Connect with us

പാട്ടുകള്‍ ഇതുവരെയും തയ്യാറാക്കിയിട്ടില്ല, ദളപതി 67 ന്റെ ഓഡിയോ റൈറ്റ്‌സ് വിറ്റു പോയത് റെക്കോര്‍ഡ് തുകയ്ക്ക്!!

News

പാട്ടുകള്‍ ഇതുവരെയും തയ്യാറാക്കിയിട്ടില്ല, ദളപതി 67 ന്റെ ഓഡിയോ റൈറ്റ്‌സ് വിറ്റു പോയത് റെക്കോര്‍ഡ് തുകയ്ക്ക്!!

പാട്ടുകള്‍ ഇതുവരെയും തയ്യാറാക്കിയിട്ടില്ല, ദളപതി 67 ന്റെ ഓഡിയോ റൈറ്റ്‌സ് വിറ്റു പോയത് റെക്കോര്‍ഡ് തുകയ്ക്ക്!!

വിജയ്- ലോകേഷ് കനകരാജ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ദളപതി 67 ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളെല്ലാം തന്നെ പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇതിനിടയില്‍ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

അനിരുദ്ധ് രവിചന്ദര്‍ ആണ് ദളപതി 67 എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. 16 കോടിക്കാണ് ഓഡിയോ റൈറ്റ്‌സ് വിറ്റു പോയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെയും ഒരുക്കാത്ത ഗാനമാണ് ഇത്രയും രൂപയ്ക്ക് വിറ്റു പോയതെന്നതും ശ്രദ്ധേയമാണ്. സോണി മ്യൂസിക്കിനാണ് റൈറ്റ്‌സ്.

അതേസമയം, മാസ്റ്റര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ പ്രഖ്യാപിക്കും. 14 വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷയും വിജയിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിജയിയുടെ കരിയറിലെ 67ത്തെ സിനിമ കൂടിയാണ് ഇത്. നെറ്റ്ഫ്‌ലിക്‌സിന് ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ്.

ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പരമഹംസയാണ്. സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്, ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിക്കുന്നത്. രാംകുമാര്‍ ബാലസുബ്രഹ്!മണ്യമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഗൗതം വാസുദേവ് മേനോന്‍, സഞ്!ജയ് ദത്ത്, പ്രിയ ആനന്ദ്, സാന്‍ഡി, മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, അര്‍ജുന്‍, മാത്യു തോമസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

More in News

Trending

Recent

To Top