Malayalam Breaking News
എല്ലാവരും ചേർന്നെന്നെ മണ്ടനാക്കി,ഒറ്റപ്പെടുത്തി ; എനിക്ക് വീട്ടിൽ പോയാൽ മതി – പൊട്ടിക്കരഞ്ഞു ബിഗ് ബോസ്സിൽ ഷിയാസ്
എല്ലാവരും ചേർന്നെന്നെ മണ്ടനാക്കി,ഒറ്റപ്പെടുത്തി ; എനിക്ക് വീട്ടിൽ പോയാൽ മതി – പൊട്ടിക്കരഞ്ഞു ബിഗ് ബോസ്സിൽ ഷിയാസ്
By
എല്ലാവരും ചേർന്നെന്നെ മണ്ടനാക്കി,ഒറ്റപ്പെടുത്തി ; എനിക്ക് വീട്ടിൽ പോയാൽ മതി – പൊട്ടിക്കരഞ്ഞു ബിഗ് ബോസ്സിൽ ഷിയാസ്
ബിഗ് ബോസ്സിൽ പൊട്ടിത്തെറികൾ തുടരുന്നു. ഇത്തവണ ക്യാപ്റ്റനായ ഷിയാസിന് എതിരെയാണ് ബിഗ് ബോസ് വീട്ടിൽ വഴക്കുണ്ടായത്. താൻ ക്യാപ്റ്റനായാൽ ആരെയും നിയന്ത്രിക്കില്ല എന്ന് പറഞ്ഞ ഷിയാസ് അധികാരത്തിലെത്തിയപ്പോൾ അഹങ്കാരം കാണിച്ചുവെന്നാണ് മറ്റു മത്സരാർത്ഥികളുടെ പരാതി. രഞ്ജിനിയുമായാണ് ഷിയാസ് കൊമ്പു കോർത്തത് .
ഷിയാസിന്‍റേത് മണ്ടന്‍ തിരുമാനം ആണെന്ന് രഞ്ജിനി പറഞ്ഞു. ചിക്കന്‍ കറിയുണ്ടാക്കുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. രഞ്ജിനിയുടെ പ്രതികരണത്തിനെതിരെ ഷിയാസ് പൊട്ടിത്തെറിച്ചു. ഷോ ഓഫ് കാണിക്കാതെ സ്ട്രെയിറ്റ് ആയിട്ട് കളിക്കണമെന്ന് ഷിയാസ് പൊട്ടിത്തെറിച്ചു. താന്‍ ഭയങ്കര ബുദ്ധിമതിയാണെന്നാണ് രഞ്ജിനിയുടെ വിചാരമെന്നും ഷിയാസ് പറഞ്ഞു.
രഞ്ജിനി തന്നെ മണ്ടനെന്ന് വിളിച്ചത് ശരിയായില്ലെന്നും ഇതിനെതിരെ ആരും പ്രതികരിച്ചില്ലെന്നും ഷിയാസ് പറഞ്ഞു. അനൂപിനോടായിരുന്നു ഷിയാസ് പറഞ്ഞത്. പിന്നീട് അനൂപും ഷിയാസും തമ്മിലായി തർക്കം. അതിനിടയിൽ പേളിയും രഞ്ജിനിയും ബിഗ് ബോസിന് അരികില്‍ പരാതിയുമായെത്തി. തന്നോട് എങ്ങനെ പെരുമാറണമെന്നൊക്കെ സുരേഷ് പറയുന്നുണ്ടെന്നും തനിക്ക് മേല്‍ നിയന്ത്രണമിടാന്‍ ശ്രമിക്കുകയാണെന്നും അതേസമയം, സുരേഷ് നല്ല വ്യക്തിയാണെന്നും പേളി പരാതിപ്പെട്ടു.
ഇതിനിടെ പുറത്ത് വച്ച് ഷിയാസുമായി സാബുവും ബഷീറും കോർക്കുകയുണ്ടായി. ഷിയാസ് ക്യാപ്റ്റനായതിന്‍റെ അഹങ്കാരം കാണിക്കുകയാണെന്നാണ് സാബു പറഞ്ഞത്. പാണ്ടി ലോറിയുടെ താഴെ നില്‍ക്കുന്ന തവളയെ പോലെ പെരുമാറരുതെന്ന് അനൂപ് പറഞ്ഞത് ഷിയാസിന് ഇഷ്ടമായില്ല. ഷിയാസ് മണ്ടനാണെന്ന് അനൂപ് ആവർത്തിച്ചു. അനൂപിനോട് ഷിയാസ് സോറി പറയണമെന്ന് അതിഥിയും ആവശ്യപ്പെട്ടു. എല്ലാവരും ചേർന്ന് തന്നെ ഒറ്റപ്പെടുത്തുകയാണെന്ന് പറഞ്ഞ് ഷിയാസ് അവിടെ നിന്നും എഴുന്നേറ്റ് പോയി.പിന്നീട് രാത്രിയോടെ സാബുവും ശ്രീനിഷും ഷിയാസിനെ മാറ്റി നിർത്തി സംസാരിച്ചു. അനൂപും ഒപ്പമുണ്ടായിരുന്നു. ദേഷ്യപ്പെടരുതെന്നും ചേട്ടനെ പോലെയാണ് സംസാരിക്കുന്നതെന്നും അനൂപ് പറഞ്ഞു. പുറത്ത് പോകണമെന്ന് പറയരുതെന്നും സാബുവും പറഞ്ഞു. ഇതോടെ എനിക്കാരുടേയും സിംപതി വേണ്ടെന്ന് പറഞ്ഞ് ഷിയാസ് കരഞ്ഞു. ഷിയാസിനെ അനൂപ് കെട്ടിപ്പിടിച്ചു. സാബും ബഷീറും അവനെ അകത്തേക്ക് വിളിച്ചു കൊണ്ടു പോയി ആശ്വസിപ്പിച്ചു.
മറ്റുള്ളവർക്ക് വേണ്ടി തന്നെ ബഷീറും സാബുവും അനൂപുമെല്ലാം ഒറ്റപ്പെടുത്തുകയാണെന്നായിരുന്നു ഷിയാസ് പറഞ്ഞത്. അപ്പോഴേക്കും രഞ്ജിനി അവിടേക്ക് എത്തി. എല്ലാം മറന്നേക്കു എന്ന് പറഞ്ഞ് രഞ്ജിനിയും ഷിയാസിനെ കെട്ടിപ്പിടിച്ചു. ഗെയിമിന്‍റെ ഭാഗമായാണ് താന്‍ പ്രതികരിച്ചതെന്നും പേഴ്സണലി എടുക്കരുതെന്നും എല്ലാം മറക്കണമെന്നും രഞ്ജിനി പറഞ്ഞു. പൊട്ടിക്കരഞ്ഞു കൊണ്ട് എനിക്ക് വീട്ടില്‍ പോകണമെന്ന് ഷിയാസ് പറഞ്ഞു.
big boss show – shiyas and renjini issue