Malayalam Breaking News
ബീഹാർ ജൂനിയർ എൻജിനിയർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് സണ്ണി ലിയോൺ !
ബീഹാർ ജൂനിയർ എൻജിനിയർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് സണ്ണി ലിയോൺ !
By
അടുത്തിടെ ഗൗതമി നായർ തന്റെ പോസ്റ്റ് ഗ്രാജ്യുവേഷനിൽ റാങ്ക് നേടിയത് വാർത്ത ആയിരുന്നു. അഭിനയവും സംഗീതവും മാത്രമല്ല , പഠനത്തിലും മിടുക്കി ആണെന്ന് ഗൗതമി തെളിയിക്കുകയായിരുന്നു. ഇപ്പോൾ അങ്ങനെ റാങ്ക് നേടി ഞെട്ടിക്കുന്നത് മറ്റാരുമല്ല സണ്ണി ലിയോൺ ആണ്.ബിഹാര്‍ പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ ജൂനിയര്‍ എന്‍ജിനീയര്‍ യോഗ്യത പരീക്ഷയില്‍ ഒന്നാം റാങ്ക് ആണ് സണ്ണി ലിയോണ്‍ .
പക്ഷെ ആള് വേറെയാണ്. നടി സണ്ണി ലിയോണ്‍ അല്ല. വിജയി ബിഹാറിലെ ഒരു സാധാരണക്കാരിയാണ്. നടിയുടെ പേരുമായി വന്ന സാമ്യമാണ് അവരെ പ്രശസ്തയാക്കിയത്. സണ്ണി എന്നാണ് ഉദ്യോഗാര്‍ത്ഥിയുടെ പേര്. പിതാവിന്റെ പേരാണ് ലിയോണ്‍.
ജൂനിയര്‍ എന്‍ജിനീയര്‍ പരീക്ഷ സണ്ണി ലിയോണ്‍ വെറുതെയല്ല പാസായത്. 98.5 പോയിന്റ് സ്കോര്‍ നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. 73.5 എഡ്യൂക്കേഷന്‍ പോയിന്റും 25 എക്സ്പീരിയന് പോയിന്റും അവര്‍ നേടിയിരുന്നു.
സണ്ണി ലിയോണിന്റെ ആപ്ലിക്കേഷന്‍ ഐഡി ജെഇസി/0031211 ഉം യൂസര്‍ ഐഡി 2AVRCWCT ഉം ആണ്. ബിഹാറിലെ ഒഴിവുവന്ന 214 ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍) പോസ്റ്റിലേക്ക് ജനുവരി 15 മുതല്‍ 31 വരെയാണ് .
beehari girl sunny leone top drafts for jre exam
