Bigg Boss
നിയന്ത്രണം നഷ്ടമായ ഒമര്‍ ലുലു ബാത്ത് റൂമിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചു, കൂട്ടത്തല്ലും കയ്യാങ്കളിയും; ഒമർ ലുലു പുറത്തേക്ക്?
നിയന്ത്രണം നഷ്ടമായ ഒമര്‍ ലുലു ബാത്ത് റൂമിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചു, കൂട്ടത്തല്ലും കയ്യാങ്കളിയും; ഒമർ ലുലു പുറത്തേക്ക്?
ബിഗ് ബോസ്സിൽ ഏറ്റവും അവസാനം എത്തിയ വൈൽഡ് കാർഡ് എൻട്രിയായിരുന്നു ഒമർ ലുലു. എന്നാല്‍ താരത്തിന്റെ തണുപ്പന്‍ സമീപനം കടുത്ത വിമർശനം ഏറ്റുവാങ്ങിയിരുന്നു. ഒമര്‍ ലുലുവിന്‍റെ പെരുമാറ്റത്തെച്ചാല്ലി ബിഗ് ബോസില്‍ ഇന്നലെ സംഘര്‍ഷം നടന്നിരിക്കുകയാണ്. ഒമര്‍ ലുലുവിനെ ഷോയില്‍ നിന്നു തന്നെ പുറത്താക്കാനുള്ള ഒരുക്കവും നടക്കുന്നുണ്ട്. പോയ സീസണിലെ റോബിന്‍ രാധാകൃഷ്ണന്‍ പുറത്താകാനുണ്ടായ സംഭവങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് ബിഗ് ബോസ് വീട്ടില്‍ ഇന്ന് അരങ്ങേറിയത്.
മിഷന്‍ എക്‌സ് ടാസ്‌കിന്റെ ആദ്യത്തെ റൗണ്ട് ജയിച്ചത് ബീറ്റ ടീമാണ്. അഖില്‍ മാരാര്‍, ഷിജു, വിഷ്ണു, റിനോഷ്, ശ്രുതി, അനു, ഒമര്‍ ലുല, ശോഭ എന്നിവര്‍ അടങ്ങുന്നതാണ് ബീറ്റ ടീം. ടാസ്‌ക് തുടക്കം മുതല്‍ തന്നെ അടിയും ബഹളവുമായിരുന്നു. ടാസ്‌ക് തുടങ്ങിയപ്പോഴേക്കും മത്സരം ഫിസിക്കലായി മാറുകയായിരുന്നു. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ശാരീരീകമായി തന്നെയാണ് കളിച്ചത്. അക്ഷരാര്‍ത്തില്‍ ബിഗ് ബോസ് വീട് അങ്കക്കളമായി മാറി. നീണ്ട പോരാട്ടത്തിനൊടുവിലാണ് ശാസ്ത്രജ്ഞന്മാരുടെ ടീമായ ബീറ്റ ടീം ജയിക്കുന്നത്.
എന്നാല്‍ ഇതിനിടെ ആല്‍ഫാ ടീമിലെ അംഗമായ അഞ്ജൂസ് ഒരു ഫ്യൂസ് അടിച്ചു മാറ്റുകയായിരുന്നു. ഫ്യൂസുമായി അഞ്ജൂസ് നേരെ പോയത് ബാത്ത് റൂമിലേക്കായിരുന്നു. ബാത്ത് റൂമും വീടിന്റെ അകവുമൊന്നും ടാസ്‌കിന്റെ ഭാഗമായുള്ള ഏരിയായിരുന്നില്ല. ടാക്‌സിനിടെ സ്റ്റാന്‍ഡ് അടക്കം തകര്‍ന്നു പോയതിനാല്‍ രണ്ടാം റൗണ്ടിനായി ഗാര്‍ഡന്‍ ഏരിയ സെറ്റ് ചെയ്യാന്‍ ബ്ലൈന്‍ഡ്‌സ് ഇട്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് അഞ്ജൂസ് ഹ്യൂസ് എടുക്കുന്നത്. ഹ്യൂസ് കൈവശപ്പെടുത്താമെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നതുമായിരുന്നു.
ഇതോടെ ബീറ്റ ടീമിലുള്ളവരെല്ലാം ബാത്ത് റൂമിന് പുറത്ത് ഒത്തു ചേരുകയും അഞ്ജൂസിനോടായി പുറത്ത് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. വാതിലില്‍ മുട്ടിയും പലതും പറഞ്ഞ് പിരി കയറ്റിയിട്ടൊന്നും അഞ്ജൂസ് പുറത്തിറങ്ങിയില്ല. ഇതിനിടെ അഞ്ജൂസിന്റെ ടീമിലുള്ളവരും അവിടേക്ക് എത്തി. അവര്‍ അഞ്ജൂസിനോട് പുറത്തിറങ്ങരുതെന്ന് പറഞ്ഞു കൊണ്ടിരുന്നു. സമയം പോകുന്തോറും ബീറ്റ ടീമിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഒടുവില്‍ നിയന്ത്രണം നഷ്ടമായ ഒമര്‍ ലുലു ബാത്ത് റൂമിന്റെ വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇതോടെ ക്യാപ്റ്റനായ മിഥുന്‍ അവിടെ എത്തുകയും ഒമറിനോട് ദേഷ്യപ്പെടുകയും ചെയ്യുന്നുണ്ട്. താന്‍ ബാത്ത് റൂമില്‍ പോയതായിരുന്നുവെന്നാണ് അഞ്ജൂസ് പറഞ്ഞ വാദം. ബാത്ത് റൂമിന്റെ വാതില്‍ ചവിട്ടിത്തുറന്നത് തെറ്റാണെന്ന് അഞ്ജൂസ് ബിഗ് ബോസിനോട് പരാതിപ്പെടുകയും ചെയ്തു. ഒടുവില്‍ ബാത്ത് റൂമിന് പുറത്ത് കൂട്ടയടി തന്നെ നടക്കുകയാണ്. ഇരു ടീമുകളിലായി നടന്ന അടിക്കൊടുവില്‍ അഞ്ജൂസ് പുറത്തിറങ്ങിയെങ്കിലും ഹ്യൂസ് നഷ്ടപ്പെട്ടു. ഹ്യൂസ് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് കൈമാറി ഒടുവില്‍ ശ്രുതിയുടെ കൈവശം എത്തിയിരിക്കുകയാണ്.
ബിഗ് ബോസ് വീട്ടിലെ വസ്തു നശിപ്പിച്ചുവെന്ന കുറ്റത്തിന്റെ പേരില്‍ ഒമർ ലുലുവിനെ പുറത്താക്കുമോ എന്നതും കണ്ടറിയേണ്ടതാണ്.
