ഫെഫ്ക റൈറ്റേഴ്സ് യൂണിയന് തെരഞ്ഞെടുപ്പ് ഫലം പുറത്ത്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബാലചന്ദ്രന് ചുള്ളിക്കാട് തെരഞ്ഞെടുക്കപ്പെട്ടു. നടന് ജോയ് മാത്യുവുമായി ആയിരുന്നു മത്സരം. 72ല്‍ 50 വോട്ട് നേടിയാണ് ബാലചന്ദ്രന് ചുള്ളിക്കാടിന്റെ വിജയം. ജോയ് മാത്യുവിന് 21 വോട്ടാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി.
തിരക്കഥാകൃത്ത് ജിനു എബ്രഹാമിനെ നേരത്തെ എതിരില്ലാതെ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. മങ്കൊമ്പ് ഗോപാലകൃഷ്ണനും സിബി കെ തോമസുമാണ് വൈസ് പ്രസിന്റുമാരായി തെരഞ്ഞടുക്കപ്പെട്ടത്. സാധാരണഗതിയില്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പിന് പകരം നാമനിര്‍ദേശമാണ് രീതി. ആ പതിവാണ് ഇത്തവണ മാറുന്നത്.
മലയാള സിനിമയിലെ നൂറോളം എഴുത്തുകാരാണ് വോട്ട് രേഖപ്പെടുത്തിയത്. നിലവില്‍ എസ് എന്‍ സ്വാമിയായിരുന്നു സംഘടനയുടെ അധ്യക്ഷ സ്ഥാനം വഹിച്ചിരുന്നുത്.
ഫെഫ്കയ്ക്ക് കീഴില്‍ റൈറ്റേഴ്സ് യൂണിയന് രൂപീകരിച്ചപ്പോള്‍ ആദ്യം ജനറല്‍ സെക്രട്ടറിയായത് സംവിധായകന് ബി ഉണ്ണികൃഷ്ണനായിരുന്നു. ശേഷം എ കെ സാജനായിരുന്നു ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചത്.
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....
സിനിമാ പ്രൊമോഷൻ അടിമുടി മാറിയിരിക്കുകയാണല്ലോ? യൂട്യൂബറിൻ്റെ പോസ്റ്റു വരെ വലിയ പ്രേഷക പിന്തുണ ലഭിക്കുന്നുവെന്നു വിശ്വസിക്കുന്ന കാലഘട്ടം. ഈ സാഹചര്യത്തിൽ ഒരു...