7 വര്‍ഷങ്ങള്‍ക്ക് വീണ്ടും സംവിധായക കുപ്പായമണിഞ്ഞ് മേജര്‍ രവി; നായകന്‍ ആരെന്ന് കണ്ടോ!
മലയാളികളുടെ പ്രിയ സംവിധായകനാണ് മേജര്‍രവി. ഇപ്പോഴിതാ 7 വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് അദ്ദേഹം. ഓപ്പറേഷന്‍ രാഹത്ത് എന്നാണ് ചിത്ത്രതിന്റെ പേര്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്തുവിട്ടു. തമിഴ് നടന്‍ ശരത് കുമാര്‍ ആണ് നായകന്‍.
2015ല്‍ യെമനില്‍ സൗദി അറേബ്യയും സഖ്യകക്ഷികളും നടത്തിയ സൈനിക ഇടപെടലില്‍ ഇന്ത്യന്‍ പൗരന്മാരെയും വിദേശികളെയും ഒഴിപ്പിക്കാനുള്ള ഇന്ത്യന്‍ സായുധ സേനയുടെ ദൗത്യത്തെ ആസ്പദമാക്കിയുള്ളതാണെന്നാണ് എന്നാണ് വിവരം.
എന്ന ടാഗ് ലൈനോടുകൂടിയാണ് സിനിമയുടെ ഔദ്യോഗിക പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ‘1971 ബിയോണ്ട് ദി ബോര്‍ഡര്‍’ എന്ന ചിത്രമാണ് മേജര്‍ രവി അവസാനം സംവിധാനം ചെയ്തത്. 2017ല്‍ ാണ് ചിത്രം റിലീസ് ആയത്. ‘തെക്കു നിന്ന് ഒരു ഇന്ത്യന്‍ ചിത്രം’ എന്ന ടാഗ്‌ലൈനോടു കൂടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയിരിക്കുന്നത്.
കൃഷ്ണകുമാര്‍ കെ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്‌ലിന്‍ മേരി ജോയ് ആണ്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.
കുരുക്ഷേത്ര, കീര്‍ത്തിചക്ര, കര്‍മയോദ്ധ, കാണ്ഡഹാര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത മേജര്‍ രവി നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യസുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചകളിലും സജീവമായിരുന്നു.
