് നിങ്ങള്‍ ഇനിയും ചെയ്യൂയെന്നാണ് പറയാറുള്ളത്. അവരങ്ങനെ ചെയ്തതുകൊണ്ട് എന്റെ തൊഴില്‍ മുട്ടുന്ന അവസ്ഥയാണെങ്കില്‍ ഞാന്‍ അവരെ വിളിച്ചേനെ. എന്റെ അന്നംമുട്ടുന്ന രീതിയിലുള്ള കാര്യമാണ് ചെയ്യുന്നതെങ്കിലും വിളിച്ചേനെ.’

‘തീയില്‍ കുരുത്തതാണ് ഞാന്‍. ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങിയതാണ്. അങ്ങനെ വാടില്ല. കഥ പറയുമ്പോള്‍ത്തന്നെ മനസിലേക്ക് ട്യൂണ്‍ വരും. അങ്ങനെയാണ് പാട്ടുകള്‍ ചെയ്യുന്നത്. കഥ കേട്ടാല്‍ എനിക്ക് പാട്ട് മാത്രമേ വരൂ. വേറൊന്നും വരില്ല.”കരിയറില്‍ ഏറ്റവും വലിയ ഭാഗ്യമാണ്
ഔസേപ്പച്ചന്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്യാനായത്. സൈഡില്‍ നില്‍ക്കുന്ന ഒരു പയ്യനായി തുടങ്ങിയതാണ്. ഒരിക്കലും ഈ പണി ചെയ്യരുതെന്നാണ് അന്ന് തോന്നിയത്. നമ്മള്‍ ഭയക്കും അയ്യോ…. ഇത്രയും കാര്യങ്ങളുണ്ടല്ലോ എന്നോര്‍ത്താണ്. ഒരു കാര്യത്തെക്കുറിച്ച് നമ്മള്‍ കൂടുതലറിയുന്തോറും നമ്മള്‍ ഭയക്കാന്‍ തുടങ്ങും.’

‘ആ ഭയത്തെ അതിജീവിക്കുന്നതിന് അനുസരിച്ചാണ് നമ്മുടെ ഗ്രോത്ത്. ഒരുപാട്ട് സൂപ്പര്‍ഹിറ്റായാല്‍ ആരും വിളിച്ച് അഭിനന്ദിക്കാറില്ല. അങ്ങനെയൊരു സ്‌പേസ് ഞാനാര്‍ക്കും കൊടുക്കാറില്ല’ ഗോപി സുന്ദർ പറഞ്ഞു.
എല്ലാം വെളിപ്പെടുത്തി

More in Movies

Trending

Recent

To Top