Connect with us

വളരെ പ്രതീക്ഷയോടെ എത്തിയ പൃഥ്വിരാജ് ചിത്രം എട്ടു നിലയില്‍ പൊട്ടി; അതിന്റെ നിര്‍മാതാവായ സ്ത്രീയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയം;

Malayalam

വളരെ പ്രതീക്ഷയോടെ എത്തിയ പൃഥ്വിരാജ് ചിത്രം എട്ടു നിലയില്‍ പൊട്ടി; അതിന്റെ നിര്‍മാതാവായ സ്ത്രീയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയം;

വളരെ പ്രതീക്ഷയോടെ എത്തിയ പൃഥ്വിരാജ് ചിത്രം എട്ടു നിലയില്‍ പൊട്ടി; അതിന്റെ നിര്‍മാതാവായ സ്ത്രീയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയം;

പലരെയും സംബന്ധിച്ച് സിനിമ ഒരു ഭാഗ്യ പരീക്ഷണമാണ്. അത് അണിയറപ്രവര്‍ത്തകര്‍ക്ക് ആയാലും താരങ്ങള്‍ക്ക് ആയാലും. വലിയ പ്രതീക്ഷയോടെ സിനിമ എടുത്ത് തിയേറ്ററില്‍ എത്തിക്കുമ്പോള്‍ അത് എട്ട് നിലയില്‍ പൊട്ടും. ചിലപ്പോള്‍ പ്രമോഷന്‍ സമയത്ത് പറഞ്ഞ വാക്കുകള്‍ അടക്കം വെച്ച് വരുന്ന ട്രോളുകള്‍ സഹിക്കേണ്ടതായും വരും.

ഇപ്പോള്‍ താരങ്ങളില്‍ നിരവധി പേര്‍ നിര്‍മാണ രംഗത്തേയ്ക്ക് വന്നിട്ടുണ്ട്. മുമ്പ് താരങ്ങളുടെ പതിവ് വരിക അഭിനയിക്കുക പോവുക എന്നത് മാത്രമായിരുന്നു. എന്നാലിപ്പോള്‍ താരങ്ങള്‍ തന്നെ സിനിമ നിര്‍മിച്ച് അഭിനയിക്കുന്നതിനോട് നിര്‍മാതാക്കളുടെ ഒരു വിഭാഗത്തിനും എതിര്‍പ്പുണ്ട്. മുമ്പൊക്കെ താന്‍ നിര്‍മിച്ച സിനിമ പരാജയപ്പെടുമ്പോള്‍ കടം തീര്‍ക്കാന്‍ മറ്റ് വഴികളില്ലാതെ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയിലേക്ക് വരെ നിര്‍മാതാക്കള്‍ എത്തിയിരുന്നു.

സിനിമ ഒരു ഭാഗ്യപരീക്ഷണമാണെന്ന് പറഞ്ഞ് തന്നെയാണ് പല നിര്‍മാതാക്കളും സിനിമ എടുക്കാന്‍ വരുന്നത്. ഒരു സിനിമ പൊട്ടിയാല്‍ അടുത്ത സിനിമയില്‍ പിടിക്കാമെന്ന് ചിന്തിക്കും. ശേഷം വീണ്ടും കടം വാങ്ങി സിനിമ നിര്‍മിക്കും. അതുകൂടി പരാജയപ്പെടുമ്പോഴാണ് നിലനില്‍പ്പ് പ്രശ്‌നത്തിലാവുന്നത്.

അത്തരത്തില്‍ മൈ സ്‌റ്റോറിയെന്ന സിനിമ നിര്‍മിച്ച് സാമ്പത്തിക പ്രതിസന്ധികള്‍ നേരിടേണ്ടി വന്ന ഒരു സ്ത്രീയെ കുറിച്ച് പറയുകയാണ് നിര്‍മാതാവ് എസ്.സി പിള്ള. പാസഞ്ചര്‍ പോലുള്ള ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച നിര്‍മാതാവാണ് എസ്.സി പിള്ള. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് തുറന്ന ്പറഞ്ഞത്. വൈകാതെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയുമായിരുന്നു. പൃഥ്വിരാജും പാര്‍വതി തിരുവോത്തും നായകനും നായികയുമായി അഭിനയിച്ച സിനിമയാണ് മൈ സ്‌റ്റോറി. വളരെ പ്രതീക്ഷയോടെ റിലീസ് ചെയ്ത സിനിമ തിയേറ്ററില്‍ പരാജയമായിരുന്നു.

2018ല്‍ റോഷ്‌നി ദിനകറാണ് സിനിമ സംവിധാനം ചെയ്തത്. വൈശാഖ സിനിമയാണ് ചിത്രം വിതരണം ചെയ്തത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം നല്ലതായിരുന്നുവെങ്കിലും എന്തോ എവിടെയോ പാളിപ്പോയത് പോലെ ഒരു കഥയായിരുന്നു സിനിമയുടേത്. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ പരാജയപ്പെട്ട പൃഥ്വിരാജ് സിനിമകള്‍ എടുത്ത് നോക്കിയാല്‍ അതില്‍ ഒന്നാമതായിരിക്കും മൈ സ്‌റ്റോറിയുടെ പേര്.

സിനിമയുടെ നിര്‍മാതാവ് ഒരു ദിവസം തന്നെ വിളിച്ച് പറഞ്ഞ കാര്യങ്ങളാണ് നിര്‍മാതാവ് എസ്.സി പിള്ള അഭിമുഖത്തില്‍ പങ്കുവെച്ചത്. ‘കുറച്ച് വര്‍ഷം മുമ്പ് ഒരു ലേഡി എന്നെ വിളിച്ചു…. പിള്ള സാര്‍ എന്റെ കൂടെ നില്‍ക്കാമോ കുറഞ്ഞത് ഒരു കോടിയെങ്കിലും ഉണ്ടെങ്കില്‍ അവര്‍ നിര്‍മിച്ച ഒരു സിനിമ പൂര്‍ത്തിയാക്കാന്‍ പറ്റുമെന്ന് അറിയിച്ചു.’

‘ഞാന്‍ ഒരു സിനിമ ചെയ്തു ആറ്, ഏഴ് കോടിയായി ഇനി ഒരു കോടിയോ രണ്ട് കോടിയോ ഉണ്ടെങ്കില്‍ സിനിമ തീര്‍ക്കാമെന്നാണ് അവര്‍ പറഞ്ഞത്. നല്ലൊരു ലേഡിയാണ്… അവര്‍ ആഫ്രിക്കയിലോ എവിടെയോയാണ് ജോലി ചെയ്തത്. പാരന്റ്‌സും വെളിയിലാണ്. അവര്‍ അവരുടെ കഥ ദയനീയമായി എന്നോട് പറഞ്ഞു. എത്ര കോടി അവര്‍ പൃഥ്വിരാജിന്റെ മൈ സ്‌റ്റോറി എന്ന സിനിമയ്ക്ക് വേണ്ടി കളഞ്ഞുവെന്ന് അറിയാമോ…’

‘അവസാനം കഷ്ടപ്പെട്ട് അവര്‍ എങ്ങനെയോ പടം റിലീസ് ചെയ്തു. പക്ഷെ സിനിമ പൊട്ടി. കുടുംബപരമായി ഉണ്ടായിരുന്ന സമ്പാദ്യമായിരുന്നു അവര്‍ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചത്. അച്ഛനും അമ്മയുമടക്കം എവിടെയൊക്കയോ പോയി സമ്പാദിച്ച പണമായിരുന്നു. അവരുടേത് വലിയ ഫാമിലിയായിരുന്നു.’

‘അവര്‍ക്കൊപ്പം ചേരണമെന്നുണ്ടായിരുന്നു. പക്ഷെ ആലോചിച്ചപ്പോള്‍ വേണ്ടെന്ന് തോന്നി ഞാന്‍ എസ്‌കേപ്പായി. ഞാന്‍ സിനിമ നിര്‍മിക്കുന്നത് ഞാന്‍ മാത്രം അധ്വാനിച്ച് ഉണ്ടാക്കിയ പണം വെച്ചാണ്. മറ്റൊന്നില്‍ നിന്നും എടുക്കാറില്ല’ എന്നും നിര്‍മാതാവ് എസ്.സി പിള്ള പറഞ്ഞു. പൃഥിരാജ്, പാര്‍വതി തിരുവോത്ത്, നന്ദു, മനോജ്.കെ.ജയന്‍ എന്നിങ്ങനെ വലിയ താരനിരയുള്ള സിനിമയായതിനാല്‍ പ്രേക്ഷകര്‍ക്ക് വളരെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ മൈ സ്‌റ്റോറിയെ പ്രേക്ഷകര്‍ തുണച്ചില്ല.

അതേസമയം, ആടുജീവിതം എന്ന ബ്ലെസി ചിത്രമാണ് പൃഥ്വിരാജിന്റേതായി പുറത്തെത്താനുള്ളത്. ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്റെ കഴിഞ്ഞ കുറച്ച് വര്‍ഷത്തെ ജീവിതം ഡിസൈന്‍ ചെയ്യപ്പെട്ടിരിക്കുന്നത് ‘ആടുജീവിതം’ കാരണമാണ്. ആടുജീവിതം വര്‍ഷത്തിന്റെ ഒരു സമയം മാത്രമേ ചിത്രീകരിക്കാന്‍ പറ്റുകയുള്ളു, കാരണം മരുഭൂമിയിലെ കാലാവസ്ഥ അനുസരിച്ചാണത്. എല്ലാവര്‍ഷവും ആ സമയമാകുന്നതിന് കുറിച്ച് മാസങ്ങള്‍ മുന്‍പേ ഞാന്‍ താടി വളര്‍ത്തിത്തുടങ്ങും, തടി കുറച്ച് തുടങ്ങും.

എന്നോട് ആളുകള്‍ ചോദിക്കാറുണ്ട് കഴിഞ്ഞ കുറച്ച് നാളുകളായി എന്താണ് താടിവെച്ച് അഭിനയിക്കുന്നത് എന്ന്. എനിക്ക് കൃത്യമായ ടൈം ഗ്യാപ് നോക്കി മാത്രമേ താടിയെടുക്കാന്‍ കഴിയുള്ളു. 2018 മുതല്‍ കഴിഞ്ഞ നാല് വര്‍ഷമായി എല്ലാം പ്ലാന്‍ ചെയ്യുന്നത് ആ സമയം ആടുജീവിതത്തിന് മാറ്റിവെച്ചുകൊണ്ടാണ്. അതുകൊണ്ട് തന്നെ ഒരുപാട് ഇതരഭാഷ സിനിമകള്‍ നടനായും സംവിധായകനായും ചെയ്യാനാകാതെ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

More in Malayalam

Trending

Recent

To Top