Malayalam Breaking News
ഹനീഫ് അദേനി – നിവിൻ പോളി ചിത്രം ‘മിഖായേലി’ൽ മമ്മൂട്ടിയും !! മാസ്സ് ഗസ്റ്റ് റോളിനായി കട്ട വെയിറ്റിങ്ങിൽ ആരാധകർ….

മമ്മൂട്ടിക്ക് തുടർച്ചയായി രണ്ട് സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ ‘മിഖായേല്‍’ ഈ മാസം 18ന് ചിത്രീകരണം ആരംഭിക്കും. ആന്‍റോ ജോസഫ് ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
അതേസമയം, മിഖായേലില്‍ മമ്മൂട്ടി ഒരു ചെറിയ വേഷത്തിലെത്തുമെന്ന് സൂചനയുണ്ട്. അത് മമ്മൂട്ടിയായിത്തന്നെ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ ഈ ഫ്ലാഷ് എന്‍ട്രി സിനിമയുടെ മൊത്തത്തിലുള്ള കളര്‍ തന്നെ മാറ്റുമെന്നാണ് റിപ്പോർട്ടുകൾ.
ദി ഗ്രേറ്റ്‌ഫാദര്‍ എന്ന സിനിമയിലൂടെ സംവിധായകനായ അരങ്ങേറ്റം കുറിച്ച ഹനീഫ് അദേനി പിന്നീട് അബ്രഹാമിന്‍റെ സന്തതികള്‍ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കുകയും ചെയ്‌തിരുന്നു. ഈ രണ്ട് സിനിമകളും ബ്ലോക്ക്ബസ്റ്ററുകളായി. മിഖായേല്‍ ഒരു ഫാമിലി ത്രില്ലര്‍ ചിത്രമാണ്. ‘ഗാര്‍ഡിയന്‍ ഏഞ്ചല്‍’ എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. എറണാകുളത്തും കോഴിക്കോടുമാണ് മിഖായേലിന്‍റെ ചിത്രീകരണം പ്ലാന്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിൽ വില്ലനായെത്തുന്നത് ജെ.ഡി ചക്രവർത്തിയാണ്.
Mammootty mass guest role in Nivin Pauly’s Mikhael