Malayalam Breaking News
പതിനെട്ട് അടവും പഴറ്റി ജസ്‌ല; അടിയ്ക്ക് പിന്നാലെ പ്രണയം; ബിഗ് ബോസ്സിൽ ട്വിസ്റ്റ്..
പതിനെട്ട് അടവും പഴറ്റി ജസ്‌ല; അടിയ്ക്ക് പിന്നാലെ പ്രണയം; ബിഗ് ബോസ്സിൽ ട്വിസ്റ്റ്..
ചെറിയ കളികളില്ല കളികൾ വേറെലെവൽ എന്ന് മോഹൻലാൽ പറഞ്ഞത് വെറുതെയായില്ല. മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസിൽ ഇനി കളികൾ കണ്ടറിയാം …
കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ്സില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി പുതിയ മത്സരാർത്ഥികൾ എത്തിയത്
പെൺപുലികളായ ദയ അശ്വതിയും ജസ്‌ല മടശ്ശേരിയുമാണ് ബിഗ് ബോസ് ഹൗസില്‍ പുതിയതായി എത്തിയത് ആദ്യം അടി പിന്നെ പ്രണയം. പതിനെട്ട് അടവും പയറ്റിയ ജസ്‌ല കളി തുടങ്ങിക്കഴിഞ്ഞു. അതിന്റെ ആദ്യ ഘട്ടം എന്ന പോലെയായിരുന്നു രജിത്ത് നോട് കൊമ്പ് കോർത്തത്
ബിഗ്‌ബോസിൽ ചർച്ചകൾക്കിടെ ഇനി താൻ പെണ്ണിന്റെ മേക്കപ്പ് അണിയാൻ പോകുകയാണെന്ന് രജിത് കുമാർ പറയുകയുണ്ടായി .മാത്രമല്ല അങ്ങനെ ഓരോ ദിവസവും ഓരോരുത്തർ ചെയ്യണമെന്നും രജിത്ത് കുമാർ പറഞ്ഞു .ഉടനെ ജസ്‌ല ഇടപെട്ടു. അങ്ങനെയെങ്കിൽ ഞങ്ങൾ പെണ്ണുങ്ങൾ എന്ത് ചെയ്യുമെന്നായി ജസ്‌ല.അതിന് നിങ്ങൾ ഇപ്പോഴേ ആണുങ്ങൾ ആയിക്കഴിഞ്ഞല്ലോ അങ്ങനെ അല്ലെ നടക്കുന്നതെന്ന് രജിത് കുമാർ ചോദിക്കുകയും ചെയിതു .അങ്ങനെ കൈലിയും ഷർട്ടുമൊക്കെ ഇട്ടുകഴിഞ്ഞാൽ പെണ്ണ് ആണാകുമോ എന്ന് ജസ്‌ല. തുടന്ന് ഇരുവരും തമ്മിൽ കൊമ്പു കോർത്തു.എന്നാൽ രജിത് ഒടുവിൻലൻ പിന്മാറി പോവുകയായിരുന്നു .നിന്നെ മനസിലാക്കിക്കാൻ എനിക്ക് കഴിയില്ല എന്ന് പറഞ്ഞാണ് രജിത് കുമാർ പിന്മാറിയത്.
എന്നാൽ പിന്നീട് ഇരുവരും ചങ്ങാതിമാരായ കാഴ്ചയാണ് കണ്ടത് . നീയൊരു അറേബ്യന്‍ സുന്ദരിയാണെന്ന് പറഞ്ഞ് കൊണ്ട് ജസ്ലയെ കൊണ്ട് തട്ടമിടിപ്പിക്കുന്ന രഞ്ജിത്ത് . ഇതിനിടെ സിമിങ് പൂളിലേക്ക് ചാടിക്കോ എന്ന് പറയുന്ന രജിത്തിനോട് ഞാന്‍ ചാടുകയാണെങ്കില്‍ നിങ്ങളെയും കൊണ്ടേ ചാടൂ എന്ന് ജസ്ല പറയുന്നു. . രാത്രി ഇരുവരും അടുത്തിരുന്ന് സംസാരിക്കവേ എന്നാ എന്നോട് ഐ ലവ് യൂ പറ എന്ന് പറഞ്ഞ് കൊണ്ട് രജിത്തിനെ ഇക്കിളി ഇടുകയും കെട്ടിപിടിച്ച് സന്തോഷത്തോടെ ഇരിക്കുന്ന ജസ്ലയെയുമാണ് കാണാന്‍ കഴിയുക. ഇത് രജിത്തിന് കുടുക്കാൻ വേണ്ടി ജസ്‌ലയുടെ അടവാണോ എന്നും പ്രേക്ഷകർ സംശയക്കുന്നുണ്ട്
അതേസമയം, വീട്ടില്‍ കൂടതല്‍ പേര്‍ക്കും ജസ്ലയുടെ മുഖം പരിചിതമായിരുന്നു. വീട്ടിലെ മുതിര്‍ന്ന അംഗമായ രജിത് കുമാറിന് ഒരു എതിരാളിയാകും ജസ്ലയെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ജസ്ല ഇസ്ലാം വിശ്വാസം ഉപേക്ഷിച്ചതിനെക്കുറിച്ചായിരുന്നു മതവിശ്വാസിയായ തെസ്‌നിയുടെ സംശയം. താന്‍ യുക്തിവാദിയാണെന്ന് ജസ്ല പ്രഖ്യാപിക്കുകയും ചെയ്തു.
ആക്ടിവിസ്റ്റ്, പ്രഭാഷക, യുക്തിവാദി, ശാസ്ത്രബോധമുള്ള, രാഷ്ട്രീയ അഭിപ്രായമുള്ള നിലപാടുള്ള സ്ത്രീയാണെന്നാണ് ജെസ്‌ലയെ പറ്റി സോഷ്യല്‍ മീഡിയ പറയുന്നത്. ജസ്ലക്കെതിരെയും നിരവധി പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ദയ അച്ചുവും ജസ്ലയും ഫേസ്‌ബുക്കില്‍ എതിരാളികളാണ്. പരസ്യമായി ഫിറോസ് കുന്നംപറമ്ബില്‍ വിഷയത്തില്‍ ഇരുവരും ഏറ്റുമുട്ടിയിരുന്നു. ഇതോടെ ബിഗ്‌ബോസ് പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. . ജസ്ലക്ക് പിന്തുണയുമായി ജോമോള്‍ ജോസഫ്‌ഉം ഭര്‍ത്താവും രംഗത്തെത്തി. ഇതാദ്യമായിരിക്കും ബിഗ് ബോസ്സില്‍ രണ്ട് പേരെ ഒരുമിച്ച് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി കേറ്റുന്നത്.
big boss malayalam 2
