Connect with us

ഇനി ആടുതോമമാരും ചാക്കോ മാഷുമാരും സൃഷ്ടിക്കപ്പെടാതിരിക്കട്ടം; അധ്യാപികയുടെ വാക്കുകള്‍ പങ്കുവെച്ച് സംവിധായകന്‍ ഭദ്രന്‍

Malayalam

ഇനി ആടുതോമമാരും ചാക്കോ മാഷുമാരും സൃഷ്ടിക്കപ്പെടാതിരിക്കട്ടം; അധ്യാപികയുടെ വാക്കുകള്‍ പങ്കുവെച്ച് സംവിധായകന്‍ ഭദ്രന്‍

ഇനി ആടുതോമമാരും ചാക്കോ മാഷുമാരും സൃഷ്ടിക്കപ്പെടാതിരിക്കട്ടം; അധ്യാപികയുടെ വാക്കുകള്‍ പങ്കുവെച്ച് സംവിധായകന്‍ ഭദ്രന്‍

മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രമായ സ്ഫടികത്തിന്റെ റീമാസ്റ്റര്‍ ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ അവസരത്തില്‍ സംവിധായകന്‍ ഭദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഒരു വീഡിയോ ശ്രദ്ധേയമാവുകയാണ്. സ്ഫടികം എന്ന ചിത്രത്തേക്കുറിച്ചും അതിലെ കഥാപാത്രങ്ങളായ ആടുതോമയേയും ചാക്കോ മാഷിനേയും കുറിച്ച് സംസാരിക്കുന്ന ഒരു അധ്യാപികയെയാണ് വീഡിയോയില്‍ കാണാനാകുക.

താന്‍ കൂടി പങ്കെടുത്ത ഒരു ചടങ്ങില്‍ നിന്നുള്ള വീഡിയോ ആണിതെന്നാണ് ഭദ്രന്‍ വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്. യാദൃഛികമായി കഴിഞ്ഞ ദിവസം ആ വീഡിയോ മൊബൈലില്‍ ലഭിച്ചപ്പോള്‍ ഏറെ അര്‍ത്ഥവത്തായ ആ വരികള്‍ നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നി എന്നും അദ്ദേഹം പറഞ്ഞു.

‘സ്ഫടികം ഒരു സിനിമയല്ല, അനേകം അധ്യായങ്ങളുള്ള ബൃഹത്തായ ഒരു ഗ്രന്ഥമാണ്. ആടുതോമ അതിലെ ആദ്യ അധ്യായമാണ്. വരികള്‍ക്കിടയിലൂടെ രക്ഷിതാക്കളും അധ്യാപകരും വായിച്ച് വ്യാഖ്യാനിക്കേണ്ടൊരു അധ്യായം. രണ്ടാമത്തെ അധ്യായം ചാക്കോ മാഷ്. ഇങ്ങനെ അനേകം അധ്യായങ്ങള്‍ ചേരുന്നൊരു ബൃഹത് ഗ്രന്ഥമാണ് സ്ഫടികം.

സ്ഫടികത്തിലെ കഥാപാത്രങ്ങള്‍ വെറും കഥാപാത്രങ്ങളല്ല. നമുക്കിടയില്‍ ജീവിക്കുന്ന വ്യക്തികളാണ്. ഇനി ആടുതോമമാരും ചാക്കോ മാഷുമാരും സൃഷ്ടിക്കപ്പെടാതിരിക്കാന്‍ സ്ഫടികം എന്ന ഗ്രന്ഥം എല്ലാവരും വായിക്കുക’ എന്നാണ് വീഡിയോയില്‍ അധ്യാപിക പറയുന്നത്.

കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിന്റെ 19ാം വാര്‍ഷിക ദിന പരിപാടിയോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെ സ്‌കൂളിലെ മലയാളം അദ്ധ്യാപികയായ സലിലയാണ് ‘സ്ഫടികം’ സിനിമയെ കുറിച്ച് പറഞ്ഞത്. പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കാനായി സംവിധായകന്‍ ഭദ്രനെ ക്ഷണിക്കുന്നതിനിടയില്‍ നടത്തിയ പ്രസംഗത്തിനിടയിലായിരുന്നു ‘സ്ഫടികം’ സിനിമയുടെ ഈ കാലത്തുള്ള പ്രസക്തിയെ കുറിച്ച് അവര്‍ പറഞ്ഞത്.

ആടുതോമയായി വീണ്ടും മോഹന്‍ലാല്‍ ബിഗ് സ്‌ക്രീനില്‍ കസറാന്‍ ഇനി ഏതാനും നാളുകള്‍ മാത്രമാണ് ബാക്കി. സ്ഫടികത്തിന്റെ 24ാം വാര്‍ഷിക വേളയിലായിലാണ് ചിത്രത്തിന്റെ റീമാസ്റ്റിംഗ് വെര്‍ഷന്‍ വരുന്നുവെന്ന വിവരം ഭദ്രന്‍ അറിയിച്ചത്. സ്ഫടികം 4കെ മികവോടെ ഫെബ്രുവരി 9ന് തിയറ്ററുകളില്‍ എത്തും.

More in Malayalam

Trending

Recent

To Top