Malayalam Breaking News
ഞാൻ മലയാള സിനിമക്ക് ചെയ്ത ഏറ്റവും വലിയ സേവനം ഞാൻ ഉപേക്ഷിച്ച ചിത്രങ്ങൾ ആണ് – ബാലചന്ദ്ര മേനോൻ
ഞാൻ മലയാള സിനിമക്ക് ചെയ്ത ഏറ്റവും വലിയ സേവനം ഞാൻ ഉപേക്ഷിച്ച ചിത്രങ്ങൾ ആണ് – ബാലചന്ദ്ര മേനോൻ
By
മലയാളത്തിന് ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ബാലചന്ദ്ര മേനോൻ. സിനിമയുടെ എല്ലാ മേഖലകളിലും പ്രവർത്തിച്ച ബാലചന്ദ്ര മേനോൻ തന്നെ ഒരു പകരക്കാരനായി കാണരുത് എന്ന് പറയുന്നു.
“എന്നെ നിങ്ങൾ ഒരു പകരക്കാരനായി കാണരുത്. കഥ എഴുതുന്ന സമയത്ത് എന്റെ മുഖം ഓർമ്മ വന്നെങ്കിൽ മാത്രമേ എന്നെ വിളിക്കാവൂ. ഞാൻ ചോദിക്കുന്ന പ്രതിഫലം, അത് ചെറുതോ വലുതോ എന്ന് നിങ്ങൾ നിശ്ചയിച്ചുകൊള്ളൂ, അത് എനിക്ക് ലഭിക്കണം.
ചിത്രത്തിന്റെ സംവിധായകനോ തിരക്കഥാകൃത്തോ വന്ന് എന്നോട് അതേക്കുറിച്ച് പറയണം. ഒരു കാര്യം വ്യക്തമാക്കട്ടെ, ഞാൻ മലയാളസിനിമയ്ക്ക് ചെയ്ത ഏറ്റവും വലിയ സേവനം എന്നു പറയുന്നത് ഞാൻ ഉപേക്ഷിച്ച ചിത്രങ്ങൾ തന്നെയാണ്. “
സിനിമാക്കാരുടെ രാഷ്ട്രീയ കാഴ്ചപ്പാടിനെ കുറിച്ചും ബാലചന്ദ്ര മേനോന്അ നിലപാടുണ്ട്. “തിനെന്താ കുഴപ്പം? നമ്മുടെ ഭരണഘടന അതിനവർക്ക് സ്വാതന്ത്ര്യം നൽകുന്നുണ്ടല്ലോ. ഒരു മന്ത്രിയാകണമെങ്കിൽ എസ്.എസ്.എൽ.സി പോലും പാസാകണമെന്ന് നിയമമില്ലാത്ത രാജ്യത്ത് സിനിമാക്കാരെ എന്തിനാണ് നമ്മൾ തടയുന്നത്. സിനിമാക്കാരെല്ലാം നല്ല വിദ്യാഭ്യാസമുള്ളവരാണ്. 1984ൽ എനിക്ക് പത്മശ്രീ ലഭിക്കേണ്ടതായിരുന്നു.
അതിനുള്ള എല്ലാ അവസരവും അന്ന് ഒത്തുവന്നിരുന്നു. അങ്ങനെയായിരുന്നുവെങ്കിൽ ഈ തലമുറയിൽ ആദ്യം പത്മശ്രീ ലഭിക്കേണ്ടത് എനിക്കായിരുന്നു. 2007ലാണ് എനിക്കു കിട്ടിയത്. ഏതാണ്ട് അതേ കാലത്ത് തിരുവനന്തപുരം പാർലമെന്റിലോ, മറ്റേതെങ്കിലും മണ്ഡലത്തിലോ മത്സരിക്കേണ്ടയാളാണ് ഞാൻ. അന്നെനിക്ക് പോകാമായിരുന്നു. പക്ഷേ സ്വസ്ഥമായ മനസോടെ ഇരിക്കാനാണ് എനിക്കിഷ്ടം.
balachandra menon about film career
