Connect with us

ജിന്റോ മാസ്സ്; ബിഗ് ബോസിനുള്ളിലെ കളികൾ പൊളിഞ്ഞു; ഇനി നിർണ്ണായകം….

Bigg Boss

ജിന്റോ മാസ്സ്; ബിഗ് ബോസിനുള്ളിലെ കളികൾ പൊളിഞ്ഞു; ഇനി നിർണ്ണായകം….

ജിന്റോ മാസ്സ്; ബിഗ് ബോസിനുള്ളിലെ കളികൾ പൊളിഞ്ഞു; ഇനി നിർണ്ണായകം….

ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാൻഡ് ഫിനാലയിലേക്ക് ഇനി വെറും മണിക്കൂറുകളാണ് ബാക്കിയുള്ളത്. ടോപ്പ് ഫൈവിൽ എത്തുന്നത് ആരൊക്കെയായിരിക്കും എന്ന് അറിയാനുള്ള കൗതുകത്തിലാണ് ആരാധകർ. ബിഗ് ബോസ് ഫൈനലിസ്റ്റിന് തിരഞ്ഞെടുക്കുന്നത് നാളെയാണ്. നിലവിൽ ജാസ്മിൻ, ജിന്റോ, അഭിഷേക്, അർജുൻ, ഋഷി, എന്നിവരാണ് ഹൗസിൽ അവശേഷിക്കുന്നത്.

എന്നാൽ ഈ സീസണിലെ വിജയി ആരാണെന്നുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജിന്റോ വിന്നറായേക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ഈ സീസണിലെ ഏറ്റവും സ്‌ട്രോങ്ങ് ആയ മത്സരാര്‍ത്ഥികളിൽ ഒരാളാണ് ജിന്റോ. തുടക്കം മുതല്‍ സ്‌ട്രോങ്ങ് മത്സരാര്‍ത്ഥിയാണെന്ന പ്രേക്ഷകരും വിലയിരുത്തിയ വ്യക്തികൂടിയാണ് ജിന്റോ.

ഇപ്പോഴിതാ ഇതുവരെയുള്ള ദിവസങ്ങളില്‍ ബിഗ് ബോസിനകത്ത് ജിന്റോ എന്തൊക്കെ ചെയ്തു എന്നതിനെ കുറിച്ചും അദ്ദേഹം വിജയിക്കാന്‍ യോഗ്യനാണെന്ന് പറയുന്നതിന്റെ കാരണവും തുറന്നു പറഞ്ഞിരിക്കുകയാണ് ഒരു ആരാധകന്‍. ഈ സീസണിലെ മികച്ച പ്ലെയര്‍ ആരാണെന്ന് ചോദിച്ചാല്‍ രണ്ടാമത് ഒന്നു ആലോചിക്കാതെ നിസംശയം അത് ജിന്റോ ആണെന്ന് പറയാം.

സിംഹവും, പുലിയും കടുവയും വാഴുന്ന ബിഗ് ബോസില്‍ തന്റെ നിഷ്‌കളങ്കത കൊണ്ട് ജനങ്ങളെ കൈയില്‍ എടുത്ത വ്യക്തി. ബിഗ് ബോസിലെ ജിന്റോയുടെ ഗ്രാഫ് നോക്കുന്നവര്‍ക്ക് അത് മനസിലാവും. സീറോയില്‍ നിന്നും ഹീറോ ആയ കഥ. വന്ന ആദ്യ അഴ്ച്ച തന്നെ മണ്ടന്‍ എന്ന് പേരു നല്‍കി മറ്റുള്ളവര്‍ ഒറ്റപ്പെടുത്തി. അവിടെ നിന്ന് സ്വന്തം സാമ്രാജ്യം കെട്ടിപടുത്ത ജിന്റോയുടെ കഥയാണ് ബിഗ് ബോസ് മലയാളം സീസണ്‍ സിക്‌സ്.

ഗെയിമിലൂടെ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് മനസിലായപ്പോള്‍ അയാളുടെ നിറവും രൂപവുമായി പ്രശ്‌നം. മണ്ടന്‍, മോയന്ത്, കരിഞ്ഞ മത്സ്യകന്യകന്‍, തുടങ്ങി എന്തൊക്കെ വംശീയ അധിക്ഷേപങ്ങളാണ് അയാള്‍ നേരിട്ടത്. കൂട്ടം ചേര്‍ന്ന് ഒറ്റപ്പെടുത്തിയപ്പോഴും അതിക്ഷേപ വര്‍ഷം ചൊരിഞ്ഞപ്പോഴും ഒരു തവണ പോലും എതിരാളികള്‍ക്ക് നേരെ കൈ ഉയര്‍ത്തയിട്ടില്ല. പകരം ഒരു ചെറുപുഞ്ചിരിയോടെ എല്ലാം അയാള്‍ നേരിട്ടു.

അയാള്‍ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു ബിഗ് ബോസ് സീസണ്‍ 6 വിന്നര്‍ എന്ന ടൈറ്റല്‍. ജിന്റോയുടെ ടീമില്‍ കയറാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞവരെ കൊണ്ട് തന്നെ ജിന്റോ ഞങ്ങളുടെ ടീമില്‍ വേണമെന്ന് മാറ്റി പറയിപ്പിച്ചച്ചിട്ടുണ്ട് അയാള്‍. മണ്ടന്‍ എന്ന വിളിപ്പേര്‍ കിട്ടി തൊട്ടു അടുത്ത ആഴ്ച തന്നെ തന്റെ ശക്തി കൊണ്ട് പവര്‍റൂം വെട്ടി പിടിക്കുന്നു. മണ്ടന്‍ പട്ടം ചാര്‍ത്തി കൊടുക്കാന്‍ മുന്‍ പന്തിയില്‍ ഉണ്ടായിരുന്ന റെസ്മിനെ കൊണ്ട് തന്നെ തനിക് കൈ അടിപ്പിച്ചു കൊണ്ട് ജിന്റോയുടെ മാസ് പവര്‍ റൂം എന്‍ട്രി.

അതുവരെ മണ്ടനെന്ന് വിളിച്ചവര്‍ ജിന്റോയുടെ പവര്‍ കമാന്‍ഡിങ്ങില്‍ മുട്ട് വിറച്ചിരുന്നു. അവിടുന്നങ്ങോട്ട് ടാസ്‌കുകളില്‍ അയാളുടെ പടയോട്ടം. നാലോളം പവര്‍ റൂം ടാസ്‌കുകളില്‍ വിജയം. തന്നെ മണ്ടന്‍ ആക്കാന്‍ മുന്നില്‍ നിന്നവരെ കൊണ്ട് തന്നെ വോട്ടിങ്ങ് വഴി ഏറ്റവും മെജോററ്റിയില്‍ ജയിക്കുന്ന ക്യാപ്‌റ്റെന്‍ എന്ന ബഹുമതി സ്വന്തമാക്കി.

വായ മുടി കെട്ടി താന്‍ ഒരു ജെന്റില്‍മാന്‍ ആണെന്ന് തോന്നിപ്പിച്ച അര്‍ജുന്റയും, കോമണര്‍ എന്ന ടാഗ് അണിഞ്ഞ് പാവത്താനായി നടന്ന റെസ്മിന്റയും യഥാര്‍ഥ മുഖം നാലാമത്തെ ആഴ്ച തന്നെ ഗെയിമിലൂടെ തുറന്നു കാട്ടി. ജാന്‍മണിയ്ക്ക് ചായ കൊടുത്തതിന് പവര്‍റൂം മെമ്പറായ ജിന്റോയ്ക്ക് ക്ലീനിങ് ശിക്ഷ, പവര്‍ ബെല്‍ മുഴക്കിയ ഹൗസ് മെമ്പര്‍ മാത്രമായ ഗബ്രിയ്ക്ക് എന്റര്‍ടെയിന്‍മെന്റ് ശിക്ഷയും.

താന്‍ നേടി കൊടുത്ത പവര്‍ റൂമില്‍ കേറി തനിക്ക് എതിരെ നടത്തിയ ശിക്ഷ വിധി അങ്ങനെ പ്രേക്ഷകരുടെ ഇടയില്‍ ചോദ്യം ചെയ്യപ്പെട്ടു. മാത്രമല്ല അര്‍ജുന്റെ വാക്ക് കേട്ടു ക്ലീന്‍ ചെയ്ത ഫ്‌ളോറില്‍ വേസ്റ്റ് വാരി എറിഞ്ഞ റെസ്മിന്‍ അതോട് കുടി കട്ട നെഗറ്റീവ് ആയി. ജാസ്മിന്‍-ഗബ്രി കോംബോയില്‍ പെട്ടു ടാസ്‌കിലും അല്ലാതെയും അവിടെയുള്ളവര്‍ വട്ടം കറങ്ങിയപ്പോള്‍ ജബ്രി കോംബോയെ നിലത്ത് നിര്‍ത്തതെ നിരന്തരമായി അറ്റാക്ക് ചെയ്തു ആ കോംബോ വെറും ഫേക്ക് ആണെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടി.

പവര്‍ ഉപയോഗിച്ച് ഗബ്രി ജിന്റോയെ നേരിട്ട് ജയിലിലേക്ക് നോമിനേറ്റ് ചെയ്തപോള്‍ തൊട്ട് അടുത്ത നിമിഷം എഴുന്നേറ്റ് നിന്ന് രണ്ടാമത്തെ വ്യക്തിയായി ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തു കൊണ്ട് ജിന്റോ ഗബ്രിയ്ക്ക് ചെക്ക് വെയ്ക്കുന്നു.അതിന്റെ അവസാനം ജയിലില്‍ ജാസ്മിനും പുറത്ത് ഗബ്രിയ്ക്കും ഉറക്കം നഷ്ടപെട്ട കാള രാത്രിയായി. പെട്ടെന്നു ഓര്‍മയില്‍ വരുന്ന മറ്റൊരു കാര്യം ജാസ്മിന്‍ ക്യാപ്റ്റനും ഗബ്രി പവര്‍ റൂമിലുമുള്ള സമയം, ക്യാപ്റ്റന്‍ വിളിച്ച മീറ്റിങ്ങില്‍ ക്യാപ്റ്റനെ സംസാരിക്കാന്‍ അനുവദിക്കാതെ പവര്‍ റൂം മുഴുവന്‍ എഴുന്നേറ്റ് നില്‍ക്കുന്നു.

മറ്റൊരാള്‍ക്കും അതില്‍ പ്രശ്‌നം തോന്നിയില്ല. പക്ഷെ ജിന്റോ അതില്‍ ഒരു ഗെയിം കണ്ടു. ക്യാപ്റ്റന്‍ വിളിച്ച മീറ്റിങ്ങില്‍ പവര്‍ റൂമിന് സംസാരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു കൊണ്ട് പവര്‍ ടീമിന്റെ വായ അടപ്പിച്ച സോഫയില്‍ ഇരുത്തിച്ചു. അങ്ങനെ എത്ര എത്ര കാര്യങ്ങള്‍… തന്റെ രണ്ടാം വരവില്‍ കാട്ടു തീയണെന് സ്വയം പ്രഖ്യാപിച്ചു വന്ന സിജോ വെറും ഉരച്ചു കളഞ്ഞ തീപ്പെട്ടി കൊളിയാണെന്ന് പറഞ്ഞു കൊണ്ട് സിജോയിടെ നെഞ്ചില്‍ ജിന്റോ വക ആദ്യത്തെ വെടിപൊട്ടിക്കല്‍.

പിന്നിട് ഒറ്റയ്ക്ക് ഗെയിം കളിക്കാന്‍ പറ്റാതെ ആടി ഉലഞ്ഞു സിജോ ടീമായി കളിച്ചതും, ജിന്റോയെ കുറിച്ച് വാഴ്ത്തി പാടാന്‍ മുന്‍പന്തിയില്‍ നിന്നതും നാം കണ്ടു. പുറത്ത് നിന്ന് ജിന്റോയുടെ ഗെയിം കണ്ടു പഠിച്ചിട്ടാണ് താന്‍ വന്നതെന്ന് പ്രഖ്യപിച്ചു കൊണ്ട് മാസ് എന്‍ട്രി നടത്തിയ സീക്രട്ട് ഏജന്റ് പകുതി വഴിയില്‍ ഗെയിം അവസാനിപ്പിച്ചു എവിടയോ നഷ്ടപെട്ട സായി കൃഷ്ണയെ കണ്ടു പിടിക്കാന്‍ പോയതും കണ്ടു. പിന്നീട് ജിന്റോയ്ക്ക് എതിരെ ഗെയിം കളിച്ച ഗബ്രി, റെസ്മിന്‍, ശ്രീരേഖ, സിജോ, ശരണ്യ, അപ്‌സര എന്നിവര്‍ ഓരോരുത്തരായി ജനപിന്തുണ നഷ്ടപെട്ട് പുറത്തേക്ക് പോയി.

ഗെയിമിനെ ഗെയിം ആയി എടുത്ത്, ആരോടും പ്രത്യേക വിരോദം മനസ്സില്‍ വെക്കാത്തതാണ് ജിന്റോയുടെ മറ്റൊരു പ്രത്യേകത. ഒരു ശിക്ഷയുടെ ഭാഗമായി ജിന്റോയെ ലാലേട്ടന്‍ പുറത്താക്കിയപ്പോള്‍ തിരിച്ചു കേറ്റരുതെന്ന് പറഞ്ഞ നോറ സീക്രെട്ട് റൂം ടാസ്‌കിന്റെ ഭാഗമായി പുറത്ത് പോയി തിരിച്ചു വന്നപ്പോള്‍ സ്വീകരിക്കാന്‍ ഉണ്ടായ ഒരേ ഒരാള്‍ ജിന്റോ മാത്രമാണ്. അതുവരെ ജിന്റോയോട് ഓടുങ്ങാത്ത പക മനസ്സില്‍ വച്ച നോറ ജിന്റോയെ അംഗീകരിച്ചു. അങ്ങനെ എത്ര എത്ര ഉദാഹരണങ്ങള്‍.

തൊട്ടു കൂടായ്മ കല്‍പ്പിച്ച് മാറ്റി നിര്‍ത്തിയ ഗബ്രി, കരിഞ്ഞ മത്സ്യകന്യകന്‍ എന്ന വിളിപേര്‍ നല്‍കി നിറത്തെയും രൂപത്തെയും അപമാനിച്ച ജാസ്മിന്‍. ജയിലില്‍ വച്ച് ജാസ്മിന്‍ അടിച്ചപ്പോള്‍ അതില്‍ തനിക്ക് പരാതി ഇല്ല അത് അവളുടെ അപ്പോഴത്തെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് പറ്റി പോയ തെറ്റാണെന്ന് പറഞ്ഞു ലാലേട്ടന്റെ മുന്നില്‍ നിന്ന് ജാസ്മിനെ രക്ഷിച്ചത്, അങ്ങനെ നിരവധി ഉദാഹരണങ്ങളുണ്ട്.

കണ്ണാടി നോക്കി നവരസങ്ങള്‍ കാഴ്ച വച്ചതും, അപ്‌സരയുടെ കൂടെ ഡാന്‍സ് ചെയ്ത് ലാലേട്ടന്റെ കൈയില്‍ നിന്ന് അവാര്‍ഡ് വാങ്ങിയതും, മേക്കോവര്‍ ടാസ്‌കിലെ പ്രകടനവും എല്ലാം ജിന്റോയുടെ എന്റര്‍ടെയിന്‍മെന്റ് കണ്ടെന്റില്‍ വളരെ ചുരുങ്ങിയ നിമിഷങ്ങള്‍ മാത്രം.

ടാസ്‌ക്, ഗെയിം, എന്റര്‍ടെയിന്‍മെന്റ്, കോമഡി, തുടങ്ങി ഈ സീസണില്‍ എന്ത് എടുത്താലും അവിടെ ജിന്റോ തന്റെതായ മുദ്ര പതിപ്പിച്ചിട്ടുണ്ടാവും. മണ്ടന്‍ എന്ന് വിളിയില്‍ തുടങ്ങി ബിഗ് ബോസ് മലയാളം സീസണ്‍ സിക്‌സിലെ വിന്നര്‍ എന്ന വിളിയില്‍ ഈ സീസണ്‍ അവസാനിക്കും. ജിന്റോ ജയിക്കട്ടെ…’ എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Continue Reading
You may also like...

More in Bigg Boss

Trending

Recent

To Top